India National

ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പേകി മോദിയും അമിത് ഷായും

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്‍കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം ചേരുമെന്നാണ് സൂചന. പെരുമാറ്റച്ചട്ടലംഘന പരാതിയില്‍ റെയില്‍വേക്കും വ്യോമയാന അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും നോട്ടീസ് നല്‍കി. ലോക്സഭക്കൊപ്പം നിയമസഭയിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ അലാവോയിലാണ് നരേന്ദ്ര മോദിയുടെ പ്രചാരണറാലി. പ്രസംഗത്തില്‍ പതിവുപോലെ ബാലക്കോട്ട് വ്യോമാക്രണവും പ്രതിപക്ഷത്തിനെതിരെ ആരോപണവും മോദി വര്‍ഷിച്ചു. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ […]

India National

മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ജവാന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തേജ് ബഹദൂര്‍ പുറത്താക്കപ്പെട്ടത്. സൈനികരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബഹദൂര്‍ കുറ്റപ്പെടുത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധസൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നു കാണിക്കാനാണ് […]

India National

ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി : രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തിരമായി സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ കത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ […]

India National

പാക്ക് സൈനിക യൂണിഫോമിട്ടിട്ടും പേടിച്ച്‌ വിറച്ച്‌ തീവ്രവാദികള്‍, ഇനിയും ആക്രമണം

ബാലകോട്ട് മോഡല്‍ ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് തീവ്രവാദികളെ പട്ടാള യൂണിഫോം അണിയിച്ച്‌ പാക് സൈന്യം. അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പുകാരണം അടുത്തിടെ രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കാന്‍ തീവ്രവാദികള്‍ പാക് സൈനിക യൂണിഫോം ധരിക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ നല്‍കിയിരിക്കുന്നത്. പാക് അധീനകാശ്മീരിലെ നകായലില്‍ നടന്ന രഹസ്യയോഗത്തില്‍ പാക് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഐ.എസ്.ഐയിലെ രണ്ട് ഉദ്യോഗസ്ഥരും ലഷ്‌കര്‍ ഇ ത്വെയ്ബ, ജെയ്ഷെ മുഹമ്മദ് പ്രതിനിധികളും […]

India National

ഏറെ വേദനയോടെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് എക്സ്പ്രസ് സ്ഫോടന കേസിന്‍റെ വിധി പറഞ്ഞ ജഡ്ജി

‘‘ഞാൻ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’’ -സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തിൽ എൻ.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്‍റെ വാക്കുകളാണിത്. കേസിൽ മതിയായ തെളിവുകൾ സൂക്ഷ്മതയോടെ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്‍റെ നേർക്കാഴ്ചയാണ് വിധിന്യായത്തിൽ മുഴച്ചുനിൽക്കുന്നത്. മാർച്ച് 20നാണ് പ്രമാദമായ കേസിൽ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമർ […]

India National

ടി.വി പരിപാടിയില്‍ വിമര്‍ശിച്ചയാളെ ചെരിപ്പൂരി അടിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കി യു.പി സഹരാന്‍പൂര്‍ ജില്ലാ ബി.ജെ.പി വക്താവ് വിജയേന്ദ്ര കശ്യപ്. സഹരാന്‍പൂരില്‍ ടി.വി ഷോക്കിടെ വിമര്‍ശകനെ ചെരിപ്പൂരി അടിക്കാനൊരുങ്ങുകയായിരുന്നു ബി.ജെ.പി നേതാവ്. ഒരു സ്വകാര്യ ടി.വി ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പരിപാടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് അരുണ്‍ റാണ രംഗത്തെത്തി. കരിമ്പ് കര്‍ഷകര്‍ക്ക് ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയെക്കുറിച്ചായിരുന്നു റാണയുടെ ചോദ്യം. ഇതോടെ കോപാകുലനായ കശ്യപ് ഇരുന്നിരുന്ന സീറ്റില്‍ നിന്നും […]

India National

തിരക്കിട്ട് പ്രചരണം നടത്തി മോദിയും അമിത്ഷായും

തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെയും ബിഹാറിലെയും പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും അതേ വേഗതയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. അമിത്ഷാ ഇന്നലെ അസമിലെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.

India National

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെ വരെ പ്രതിപക്ഷം പരിഹസിക്കുകയാണെന്നും മോദി പറഞ്ഞു. പരാജയപ്പെട്ട ഭീതിയില്‍ മോദി നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചത്. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷം സൈനികരെ വെല്ലുവിളിക്കുകയാണ്. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണ്. മിഷന്‍ ശക്തി വിജയം അറിയിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകാശംസ നേര്‍ന്ന […]

India National

മിഷന്‍ ശക്തിയെക്കുറിച്ച് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്ന് നരേന്ദ്ര മോദി

മിഷന്‍ ശക്തി പ്രചാരണായുധമാക്കിയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും നരേന്ദ്ര മോദി. രാജ്യത്ത് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് നരേന്ദ്ര മോദി. മിഷന്‍ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നും മോദി പറഞ്ഞു. കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണ വിജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോദി നടത്തിയ പ്രസംഗം. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണെന്നും എ സാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിലെ സെറ്റെന്ന് മനസ്സിലാക്കിയവര്‍ക്ക് […]

India National

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ആര്‍മി, സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരച്ചറിയാനായിട്ടില്ല.