India National

ഉന്നാവ് കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറി

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂർത്തീകരിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറുമായി ട്രക്ക് ഡ്രൈവർക്കോ ക്ലീനർക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. അപകടത്തിൽ ഗുരുതര […]

India National

കര്‍ണാടക സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കര്‍ണാടക നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് സഭ ചേരുക. ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഗ്‌ഡെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെയാണ് ഹെഗ്‌ഡെ പത്രിക നല്‍കിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബി.ജെ.പി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. 14 പേരെ അയോഗ്യരാക്കിയ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നടപടി. എ.ഐ.സി.സി അംഗീകരിച്ചു. ഇവര്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടുവെന്നാണ് പി.സി.സിയുടെ കത്തിലുള്ളത്.

India National

പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് ഇന്ന് സുപ്രീംകോടതിയില്‍

പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. പ്രതിപട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദിന്‍, ഷമ്മാസ് എന്നിവരെ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2006ല്‍ ആലുവ പാനായിക്കുളം ഓഡിറ്റോറിയത്തില്‍ പ്രതികള്‍ നടത്തിയ പൊതുപരിപാടി സിമി ക്യാമ്പാണ് എന്നതടക്കമുള്ള, കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ […]

India National

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി യോഗം വിലയിരുത്തും. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കുന്നതിന് കര്‍മ പദ്ധതിക്ക് സി.സി രൂപം നല്‍കിയിരുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയോയെന്നും യോഗം പരിശോധിക്കും. മൂന്നു മാസത്തിനുളില്‍ സംസ്ഥാന ഘടകങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു.

India National

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും […]

India National

കാണാതായ വ്യവസായി വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളുരുവില്‍ വെച്ചു കാണാതായ വ്യവസായിയും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളുരു തീരത്ത് ഒഴിഗേ ബസാറില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗലാപുരം കേരള പാതയിലെ നേത്രാവതിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് സിദ്ധാർത്ഥയെ കാണാതായത്. നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നേത്രാവദി നദിയില്‍ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടങ്ങിയിരുന്നു. ആദായ നികുതി വകുപ്പിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നെന്നു കാണിച്ചു സിദ്ധാർത്ഥ ജീവനക്കാർക്കെഴുതിയ കത്ത് […]

India National

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാ അംഗം പാര്‍ട്ടി വിട്ടു, ഇനി ബി.ജെ.പിയിലേക്ക്

രാജ്യസഭാ അംഗം സഞ്ജയ് സിന്‍ഹ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠി രാജകുടുംബത്തിലെ അംഗമായ സഞ്ജയ് സിന്‍ഹ അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. ബുധനാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ജയ്‍യുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായ്ഡു സ്വീകരിച്ചു. ‘കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഭാവിയേക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ഇന്ന് രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം മോദിക്കൊപ്പമാണെങ്കില്‍ ഞാനും അദ്ദേഹത്തിനൊപ്പമാണ്. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേരും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അതുപോലെ രാജ്യസഭാ എം.പി സ്ഥാനവും […]

India National

കപ്പല്‍ പോര്; ഇന്ത്യക്കാരുള്‍പ്പടെയുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയെന്ന് ഉടമകള്‍

ഇറാൻ പിടിച്ചെടുത്ത എണ്ണ കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കപ്പൽ ഉടമകൾ. 12 ദിവസമായിട്ടും ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയിട്ടില്ല. 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരാണ് സ്റ്റെന ഇംപെരോ കപ്പലിൽ ഉള്ളത്. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ കപ്പൽ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.

India National

ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വം അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോകസഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണത്തോടെയാണ് […]

India National

മുത്തലാക്ക് ബില്‍ രാജ്യസഭയില്‍

സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍‍ രാജ്യസഭയിലും പാസാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ പ്രതീക്ഷ. ബില്ലിനെ എതിര്‍ത്ത ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജെഡിയു അടക്കം മൂന്ന് പാര്‍ട്ടികൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തേക്കും.