India National

ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ പന്ത്രണ്ടാം ദിവസം

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും പന്ത്രണ്ടാം ദിവസവും തുടരുന്നു. ആഗസ്റ്റ് 15ന് ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സ്വാതന്ത്യ ദിനത്തില്‍ അമിത്ഷാ ശ്രീനഗറില്‍ പതാക ഉയര്‍ത്തിയേക്കും. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ശ്രീനഗറിലെ ലാല്‍ ചൊക്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പതാക ഉയര്‍ത്തുമെന്നാണ് സൂചന. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ കശ്മീര്‍ […]

India National

വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചന്ദ്രയാന്‍ 2

ചന്ദ്രയാന്‍ 2 പേടകം നിര്‍ണായക ഘട്ടത്തില്‍. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്റെ നിര്‍ണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

India National

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തില്‍

73 ആം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തിലാണ് രാജ്യം. ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സേന മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്യദിന സന്ദേശം നല്‍കും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. ഇന്ന് രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. […]

India National

ജമ്മു കശ്മീരില്‍ ഭൂചലനം

ജമ്മു കശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകുന്നേരം 4.20നാണ് കശ്മീര്‍ താഴ്വര നടുക്കിയത്. ലേക്ക് സമീപത്തുള്ള പര്‍വതമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തല്‍. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2019ന്‍റെ തുടക്കം മുതല്‍ ജമ്മു കശ്മീരില്‍ നിരവധി ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.

India National

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് തോല്‍പിച്ച വൃദ്ധ ദമ്പതികള്‍

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തോല്‍പ്പിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഈ വൃദ്ധദമ്പതികള്‍കളുടെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സൊഷ്യല്‍മീഡിയ. വീട്ടില്‍ അതിക്രമിച്ച് കടന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച ആയുധധാരികളായ കള്ളന്‍മാരെ സധൈര്യം നേരിട്ടു ഇവര്‍. വീട്ടിലെത്തിയ മോഷ്ടാക്കള്‍ 70കാരനായ ഷണ്‍മുഖവേലിനെ കഴുത്തില്‍ കയറ് മുറുക്കി ബന്ധിച്ചു. സംഭവം കണ്ട ഭാര്യ സെന്താമര ചെരുപ്പ് കൊണ്ട് കള്ളന്‍മാരെ പ്രതിരോധിച്ചു. സെന്താമരയുടെ പ്രതിരോധത്തില്‍ ഷണ്‍മുഖവേലിന്മേലുള്ള പിടുത്തം അയഞ്ഞു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന […]

India National

കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണം; അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി

കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്. കശ്മീരിൽ മാധ്യമപ്രവർത്തനം വെല്ലുവിളിയായി തീർന്നിരിക്കുകയാണെന്നും ഇന്റർനെറ്റ് അടക്കം സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജമ്മു കശ്മീരിലേക്ക് ക്ഷണിച്ച ഗവർണർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ജമ്മുവിലേക്ക് യാത്രാവിമാനം വേണ്ടെന്നും യാത്ര ചെയ്യാനും ജനങ്ങളെ കാണാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

India National

18 വര്‍ഷത്തിനിടയിലെ ആദ്യ വെക്കേഷന്‍, പ്രധാനമന്ത്രി പദം സ്വപ്നമായിരുന്നില്ല; ഡിസ്കവറി ഷോയില്‍ മോദി

കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ തന്റെ ആദ്യത്തെ വെക്കേഷനാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഷോയില്‍ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകന്‍ ബെയര്‍ ഗ്രില്‍സുമൊത്തുള്ള യാത്രയെ മോദി വിശേഷിപ്പിച്ചത് ഇങ്ങിനെയായിരുന്നു. യാത്രയില്‍ ഗുജറാത്തിലെ വാദ്‌നഗറിലെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും 17 ആം വയസില്‍ വീട് വിട്ടിറങ്ങി ഇറങ്ങി ഹിമാലയത്തില്‍ പോയി അവിടെ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഞാൻ 13 വർഷം മുഖ്യമന്ത്രിയായിരുന്നു, അതൊരു യാത്രയും അനുഭവവുമായിരുന്നു. പിന്നെ ഞാൻ പ്രധാനമന്ത്രിയായി. ഇത് […]

India National

ജമ്മുകാശ്മീരില്‍ ആശങ്കയുടെ നാളുകള്‍; ആഘോഷങ്ങളില്ലാതെ പെരുന്നാള്‍ കൂട്ടായ്മ

ജമ്മുകാശ്മീരിലുള്ള സ്വന്തം വീട്ടുകാരെ കാണാനാകാതെയാണ് പുറത്ത് താമസിക്കുന്ന പലരുടെയും ബലി പെരുന്നാള്‍ ഇത്തവണ കടന്നു പോയത്. ആഘോഷങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജമ്മുകാശ്മീര്‍ സ്വദേശികള്‍ ഈദ് ദിനത്തില്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഈദ് ദിനത്തില്‍ ഇവരൊടൊപ്പം എത്തിയിരുന്നു. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് സന്തോഷത്തോടെ വീട്ടുകാരോടൊപ്പം ആഘോഷിക്കേണ്ട ഒരു ബലിപെരുന്നാളായിരുന്നു ജമ്മുകാശ്മീരിനിത്. എന്നാല്‍, അനുച്ഛേദം 370 റദ്ദാക്കിയതിനോടനുബന്ധിച്ച് ഏര്‍പ്പെടത്തിയ നിരോധനാജ്ഞ അതിന്റെ നിറം കെടുത്തി. സ്വന്തം സംസ്ഥാനത്തേക്ക് പോകാനോ വീട്ടുകാരോട് സംസാരിക്കാനോ ഒട്ടുമിക്കവര്‍ക്കും ഇതുവരെയും […]

India National

നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്

സുരക്ഷ നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിന് ശേഷവും ഇളവുകള്‍ ഉണ്ടായില്ല. നിരോധനാജ്ഞയും റദ്ദാക്കിയ ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചിട്ടില്ല. ജമ്മുകശ്മീര്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വാദം. സുരക്ഷ നിയന്ത്രണങ്ങള്‍ക്കിടയില്‍ നിന്നും എന്ന് മോചിതരാകുമെന്ന ആശങ്കയിലാണ് ജമ്മു കശ്മീര്‍ ജനത. ബലി പെരുന്നാളോടെ സുരക്ഷ നിയന്ത്രങ്ങള്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷ മങ്ങി. നമസ്‌കാര സമയം പിന്നിട്ട ഉടനെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. സുരക്ഷ ഉപദോഷ്ടാവ് അജിത് ദോവല്‍ […]

India National

കർണാടക-മഹാരാഷ്ട്ര അതിർത്തി മേഖലകള്‍ പ്രളയ ദുരിതത്തില്‍

പ്രളയ ദുരിതത്തില്‍ കർണാടക-മഹാരാഷ്ട്ര അതിർത്തി മേഖലകള്‍. കര്‍ണാടകയില്‍ 40 പേരും മഹാരാഷ്ട്രയില്‍ 30 പേരും ഗുജറാത്തില്‍ 31 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കനത്ത മഴ നിലച്ചെങ്കിലും ഒറ്റപ്പെട്ടമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കർണാടകത്തിൽ പ്രളയ ദുരിതം തുടരുകയാണ്. അഞ്ചുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി. 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്നു ലക്ഷത്തി 28,000 പേര്‍ കഴിയുന്നുണ്ട്. 17 ജില്ലകളിലെ 2028 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. നാലര ലക്ഷം ഹെക്ടർ കൃഷി […]