കശ്മീരിന് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും നാഗാലാന്റിന്റെ പ്രത്യേക അധികാരത്തെ റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാലാന്റ് ബി.ജെ.പി. നാഗാലാന്റിന് പ്രത്യേക അധികാരം നല്‍കുന്ന 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് തെംജന്‍ ഇംന വ്യക്തമാക്കി. അത്തരത്തില്‍ ഒരു ശ്രമം സര്‍ക്കാരില്‍ നിന്നുണ്ടായാല്‍ നാഗാ വിഭാഗക്കാരുടെ ഏക ചരിത്രത്തോട് കൂടെ നില്‍ക്കുമെന്ന് തെംജന്‍ ഇംന പറഞ്ഞു. ഞങ്ങളുടെ സംശയങ്ങളും ആശങ്കകളും […]
National
വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി; മൂന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി. വാഹന വിപണിയില്‍ ജോലി ചെയ്തിരുന്ന മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഈ വര്‍ഷം ഏപ്രിലിന് ശേഷം തൊഴില്‍ നഷ്ടമായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളില്‍ ആറ് ശതമാനത്തോളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിര്‍മ്മാതാക്കളും ഫാക്ടറികള്‍ […]
ബി.ജെ.പിക്കെതിരായ പ്രതിഷേധ വേദിയായി കലൈഞ്ജര്‍ അനുസ്മരണം; രാഹുൽ എത്തിയില്ല
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഒന്നാം ചരമവാർഷികാചരണം പ്രതിഷേധ സംഗമമായി. ജമ്മു കശ്മീർ വിഷയത്തിലെ പ്രതിപക്ഷ എതിർപ്പ് വേദിയിൽ പ്രകടമായിരുന്നു. പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ചടങ്ങിന് എത്തിയില്ല. കലൈഞ്ജറുടെ ചരമ വാർഷികം, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ വേദിയാക്കുകയായിരുന്നു ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ ലക്ഷ്യം. ഒരു പരിധി വരെ അത് സാധിച്ചെങ്കിലും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു എന്നിവരുടെ അസാന്നിധ്യം ചർച്ചയായി. ഭരണപരമായ അസൗകര്യങ്ങളുണ്ടെന്ന് പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. […]
ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് മുതിർന്ന നേതാക്കൾ
ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഒറ്റ സ്വരത്തിൽ മുതിർന്ന നേതാക്കൾ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള പാക് തീരുമാനത്തോടായിരുന്നു നേതാക്കളുടെ പ്രതികരണം. നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള നീക്കം നല്ലതല്ലെന്നും നേതാക്കൾ വ്യക്തമാക്കി. ജമ്മു കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പൂർണമായും ഇല്ലാതാക്കാനാണ് പാകിത്സാന്റെ ഒരുക്കം. ഇതിന്റെ ആദ്യപടിയാണ് പാക് സുരക്ഷാ കൗൺസിലിലെ തീരുമാനങ്ങൾ. അതേസമയം ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇടപെടേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. നയതന്ത്രബന്ധം ഇല്ലാതാക്കുന്നത് പാകിസ്താന് തന്നെയാണ് തിരിച്ചടിയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് […]
ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു; മൊബൈല്‍ – ഇന്റര്‍നൈറ്റ് സേവനവും റോഡ് ഗതാഗതവും ഇന്ന് പുനഃസ്ഥാപിച്ചേക്കും
ജമ്മു കശ്മീരില്‍ നാലാം ദിവസവും സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്. നേരത്തെ വിച്ഛേദിച്ച ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കാനും പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടരുന്നതിന് നിർദേശം നൽകിയതായും ഗവർണർ അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ഒരോ മേഖലയിലുമുള്ള സന്ദര്‍ശനം തുടരുകയാണ് . കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗർ സന്ദര്‍ശിക്കും. തുടര്‍ന്ന് പി.സി.സി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ പ്രമേയവും പുനഃസംഘടന ബില്ലും പാസാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച അര്‍ധരാത്രിയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ […]
സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോധി റോഡ് ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. സുഷമക്ക് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നേരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ […]
ഡോക്ടര്‍മാരുടെ സമരം മാറ്റി
മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ ഐ.എം.എ നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. ഇന്ന് രാവിലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എയുടെ ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. മെഡിക്കല്‍ ബില്ലിലെ 32ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കണം വ്യാജ ഡോക്ടര്‍മാരെ രാജ്യത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്മാറണം തുടങ്ങിയവയായിരുന്നു ഐ.എം.എ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പരിഹരിക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ […]
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് കൈവരിക്കേണ്ട ലക്ഷ്യം ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ആക്കി കുറച്ചു റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ സമ്പദ് രംഗത്തിന് ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം. വാഹനവിപണിയില്‍ […]
സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം. വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി ,രാഷ്ട്രപതി, ആഭ്യന്തരമന്ത്രി ,കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. വൈകിട്ട് 3 ന് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ റോഡിലെ ഫ്ലാറ്റിൽ ഇന്നലെ […]
ഉന്നാവോ ബലാത്സംഗക്കേസ് ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും
ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ബി.ജെ.പി എം.എല്‍.എയും കൂട്ടാളിയും തിഹാര്‍ ജയിലിലാണുള്ളത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കേസ് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിച്ചിരുന്നുവെങ്കിലും വാദം ആരംഭിച്ചിരുന്നില്ല. കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികളായ ബി.ജെ.പി എം. എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ , കൂട്ടാളി ശശി സിങ് എന്നിവരെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ […]












