പതിനേഴാം ലോക്സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കി എൻ.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാർ ചുമതലയേറ്റതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ആർ.പി.ഐ എം.പി രാംദാസ് അത്താവലെ രാഹുൽ ഗാന്ധി എവിടെയെന്ന് സഭയിൽ ചോദിച്ചത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും ഉടൻ എത്തിച്ചേരുമെന്നും പ്രതിപക്ഷം മറുപടി നൽകി. തുടർന്ന് ഉച്ചക്ക് ശേഷം ഇതിന് മറുപടിയായി രാഹുലിന്റെ ട്വീറ്റ് എത്തുകയായിരുന്നു. ലോക്സഭയിലെ തന്റെ […]
National
മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമത; സമവായ ചര്‍ച്ച ബഹിഷ്ക്കരിച്ച് ഡോക്ടര്‍മാര്‍
സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് ഡോക്ടര്‍മാര്‍ മാറി നില്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് തങ്ങൾക്ക് ചർച്ചക്കായി ക്ഷണം ലഭിച്ചിട്ടില്ലെനും സമരം ചെയ്യുന്ന ഡോക്റ്റർമാർ പറഞ്ഞു. പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കരിച്ചു. സ്വകാര്യ […]
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത് തലവനില്ലാതെ
തലവനില്ലാതെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത്. സഭാ സമ്മേളനത്തിന് തുടക്കമായിട്ടും ലോക്സഭ കക്ഷി നേതാവിനെ കണ്ടെത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിസംഗത പാര്‍ട്ടിയിലുണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ശക്തമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്നിരിക്കെ തലവനില്ലാതെയാണ് പാര്‍ലമെന്റ് സമ്മേളനാരംഭത്തില്‍ കോണ്‍ഗ്രസ് സഭയിലെത്തുന്നത്. 52 സീറ്റുള്ള കോണ്‍ഗ്രസാണ് പ്രതിപക്ഷത്തെ നയിക്കേണ്ടത് എന്നിരിക്കെയാണ് ഈ അവസ്ഥ. വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കാനുള്ള ബജറ്റ് സമ്മേളനം എന്നതിലപ്പുറം ഈ സമ്മേനത്തില്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കും. രാജ്യത്തെ ജനങ്ങള്‍ക്കായി നിലകൊള്ളേണ്ട നിര്‍ണായക സാഹചര്യം […]
ബംഗാളിലെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് മാറി നില്‍ക്കുകയാണ് ഡോക്ടര്‍മാര്‍ .24 മണിക്കൂര്‍ പണിമുടക്ക് രോഗികളെ ബുദ്ധിമുട്ടിലാക്കും. ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം മുന്നോട്ട് പോകവെ സങ്കീര്‍ണമാവുകയാണ് പ്രശ്നങ്ങള്‍. ഇതിന് പുറമെയാണ് ഐ.എം.എ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് കൂടി […]
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.പി
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് നിസാമാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡി.അരവിന്ദ്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് ചന്ദ്രശേഖര റാവുവെന്ന് അരവിന്ദ് ആരോപിച്ചു. നിസാം പഞ്ചസാര ഫാക്ടറിയെക്കുറിച്ച് എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറിയായിരുന്നു നിസാം ഫാക്ടറി. എന്നാലിന്ന് അതിന്റെ അവസ്ഥ വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാരാണ് അതിന് കാരണം. ഫാക്ടറിയെ സ്വകാര്യവത്ക്കരിക്കുക എന്ന മണ്ടത്തരം ചെയ്തത് ചന്ദ്ര ബാബു നായിഡുവിന്റെ കാലത്താണ്. തുടര്‍ന്ന് ഭരണത്തിലേറിയ കോണ്‍ഗ്രസ് ഫാക്ടറിയെ സര്‍ക്കാരിന് […]
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടിയില്ല; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(PGIMS) ആശുപത്രി ക്യാമ്പസിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സഹോദരിക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുരിദാറിന്റെ ഷാള്‍ ഫാനില്‍ കെട്ടിയാണ് ഓംകര്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഓംകറിന്റെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഗീത ഗാത്‍വാളിനെതിരെ ആത്മഹത്യാ […]
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റുള്ളത്. എന്നാല്‍ രണ്ട് ദിവസം കൂടി ഗുജറാത്തിലെ തീരങ്ങളില്‍ ജാഗ്രത തുടരും.വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാറ്റിന്‍റെ കെടുതികള്‍ നേരിടാനുള്ള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഏല്‍പിക്കപ്പെട്ട മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു
എ.എൻ 32 വിമാനാപകടം; മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടിലെത്തിക്കും
വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ എത്തിക്കും. അപകടത്തില്‍ അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടുണ്ട്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വൈകാതെ പരിശോധനക്ക് വിധേയമാക്കും എ.എന്‍ 32 അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ എത്തിക്കും. മരിച്ച വ്യോമസേന ഉദ്യോഗസഥരുടെ ബന്ധുക്കള്‍ ഇതിനോടകം അസമില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 3 ന് ജോര്‍ഹാട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെചൂക്കയിലേക്കുള്ള യാത്രക്കിടെയാണ് വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ടത്
കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു
കര്‍ണാടകയിലെ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് രണ്ട് മന്ത്രിമാര്‍ ബംഗളുരുവിലെ രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാറിന് നിലനില്‍പ് ഭീഷണി ഒഴിവാക്കാന്‍ മുന്‍പ് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രരായ ഹാവേരി എം.എല്‍.എ ആര്‍. ശങ്കര്‍, മല്‍ബഗല്‍ എം.എല്‍.എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെ.ഡി.എസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്
ഡോക്ടര്‍ക്ക് മര്‍ദ്ദനം; എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക് സമരം. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. കൊൽക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് രണ്ട് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ […]












