India National

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ജോലികളും ഇനി നാട്ടുകാര്‍ക്ക്… നിയമം പാസാക്കി

രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയില്‍ പ്രാദേശിക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ തൊഴിലിടങ്ങളിലും ആന്ധ്രാക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമം വൈ.എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പാസാക്കി. സ്വകാര്യ തൊഴില്‍ ഇടങ്ങളില്‍ 75 ശതമാനം ജോലികളും ആന്ധ്രാപ്രദേശുകാര്‍ക്ക് സംവരണം ചെയ്യുന്ന നിയമമാണ് സര്‍ക്കാര്‍ പാസാക്കിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള യാതൊരു പരിരക്ഷകളും ലഭിക്കില്ല. നിയമപ്രകാരം യോഗ്യതയുള്ള ആന്ധ്രാപ്രദേശുകാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി […]

India National

രാഹുല്‍ ഗാന്ധി തന്നെയാണ് ക്യാപ്റ്റന്‍, ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും അശോക് ഗെലോട്ട്

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്യാപ്റ്റനെന്നും പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഭാവിയിലും രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ നായകന്‍. ബി.ജെ.പിയേയും പ്രധാനമന്ത്രി മോദിയേയും നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. തെറ്റായ പ്രചരണങ്ങളിലൂടെ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മതത്തിന്റെ പേരില്‍ അദ്ദേഹം രാഷ്ട്രീയം കളിച്ചു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉയരത്തിലാണ്. […]

India National

ഇന്തോനേഷ്യന്‍ നേവി പിടികൂടിയ ഇന്ത്യന്‍ കപ്പലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇൻഡോനേഷ്യന്‍ നേവി പിടിച്ച കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഇത് വരെ മോചിപ്പിക്കാനായില്ല. കഴിഞ്ഞ ആറ് മാസത്തോളമായി ഇന്തോനേഷ്യന്‍ നേവിയുടെ പിടിയിലാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കപ്പലില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി വീഡിയോ സന്ദേശം അയച്ചു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് മലയാളകളുള്‍പ്പെടെ 23 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ കഴിഞ്ഞ ആറ് മാസത്തോളമായി ഇൻഡോനേഷ്യയിൽ പിടിച്ചു വച്ചിരിക്കുകയാണെന്നും മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുമാണ് വീഡിയോ സന്ദേശം. ആഴ്ച്ചകള്‍ക്കു മുമ്പും കുടുങ്ങി കിടക്കുന്നതായി അറിയിച്ച് മൂസക്കുഞ്ഞി വീ‍ഡിയോ സന്ദേശം അയച്ചിരുന്നു. വീഡിയോ […]

India National

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. രാത്രി വൈകിയും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍ ഭരണപക്ഷം ഇതിന് തയാറായിരുന്നില്ല. പിന്നീട് വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന് അറിയിച്ച ശേഷം സഭ പിരിയുകയായിരുന്നു. അതേസമയം സഭയില്‍ ഹാജരാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത […]

India National

ബാല പീഡകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കുന്നതിന് ‍ നിയമപ്രാബല്യം നല്‍കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭയും പരിഗണിക്കും. പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതാണ് പോക്സോ നിയമ ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകള്‍. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത […]

India National

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക് അറുതിയായില്ല

അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുന്നു.ഔദ്യോഗിക കണക്ക് പ്രകാരം അസമിൽ മാത്രം മരണ സംഖ്യ 66 ആയി. ബിഹാറിൽ 102 പേർ മരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് കൂടി ചേർത്താൽ ആകെ 177 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. അസമിൽ ബ്രഹ്മ പുത്ര അടക്കമുള്ള പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. 3024 ഗ്രാമങ്ങളിലായി 44 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കസിരംഗ ദേശീയ പാര്‍ക്കിൽ 16 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 187 […]

India National

ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്രം ഇടപെടുന്നു

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാളെ ജിബ്രാൾട്ടറിലെത്തും. കപ്പലിലെ ജീവനക്കാരെ ഹൈക്കമ്മീഷണർ കാണും. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജീവനക്കാരോട് ജിബ്രാൾട്ടർ പോർട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് അല്ലാതെ ഫോണിൽ സംസാരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആഗസ്ത് 19 വരെ കപ്പൽ കസ്റ്റഡിയിൽ വെക്കാൻ ജിബ്രാൾട്ടർ സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് […]

India National

കശ്മീര്‍ മധ്യസ്ഥത; പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ മധ്യസ്ഥത തേടിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോദി സര്‍ക്കാരിന് വിമര്‍ശനം. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന കാലങ്ങളായുള്ള നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയോ എന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ട എന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നിലപാട്. എന്നാല്‍ പാകിസ്താന്റെ നിലപാട് തിരിച്ചായിരുന്നു, ട്രംപിന്റെ വെളിപ്പെടുത്തലില്‍ നിന്ന് പുറത്തുവരുന്നത് പ്രധാനമന്ത്രി നരേന്ദ്ര […]

India National

കര്‍ണാടക; വിശ്വാസ വോട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു

കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടിന് മേലുള്ള ചർച്ച തുടരുന്നു. വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്നത് സംബന്ധിധിച്ച് ഇനിയും വ്യക്തതയില്ല. ചർച്ച പൂർത്തീകരിച്ച് ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന് ബി.ജെ.പി രാവിലെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച വോട്ട് തേടാമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചത്.

India National

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു. ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ പര്യവേഷണം. ചന്ദ്രനെ ചുറ്റുന്ന […]