India National

ചെ ഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയില്‍

ചെഗുവരയുടെ മകള്‍ അലെന്ദ ഗുവേര സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍. ഡല്‍ഹിയിലെത്തിയ അലന്ദ കവി സച്ചിദാനന്ദനടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് ചെഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയിലെത്തിയത്. കേരള ഹൗസിലെത്തിയ അലന്ദ സാംസ്കാരിക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കവി സച്ചിതാനന്ദന്‍, സിനിമ സംവിധായകന്‍ കുമാര്‍ സാഹ്നി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവരോടൊപ്പം സൗഹൃദം പങ്കിട്ടു. ക്യൂബക്കാരിയായ അലന്ദ പരിഭാഷകയുടെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിഭാഗം ഡോക്ടരായ […]

India National

മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത

മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത. താനെ, പല്‍ഗര്‍, ബദ്ലാപൂര്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യം രൂപപ്പെട്ടു. മൂര്‍ബാദിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക്‌ കുറുകെയുള്ള പാലം ഇന്നലെ തകര്‍ന്നിരുന്നു. ഇതോടെ മുംബൈയിൽനിന്ന് ഗുജറാത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മുംബൈയില്‍ ഇന്നലെ മഴക്ക് കുറഞ്ഞത് നഗരവാസികള്‍ക്ക് ആശ്വാസമായി.

India National

വെള്ളപ്പൊക്കം; മുംബൈയില്‍ മഹാലക്ഷ്മി എക്സ്പ്രസില്‍ 700 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റെയില്‍വേ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മഹാരാഷ്ട്രയില്‍ തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തില്‍ മഹാലക്ഷ്മി എക്സപ്രസ് കുടുങ്ങി. മുംബൈ കോലാപൂര്‍ മഹാലക്ഷ്മി എക്സപ്രസാണ് ബദാലാംപൂരിനും വാന്‍ഗനിക്കുമിടയില്‍ പാളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയത്. 700 ലധികം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം ട്രെയിനില്‍ 2000 ത്തിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനൌദ്യോഗിഗമായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മുംബൈ വിമാനത്താവളത്തില്‍ […]

India National

മഴയില്‍ മുങ്ങി മുംബൈ; വിമാനങ്ങള്‍ റദ്ദാക്കി, റെയില്‍ ഗതാഗതം തടസപ്പെട്ടു

മഹാരാഷ്ട്രയില്‍ കനത്ത മഴ. മുബൈ നഗരത്തില്‍ മിക്കയിടങ്ങളിലും വെള്ളം കയറി. റെയില്‍ പാളം മുങ്ങിയതോടെ മഹാലക്ഷ്മി എക്സ്പ്രസ്സ് കുടുങ്ങി കിടക്കുകയാണ്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി റെയില്‍വെ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

India National

കോയമ്പത്തൂരില്‍ വാഹനാപകടം; മലയാളിയടക്കം അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവർ അന്യസംസ്ഥാനതൊഴിലാളികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

India National

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാര്‍ക്ക് മോചനം

ഇറാന്‍ പിടിച്ചടുത്ത എണ്ണക്കപ്പലിലെ 12 ഇന്ത്യക്കാരില്‍ 9 പേരെ മോചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഈമാസം ആദ്യ വാരം പിടിച്ച ‘എം.ടി.റിയ’ എന്ന കപ്പലിലുണ്ടായിരുന്നവരെയാണ് മോചിപ്പിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്‌റ്റെനോ എംപരോയിലെ മലയാളികള്‍ അടങ്ങുന്ന 18 പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലുള്ള 24 ഇന്ത്യക്കാരും മോചനം കാത്ത് […]

India National

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം. ചര്‍ച്ചയില്ലാതെ പരമാവധി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നാണ് വിമര്‍ശം. ബില്ലുകള്‍ പാര്‍ലമെന്ററി ഉപസമിതികള്‍ക്ക് വിടാത്തതിനെതിരെ സി.പി.ഐ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കത്തയച്ചു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നലെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആഗസ്ത് ഏഴ് വരെ നീട്ടുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ഇന്നലെ സഭയെ അറിയിച്ചു. മുത്തലാക്ക് ബില്ല്, യു.എ.പി.എ, ആര്‍.ടി.ഐ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കം 33 സുപ്രധാന ബില്ലുകളാണ് […]

India National

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചു കണ്ടുവെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാക്കുപിഴകള്‍ പലപ്പോഴും വലിയ വാര്‍ത്തയായിട്ടുണ്ട്. മോദി, ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതും കൊച്ചിയെ കറാച്ചിയാക്കിയതുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതുപോലൊന്ന് വീണ്ടും പിണഞ്ഞുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കഴിഞ്ഞ ദവിസം മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മോദി നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പുസ്തക പ്രകാശ ചടങ്ങിനിടെയാണ് താന്‍ ആദ്യമായി ചന്ദ്രശേഖറിനെ കാണുന്നത് 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണെന്ന് മോദി പറഞ്ഞത്. അങ്ങനെ […]

India National

പ്രമുഖരുടെ കത്ത് മോദിയെ മോശമായി ചിത്രീകരിക്കാന്‍; മറുപടിക്കത്തുമായി കങ്കണ ഉള്‍പ്പെടെ 62 പേര്‍

രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശമെന്ന് മറുപടിക്കത്തില്‍ പറയുന്നു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പ് വെച്ചത്. നടി കങ്കണ റണാവത്ത്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, നര്‍ത്തകി സോനാൽ മാൻസിങ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, നടന്‍ മനോജ് ജോഷി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചത്. […]

India National

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട്

രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍, ബി.എസ്. യദ്യൂരിയപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയിലേയ്ക്ക്. ഇന്ന് വൈകിട്ട് ആറിനും ആറേ കാലിനും ഇടയ്ക്കാണ് സത്യപ്രതിജ്ഞ. ഇന്ന് മറ്റാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. വിമതരുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ എം.എല്‍.എമാരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴും ആശങ്കയുണ്ട്. ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവകാശവാദവുമായി യദ്യൂരിയപ്പയും നേതാക്കളും ഗവര്‍ണര്‍ വാജു ഭായി വാലയെ സമീപിച്ചത്. അനുമതി ലഭിച്ചയുടന്‍ സമയം പ്രഖ്യാപിച്ചു. […]