ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡ ശ്രീനഗര്‍ കോളനിയില്‍ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് റോഡിലൂടെ നടന്നത്. ഒരു കയ്യില്‍ തലയും മറുകയ്യില്‍ കത്തിയുമായിട്ടാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ നടന്നത്. തുടര്‍ന്ന് തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ […]
National
ബലിപെരുന്നാളിലും ജമ്മുകാശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍
ബലിപെരുന്നാള്‍ ദിനമായ ഇന്നും ജമ്മുകാശ്മീരില്‍ കടുത്ത നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്നു. നേരത്തെ ശ്രീനഗറിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞക്ക് നേരിയ ഇളവ് നല്‍കിയിരുന്നങ്കിലും ഇന്നലെ പോലീസ് അത് പിന്‍വലിച്ചു. കൂട്ടം കൂടി നില്‍ക്കാന്‍ അനുവാദമില്ലാത്തത് ഈദ് ഗാഹുകളെ ബാധിച്ചേക്കും. പെരുന്നാള്‍ ആഘോഷത്തിന് കശ്മീരില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, ശ്രീനഗറടക്കം വിവിധ മേഖലകളില്‍ ഇന്നലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആളുകളോട് വീടുകളിലേക്ക് മടങ്ങാനും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സുരഷാ സേന മൈക്കിലൂടെ ആഹ്വാനം ചെയ്തു. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍, […]
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് […]
പ്രസിഡണ്ടിനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തുടങ്ങി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവെച്ച അധ്യക്ഷ പദവിയിലേക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. എ.ഐ.സി.സി ആസ്ഥാനത്തു നടക്കുന്ന പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, എ.കെ ആന്റണി, ഗുലാം നബി ആസാദ്, പി. ചിദംബം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. എല്ലാ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമാരോടും പാർട്ടി എം.പിമാരോടും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് പ്രവർത്തക സമിതി […]
കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇനി കശ്മീരിൽ നിന്നുള്ള പെൺകുട്ടികളെ വിവാഹത്തിനായി കൊണ്ടുവരാമല്ലോയെന്നായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം. ഫത്തേഹാബാദില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വിജയകരമായിരുന്നു എന്ന് പറഞ്ഞ ഖട്ടാര്‍, നമ്മുടെ മന്ത്രി ഒ.പി ധന്‍കര്‍ പറയാറുണ്ടായിരുന്നു, ബിഹാറില്‍ നിന്ന് മരുമക്കളെ കൊണ്ടുവരുമെന്ന്. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി കൂടി തുറന്നുകിട്ടിയെന്ന് ആളുകള്‍ […]
അടുത്തത് മതപരിവര്‍ത്തനം തടയാനുള്ള ബില്ലെന്ന് സൂചന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന. ഏതു തരത്തിലുള്ള മതപരിവർത്തനവും തടയുന്നതിനുള്ള ബില്ലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17ാം ലോക്‌സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, […]
മഴക്കെടുതിയില്‍ ദക്ഷിണേന്ത്യ; തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു
കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി മാറ്റിപ്പര്‍പ്പിച്ചത്. ഒഡീഷയിലും മധ്യപ്രദേശിലും മഴക്ക് കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗോവ, ബംഗാള്‍, ഗുജറത്ത് എന്നിടങ്ങളിലും രണ്ട് ദിവത്തിനുള്ളല്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് മഴ ഏറെ നാശം വിതച്ചത്. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം, സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമണ്. ബഗല്‍കോട്ട്, വിജയപുര, റായ്ചൂര്‍, […]
അയല്‍ സംസ്ഥാനങ്ങളിലും മഴ; വന്‍ നാശനഷ്ടം
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലും മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് ഏഴു പേരും കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേരും മരിച്ചു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ നാശനഷ്ടം നേരിടുന്നത്. റോഡ്, തീവണ്ടി ഗതാഗതം താറുമാറായി. മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് ഇന്ന് 9 പേര്‍ മരിച്ചത്. മുപ്പത് പേരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പതിനാറ് പേരെ രക്ഷപ്പെടുത്താനായതായും ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായും ജില്ലാ ഭരണകൂടം […]
ലെെവ് റിപ്പോര്‍ട്ടിങ്ങിനിടെ കശ്മീരില്‍ നാടകീയ രംഗങ്ങള്‍
കശ്മീരിൽ ലെെവ് റിപ്പോർട്ടിങിനിടെ ജനങ്ങളില്‍ നിന്നും അപ്രതീക്ഷിത പ്രതികരണമാണ് സീ ന്യൂസ് മാധ്യമ പ്രവർത്തകന് ലഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് പിറകെ ജനങ്ങളുടെ പ്രതികരണമറിയാൻ ചെന്നപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാരവൻ മാഗസിൻ ഫോട്ടോ എഡിറ്റർ ഷാഹിദ് തന്ത്രയ് ആണ് സംഭവം ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. കശ്മീർ വിഭജന ബില്ലും, പുനസംഘടനാ ബില്ലും പാസാക്കിയ കേന്ദ്ര സർക്കാർ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദം 370ഉം എടുത്ത് മാറ്റിയിരുന്നു. ഇന്ത്യക്കും കശ്മീരിനും ഇടയിൽ […]
കോയമ്പത്തൂരില്‍ കെട്ടിടം തകർന്ന് രണ്ട് മരണം
കോയമ്പത്തൂരിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാഴ്സല്‍ സർവീസിന്റെ കെട്ടിടമാണ് തകർന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ മേട്ടുപ്പാളയത്തില്‍ നിന്നുമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.












