India National

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍- ഗുലാം നബി ആസാദ്

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പട്നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.

India National

ഗോഡ്സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം […]

India National

തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയെന്ന് മമത

പശ്ചിമ ബംഗാളിലെ പ്രചാരണ സമയം വെട്ടിക്കുറച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമത പറഞ്ഞു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണ സമയം വെട്ടിക്കുറക്കുകയായിരുന്നു. ബംഗാളില്‍ പ്രചാരണ സമയം വെട്ടിക്കുറച്ചതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഇന്ത്യൻ […]

India National

രാഹുല്‍ പീരങ്കിയും താന്‍ എ.കെ 47മാണെന്ന് നവ്‌ജോത് സിംഗ് സിദ്ധു

രാഹുല്‍ ഗാന്ധി പീരങ്കിയും താന്‍ എ.കെ 47മാണെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ബുധനാഴ്ച ബിലാസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഗംഗയുടെ പുത്രന്‍ എന്ന പേരിലാണ് 2014ല്‍ മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം റഫാല്‍ ഏജന്റായിട്ടാവും അറിയപ്പെടുക എന്നും അദ്ദേഹം ആരോപിച്ചു. എനിക്ക് മോദിയോട് ചോദിക്കാനുള്ളത് അദ്ദേഹം റഫാലില്‍ ഇടപാടില്‍ പണം കൈപ്പറ്റിയോ എന്നാണ്. ഞാന്‍ അഴിമതി നടത്തില്ല […]

India National

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്‍, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി. പുല്‍വാമയിലെ ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Association Europe India Kerala National Pravasi Switzerland UK Uncategorized

പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ  തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത്  എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ്  അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]

India National

രാജ്യത്തുടനീളം സഹതാപം പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമം

പശ്ചിമബംഗാളിന്റെ പേരില്‍ രാജ്യത്തുടനീളം സഹതാപം പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുടനീളം അക്രമം അഴിച്ച് വിടുന്നുവെന്നാരോപിച്ച് ബി.ജെ.പി അവസാനഘട്ടത്തില്‍ വലിയ പ്രചാരണത്തിലേയ്ക്ക് നീങ്ങുകയാണ്. പശ്ചിമബംഗാളിലാണ് തെരഞ്ഞടുപ്പില്‍ ഏറ്റവുമധികം അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചതാണ് പശ്ചിമബംഗാളിലെ തൃണമൂല്‍-ബി.ജെ.പി കായിക പോരാട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം അക്രമം അഴിച്ച് വിട്ട്, എതിരാളികളെ നാമനിര്‍ദ്ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തൃണമൂല്‍ ജനാധിപത്യഹിംസ നടത്തിയത് കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിരുന്നു. ഈ അവസരം മുതലെടുക്കാന്‍ ബി.ജെ.പി ഇറങ്ങിതിരിക്കുകയായിരുന്നു. ജംഗല്‍മഹല്‍ മേഖലയില്‍ […]

India National

ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർ‌മിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും […]

India National

അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം

കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് മമത ആരോപിച്ചു. ജാദവ്പൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ […]