India National

കപ്പല്‍ പോര്; തടവിലുള്ള ഇന്ത്യന്‍ ജീവനക്കാരെ ഹെെക്കമ്മീഷന്‍ സന്ദര്‍ശിച്ചു

ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടവിലാക്കിയ ഇറാന്‍ കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ് കപ്പലിലെത്തി 24 ഇന്ത്യക്കാരെ സന്ദര്‍ശിച്ചത്. മോചനത്തിനായി ഇന്ത്യ ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലിലുള്ളത്. സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പല്‍ ജൂലായ് നാലിനാണ് ബ്രിട്ടന്‍ പിടികൂടി തടവിലാക്കിയത്. ഇതേ തുടര്‍ന്ന് ബ്രിട്ടന്റെ ഒരു കപ്പല്‍ ഇറാനും പിടികൂടുകയുണ്ടായി.

India National

ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്‍കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡാറ്റാബേസ് സ്ഥാപിക്കുന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഭേദഗതി വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ പൊതുസ്ഥലത്തെ അനധികൃത കൈയ്യേറ്റം മൊഴിപ്പിക്കുന്ന നിയമ ഭേദഗതി ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. അതേസമയം ഇന്ന് സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലെയും പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി.

India National

മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും

കനത്ത മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും. ഇരു സംസ്ഥാനങ്ങളിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 176 ആയി. അസമില്‍‌ 209 വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക് അസമില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. പക്ഷേ പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ബ്രഹ്മപുത്രയടക്കം പ്രധാന നദികള്‍ അപകട തോതിനും മുകളില്‍ ഒഴുകുന്നു. ബിസ്വനാഥ്, കര്‍ബി ആംഗ് ലോക് രണ്ട് ജില്ലകളിലേക്ക് കൂടി ഇന്നലെ പ്രളയം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മരണ സംഖ്യയും ഉയരുകയാണ്. ഇതുവരെ […]

India National

കർണാടക കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ; സ്വതന്ത്ര എം.എൽ.എമാർ ഹർജി പിൻവലിക്കാൻ അനുമതി തേടും

കർണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ . വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര എം.എൽ.എ മാർ ഹരജി പിൻവലിക്കാൻ അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വിയും വിമത എം.എൽ.എമാരുടെ അഭിഭാഷകൻ മുകുൾ റോത്തകിയും കോടതി മുറിയിൽ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇരുവരും ഇന്ന് […]

India National

യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; കോൺഗ്രസ്, സി.പി.എം ബഹിഷ്‌കരിച്ചു, എതിർത്തു വോട്ട് ചെയ്തത് എട്ടുപേർ മാത്രം

ന്യൂഡൽഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി, മുഹമ്മദ് […]

India National

യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി

യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്. ഭേഗഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി.പി.എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല തീവ്രവാദത്തിന് എതിരായ നിയമത്തെ പിന്തുണക്കേണ്ടതല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.

India National

എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. “എല്ലാവരെയും വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത, എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിവസം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി സഹിക്കേണ്ടിവരും. അതുവരെ ജനപക്ഷത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, അധ്വാനവും ത്യാഗവും കൊണ്ട് […]

India National

ഒരു വര്‍ഷത്തിനിടെ ആറ് തവണ ആടിയുലഞ്ഞു; ഒടുവില്‍ ബി.ജെ.പി അട്ടിമറിയില്‍ കുമാരസ്വാമിയുടെ പടിയിറക്കം

അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു വര്‍ഷത്തിനിടെ ആറ് തവണ ഓപ്പറേഷന്‍ ലോട്ടസില്‍ സഖ്യ സര്‍ക്കാര്‍ ആടിയുലഞ്ഞു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ ബി.ജെ.പിയുടെ അട്ടിമറിയില്‍ കുമാരസ്വാമി സ്ഥാനമൊഴിയുന്നു. ബി.ജെ.പിയുടെ തെക്കേ ഇന്ത്യയിലെ സ്വപ്ന ഭൂമിയാണ് കര്‍ണാടക. അവിടെ അധികാരം പിടിച്ചെടുക്കുക അഭിമാനപ്രശ്നമായി കണ്ടു ബി.ജെ.പി. 2008-ല്‍ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ബി.എസ് യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബി.ജെ.പി. 224 അംഗ സഭയില്‍ […]

India National

മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തു, കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടണം; രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. നിലവിലെ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം ദുര്‍ബലമാണ്, ട്രംപ് പറഞ്ഞത് ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ അത്തരമൊരു അഭ്യര്‍ഥന നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി […]

India National

വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നതെന്ന് സോണിയാ ഗാന്ധി

കേന്ദ്ര സര്‍‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.