India National

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് […]

India National

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അധ്യക്ഷ പദവി ഉന്നയിക്കാന്‍ ഉറച്ച് നേതാക്കള്‍

നാളെ ചേരുന്ന നേതൃയോഗത്തില്‍ അജണ്ടയില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവി വിഷയം ഉന്നയിക്കാനുറച്ച് നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമാണ് യോഗം ചേരുക. അധ്യക്ഷ പദത്തിലേക്ക് ഇല്ലെന്ന് അറിയിച്ചെങ്കിലും പ്രിയങ്ക ഗാന്ധി തീരുമാനം പുനപരിശോധിക്കണമെന്നാണ് ആവശ്യം. മെയ് 23നാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി രാജിവെക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്. ജൂലൈ 3ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച രാഹുല്‍ കത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോഴും രാജി ബോധ്യപ്പെടാത്ത സാഹചര്യമാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍. […]

India National

ഡിസ്കവറി ചാനലിലെ മോദിയുടെ പരിപാടിക്കെതിരെ പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനല്‍ പരിപാടിയുടെ ടീസര്‍ ഇറങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പുല്‍വാമ ഭീകരാക്രമണ സമയത്ത് ചിത്രീകരിച്ച പരിപാടിയുടെ ഷൂട്ടിങ് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്തമാസം 12ന് രാത്രി 9 മണിക്കാണ് പരിപാടിയുടെ പ്രക്ഷേപണം. ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പ്രശസ്ത സാഹസിക ഷോയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഷോയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. കാലാവസ്ഥ വ്യതിയാനം, വന്യജീവി സംരക്ഷണം എന്നിവയിലെ ബോധവല്‍ക്കരണമാണ് ഉത്തരാഖണ്ഡിലെ […]

India National

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കഷ്ണങ്ങളാക്കി; യുവാവ് ഗുരുതരാവസ്ഥയില്‍

മദ്യലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ഉത്തര്‍പ്രദേശ് സ്വദേശി. മദ്യലഹരിയിലാണ് യുവാവിന്‍റെ പ്രവര്‍ത്തി. വിഷബാധയേറ്റ രാജ്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി വീട്ടില്‍ വച്ചാണ് രാജ്കുമാറിനെ പാമ്പ് കടിച്ചത്. എന്നാല്‍ കടിച്ചപ്പോള്‍ തന്നെ ഇത് രാജ്കുമാര്‍ അറിഞ്ഞിരുന്നില്ല. ശേഷം പാമ്പ് കടിയേറ്റെന്ന് തിരിച്ചറിഞ്ഞ രാജ്കുമാര്‍ മദ്യലഹരിയില്‍ തിരിച്ചുകടിക്കുകയായിരുന്നെന്ന് രാജ്കുമാറിന്‍റെ അച്ഛന്‍ പറഞ്ഞു. രാജ്കുമാറിനെ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നില്‍ക്കുകയാണ്. മകനെ ചികിത്സിക്കാന്‍ പണം തന്‍റെ പക്കല്‍ ഇല്ലെന്നും രാജ്കുമാറിന്‍റെ അച്ഛന്‍ പറയുന്നു.

India National

സ്ത്രീവിരുദ്ധ പരാമര്‍ശം: സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍ മാപ്പ് പറഞ്ഞു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വെച്ചതോടെ അസംഖാന്‍ മാപ്പ് ആവര്‍ത്തിച്ചു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്തിക്കുന്നതിനിടെ ആയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍റെ ഈ പരാമര്‍ശം. അന്നുതന്നെ സഭയില്‍ ഇത് വലിയ ബഹളത്തിന് വഴിവച്ചിരുന്നു. പുറത്തും പ്രതിഷേധമുയര്‍ന്നു. മോശം പരാമര്‍ശത്തില്‍ അസംഖാന്‍ ഇന്ന് സഭില്‍ ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞാണ് […]

India National

ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഖാലിദിനെകബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുട്ടി പൊലീസിനോട് പറഞ്ഞതിങ്ങനെ: “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് […]

India National

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ രാജി വെച്ചു. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് തൊട്ട് പിന്നാലെയാണ് സ്പീക്കറുടെ രാജി. കര്‍ണാടകയിലെ എം.എല്‍.എ മാരുടെ രാജിക്ക് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളാണ് സ്പീക്കര്‍. ഭരണഘടനക്ക് അനുസൃതമായി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രാജിക്ക് ശേഷം കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍ണായക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സൂഷ്മതയോടെ മാത്രമേ തീരുമാനങ്ങളെടുക്കാനാകൂ. സ്പീക്കര്‍ സ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് പ്രതീക്ഷയെന്നും രമേഷ് കുമാര്‍ പറഞ്ഞു. രാജിവെച്ച […]

India National

പശു ഹിന്ദുവാണ്, ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് കൗതുകരമായ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശിലെ ബറബന്‍കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുന്‍സിപാലിറ്റി ബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും പകരം പ്രത്യേകമായി വൈദ്യുതി ശ്മശാനം പശുക്കളെ അടക്കം ചെയ്യാനായി ഉപയോഗിക്കണമെന്നും […]

India National

ഡിസ്കവറി ചാനലിലെ സാഹസിക ഷോയില്‍ പങ്കെടുക്കാന്‍ മോദി

ഡിസ്കവറി ചാനലിലെ പ്രശസ്തമായ ടിവി ഷോയാണ് ‘മാന്‍ Vs വൈല്‍ഡ്’. ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന ഈ സാഹസിക ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡില്‍ എത്തുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെയര്‍ ഗ്രില്‍സ് തന്നെയാണ് മോദി തന്റെ ഷോയിലേക്ക് എത്തുന്ന വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാടിനുള്ളില്‍ മോദിയോടൊപ്പം ചിത്രീകരിച്ച ഷോയുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയ ട്രെയിലറും ഗ്രില്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഡിസ്കവറി ചാനല്‍ ആഗസ്റ്റ് 12 രാത്രി ഒമ്പതു മണിക്കാണ് മോദിയെ അതിഥിയാക്കിയ ‘മാന്‍ Vs വൈല്‍ഡ്’ […]

India National

തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് ശശി തരൂര്‍

പ്രവര്‍ത്തക സമിതി ഉള്‍പ്പെടെയുള്ളവയിലേക്ക് തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നതാണ് കോണ്‍ഗ്രസിന് ഉചിതമെന്ന് ശശി തരൂര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം. നേതൃ നിരയിലെ അവ്യക്തതയില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട് എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ നേതൃനിരയില്‍ രൂപപ്പെട്ട അവ്യക്തതയില്‍ ആശങ്ക രേഖപ്പെടുത്തികൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ […]