India National

ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍

രാജ്യസഭ പാസാക്കിയ ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കയിട്ടുണ്ട് . രാജ്യ സഭയിലെന്ന […]

India National

രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീര്‍, ബി.ജെ.പി സര്‍ക്കാര്‍ അത് വെട്ടിമാറ്റി: ഗുലാംനബി ആസാദ്

കശ്മീര്‍ വിഭജന ബില്ലിനെതിരെ പൊട്ടിത്തെറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീരെന്നും ബി.ജെ.പി സര്‍ക്കാര്‍ ആ ശിരസ് വെട്ടിമാറ്റിയെന്നും ഗുലാം നബി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തെ ബി.ജെ.പി തമസ്കരിച്ചു. കശ്മീരിന് ഈ ഗതിയുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.

India National

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

കശ്മീരിന്റെ പ്രത്യേക് പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല. പാര്‍ലമെന്റ് ഉറപ്പ് നല്‍കുന്ന അവകാശമാണ്…മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

India National

ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി; എന്താണ് ആര്‍ട്ടിക്കിള്‍ 370?

ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം […]

India National

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചു. ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെയാണ് വിഭജനം. എന്നാല്‍ ജമ്മുകശ്മീറിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം രാജ്യത്തെ അറിയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് […]

India National

നിങ്ങള്‍ ഒറ്റയ്ക്കല്ല; കശ്മീര്‍ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എം.പി. ഒമര്‍ അബ്ദുല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയും കശ്മീരിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ സജ്ജാദ് ലോണ്‍ എന്നിവര്‍ വീട്ടുതടങ്കലിലാണ്.ഒമര്‍ അബ്ദുള്ള […]

India National

കശ്മീര്‍ വിഷയം; ഡല്‍ഹിയിലും തിരക്കിട്ട നീക്കങ്ങള്‍, പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു

ജമ്മു-കശ്മീർ സംബന്ധിച്ചുള്ള സുപ്രധാന നീക്കങ്ങൾക്ക് ഇന്ന് സാധ്യത. അടിയന്തര കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നു. അതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സർക്കാർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. പാര്‍ലമെന്റ് പരിസരത്ത് പി.ഡി.പി എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. എം.പിമാരായ നാസര്‍ അഹമ്മദ് നാവെയും മിര്‍ മുഹമ്മദ് ഫയാസുമാണ് പ്രതിഷേധിക്കുന്നത്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ സി.പി.എം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 370 ആം വകുപ്പ് പിൻവലിക്കാൻ സർക്കാർ ഉപദേശം […]

India National

വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി

തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.

India National

മുംബൈയില്‍ കനത്ത മഴ തുടരുന്നു; 12 ട്രെയിനുകള്‍ റദ്ദാക്കി

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മുതല്‍ 250 മില്ലീമീറ്റര്‍ വരെ മഴയാണ് പെയ്തത്. മുംബൈ, പുനെ, പല്‍ഗാര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ […]

India National

മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും

കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളിൽ ധാരണയിൽ എത്താനുള്ള ചർച്ചകളിലാണ് നേതാക്കൾ. നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കൾ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകൾ വന്നതിൽ നിന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടർന്നാണ് സമവായ നീക്കമെന്നോണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം. […]