ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കടുവയെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഫിലിബിത് ടൈഗർ റിസർവിന് സമീപം അഞ്ചുവയസ്സുള്ള പെൺകടുവയെയാണ് ഗ്രാമീണർ വടികളും കല്ലുകളും മറ്റമുപയോഗിച്ച് തല്ലിക്കൊന്നത്. വാരിയെല്ല് തകരുകയും ശരീരത്തിൽ മാരകമായി പരിക്കേൽക്കുകയും ചെയ്ത് മരണത്തിന് കീഴടങ്ങിയ കടുവയുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. 31 ഗ്രാമീണർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഗ്രാമീണനെ ആക്രമിച്ചതിനാലാണ് കടുവയെ കൊന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്കൊപ്പമുള്ള ശബ്ദം പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ […]
National
കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം; ഇന്ന് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് യെദ്യൂരപ്പ
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു. എന്നാല്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്.
കാർഗിൽ വിജയത്തിന് രണ്ട് പതിറ്റാണ്ട്
കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. വിവരം സൈന്യത്തെ അറിയിച്ചു. അപ്പോഴേക്കും മഞ്ഞിനെ മറ പറ്റി പലഭാഗത്തും നിയന്ത്രണ രേഖ ലംഘിച്ച് […]
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്ന് വിവരം
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്ന് വിവരം. കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നേക്കും. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും ഒറ്റ പേരിലേക്ക് എത്താനായിട്ടില്ല. നേതാക്കളില്‍ ഒരു വിഭാഗം പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ത്തിയെങ്കിലും പ്രിയങ്ക തയ്യാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പ്രിയങ്കക്കും. നിലവില്‍ ഏഴ് പേരുകളാണ് […]
നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതി, ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനും ഉത്തരവിട്ടു. നേരത്തെയും നീരവ് മോദി സമര്‍പ്പിച്ച ജാമ്യ ഹരജികളെല്ലാം കോടതി തള്ളുകയായിരുന്നു. ഇന്ത്യയിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാർച്ച് 19നാണ് സ്കോട്‍ലന്‍ഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ […]
കര്‍ണാടകയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ അയോഗ്യത
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം ആരംഭിച്ച ബി.ജെ.പിയ്ക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ അയോഗ്യത. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്. വിമതരുടെ കാര്യത്തില്‍ തീരുമാനമായ ശേഷം, സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കോണ്‍ഗ്രസിലെ രമേഷ് ജാര്‍ക്കി ഹോളി, മഹേഷ് കുമത്തലി എന്നിവരെ അയോഗ്യരാക്കിയതോടെ മറ്റു വിമതരുടെ മേലുള്ള സമ്മര്‍ദ്ദം കൂടുകയാണ്. തിരികെയെത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യരാക്കുമെന്ന സൂചനയാണ് സ്പീക്കര്‍ ഇന്ന് നല്‍കിയത്. കെ.പി.ജെ.പിയുടെ എം.എല്‍.എ […]
ആര്‍.ടി.ഐ ബില്‍ പ്രതിപക്ഷം രാജ്യസഭയില്‍ കീറിയെറിഞ്ഞു
ആര്‍.ടി.ഐ നിയമ ഭേദഗതിബില്ലിനെ ചൊല്ലി രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം എന്‍.ഡി.എക്ക് പുറത്തുള്ള നാലുപാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായി സൂചന. വൈ.എസ്.ആര്‍.സി.പി എം.പി വിജയ് സായ് റെഡി ബില്ലിനെ പിന്തുണച്ച് സഭയില്‍ സംസാരിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഇത് വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇവരുടെ സേവന […]
സര്‍ക്കാര്‍ രൂപീകരണം: ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി. അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കളെ കണ്ടെങ്കിലും തീരുമാനമായില്ല. വൈകീട്ട് വീണ്ടും ചര്‍ച്ച നടക്കുമെന്ന് എം.എല്‍.എ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഇന്ന് രാവിലെതന്നെ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇതുവരെ പച്ചകൊടി കാട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരായ ജഗദീഷ് ഷെട്ടാര്‍, ബസ്വരാജ് ബൊമ്മയ്, അരവിന്ദ് ലിംബാവലി അടക്കമുളളവര്‍ […]
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ജാമ്യം
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹം നടത്തുന്നതിനാണ് നളിനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പിതാവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ വര്‍ഷം പ്രതിക്ക് ഒരു ദിവസത്തെ ജാമ്യമനുവദിച്ചിരുന്നു. ഇത് കൂടാതെ 28 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജാമ്യം ലഭിക്കുന്നത്. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും വിലക്കുണ്ട്. കര്‍ശ്ശന ഉപാധിയില്‍ കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും […]
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ ആരോപണം തെറ്റെന്നു തെളിയിച്ച് നാവിക സേന രേഖകൾ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ കപ്പൽ ‘പേഴസണൽ ടാക്‌സി’ ആയി ഉപയോഗിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം നിഷേധിച്ച് നാവികസേന. മെയ് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലാണ് മോദി, യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധിയും കുടുംബവും സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചു എന്ന് ആരോപിച്ചത്. ലക്ഷദ്വീപിൽ അവധിക്കാലം ചെലവിട്ട രാജീവ് ഗാന്ധിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു എന്നും മോദി പ്രസംഗിച്ചു. 1988-ൽ ഇന്ത്യാ ടുഡേ […]












