India National

മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൗഡിനി വിദ്യ എന്നറിയപ്പെടുന്ന രക്ഷപ്പെടല്‍ മാജിക് കാണിക്കുന്നതിനിടെയാണ് യുവ മാന്ത്രികനെ ഹൂബ്ലി നദിയില്‍ കാണാതായത്.സോനാർപുർ സ്വദേശിയായ മജീഷ്യൻ ചഞ്ചൽ ലാഹിരിയാണ് മുങ്ങിപ്പോയത്. കൊല്‍ക്കത്തയിലെ ഹൂബ്ലി നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്. ചഞ്ചല്‍ ലാഹിരിയെ ബോട്ടില്‍ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടര്‍ന്ന് ഹൗറ പാലത്തില്‍ നിന്ന് […]

India National

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു.ഇന്നലെയാണ് സൈനികവാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന 44 രാഷ്ട്രീയ റൈഫിൾസിന് നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു . 6 സൈനികർക്കും രണ്ടു പ്രദേശവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുൽവാമ മോഡൽ […]

India National

ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ.

India National

രാജസ്ഥാനിൽ നിന്നുള്ള എം.പി ഓം ബിർള ലോക്സഭാ സ്പീക്കറായേക്കും

രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കും. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി യാണ് ഓം ബിർള. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം. എൻ.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാൽ തന്നെ എളുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാൽ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം

India National

11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍

കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 2.05 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്ക് ഈ ഇടപാടിലൂടെ മാത്രം തിരിച്ചു കിട്ടാനുള്ളത്. ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയതത് 53,334 ബാങ്ക് തട്ടിപ്പു കേസുകളാണ്. കിട്ടാനുള്ളത് 2.5 ലക്ഷം കോടി രൂപ, ഏറ്റവും കൂടുതല്‍ തുക കിട്ടാനുള്ളത് എസ് .ബി .ഐക്ക് 23,734 കോടി രൂപ. രജിസ്റ്റര്‍ […]

India National

മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് നൂറ് കുട്ടികള്‍; യോഗം വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് 100ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഈ മാസം 24ന് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍.ജെ.ഡി അറിയിച്ചു. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢെക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ നൂറ് കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച ഇരുനൂറ്റിയെഴുപതിലധികം കുട്ടികള്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ […]

India National

സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്. രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധി ലോക്സഭ കക്ഷി നേതാവായി വരണമെന്ന പൊതുവികാരം നേതാക്കൾ യോഗത്തിൽ അറിയിക്കും. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ, സ്വീകരിക്കേണ്ട നിലപാട്, തുടർ നടപടികൾ അടക്കമുള്ളവ യോഗം ചർച്ച ചെയ്യും.

India National

പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കുണ്ട്. സൈനിക വാഹന വ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറിയാണ് ഭീകരർ ആക്രമണം നടത്തിയത്. പുൽവാമ മോഡൽ ബോംബാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത് പിന്നാലെയാണ് ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന […]

India National

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 104 ആയി

മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 104 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ […]

India National

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ

ഡൽഹിയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ജൂൺ 11 നായിരുന്നു സംഭവം. ദമ്പതികളെ അജ്ഞാതർ ആക്രമിച്ചുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിപ്പോൾ കണ്ടത് കയ്യിൽ ചെറിയ മുറിവുകളുള്ള യുവതിയെയും മുഖത്തും കഴുത്തിലും നെഞ്ചിലും മുറിവുകളുള്ള യുവാവിനെയായിരുന്നു. സുഹൃത്തായ യുവതിയുമായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ചിലയാളുകൾ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു യുവാവ് പൊലീസിന് ആദ്യം മൊഴി കൊടുത്തിരുന്നത്. അത് കൊണ്ട് തന്നെ അക്രമികളെ പറ്റി യാതൊരു തുമ്പുമില്ലാതെയിരിക്കുകയായിരുന്നു പോലീസ്. എന്നാൽ […]