India National

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി….സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവായിരുന്നു സുഷമാ സ്വരാജ്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായ സുഷമ, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാലിൽ ജനിച്ച സുഷമാ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവാണ്. ഹരിയാനയിലെ പാൽവാലിൽ അറിയപ്പെടുന്ന ആർ.എസ്.എസ് കുടുംബത്തില് ജനിച്ച അവര്‍ ചെറുപ്പം മുതലേ രാഷ്ട്രീയ രംഗത്ത് സജീവമായി. 1970 ൽ എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ചുരുങ്ങിയ […]

India National

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

India National

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ്

പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മുകശ്മീര്‍. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നും അവര്‍ ഭീകരവാദികളല്ലെന്നും മമത ബാനര്‍ജി പറഞ്ഞു. പ്രത്യേക അധികാരം റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജമ്മുകാശ്മീരില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഉയരുന്ന ആശങ്ക. ബില്‍ പാസാക്കിയതിന് പിന്നാലെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. […]

India National

ജമ്മുകശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടന ബില്ലിലും പ്രധാന ചര്‍ച്ചാ വിഷയം

ജമ്മുകശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനസംഘടന ബില്ലിലും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു. ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി ചര്‍ച്ചനടത്തി. ഇന്നലെ സഭാ നടപടികള്‍ക്കിടെ പ്രമേയം കീറിയ എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സ്പീക്കര്‍ ചേംബറില്‍ വിളിച്ച് ശാസിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ കടന്ന് രാജ്യസഭയില്‍ ജമ്മുകശ്മീര്‍ പ്രമേയവും […]

India National

രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ല: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ രാഹുല്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. “ജമ്മു കശ്മീരിനെ ഏകപക്ഷീയമായി പിളര്‍ന്നും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടനാ ലംഘനം നടത്തിയും രാജ്യത്ത് ഐക്യമുണ്ടാക്കാനാവില്ല. രാജ്യമെന്നാല്‍ ജനങ്ങളാണ്, ഭൂമിയല്ല. ഈ അധികാരദുര്‍വിനിയോഗം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്”, രാഹുല്‍ ട്വീറ്റ് ചെയ്തു.

India National

ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി

ദുരൂഹ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും എയിംസിലേക്ക് മാറ്റിയത്. ബലാത്സംഗക്കേസ് നാളെ കോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കില്‍ ഇരുവരെയും എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സുരക്ഷിതത്വം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലെത്തിക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്‍റെ നില ഇപ്പോഴും ഗുരുതരമായി […]

India National

അന്ന് നോട്ട് നിരോധനമായിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370; ഏകാധിപത്യപരമായ നടപടിയെന്ന് കമല്‍ഹാസന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ […]

India National

ഡല്‍ഹിയില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

ഡല്‍ഹി സാക്കിര്‍ നഗറില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം. അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി. ഏഴ് കാറുകള്‍, ഏട്ട് ബൈക്കുകള്‍ എന്നിവ തീപിടുത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.

India National

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍

കശ്മീര്‍ വിഭജനത്തിന് പിന്നാലെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു, എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം പുലരണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തു.

India National

മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി

ഇന്നലെ അറസ്റ്റ് ചെയ്ത ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി. കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. 370 അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ഇരു നേതാക്കളെയും അറസ്റ്റ് ചെയ്തത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തി , ഉമര്‍ അബ്ദുള്ള അടക്കമുള്ള വിവിധ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. അറസ്റ്റ് […]