കര്‍ണാടകയില്‍ പ്രളയത്തിനിടെ ആംബുലന്‍സിന് നീന്തിക്കൊണ്ട് വഴി കാണിച്ച ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ധീരതക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് സമ്മാനിച്ചത്. കഴിഞ്ഞ ആഴ്ച കര്‍ണാടകയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. പാലം കവിഞ്ഞ് വെള്ളം വന്നതോടെ റോഡ് തിരിച്ചറിയാനാകാത്ത നിലയായി. ആംബുലന്‍സ് ഡ്രൈവര്‍ കുഴങ്ങി നില്‍കുമ്പോഴാണ് വെങ്കിടേഷ് വെള്ളത്തിലേക്ക് എടുത്തുചാടി വഴികാട്ടിയായത്. സുരക്ഷിതമായി ആംബുലന്‍സിനെ മറുകരയിലെത്തിക്കാന്‍ സഹായിച്ച വെങ്കിടേഷിന്റെ വീഡിയോ പിന്നീട് […]
National
ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണെന്ന് പ്രിയങ്കാ ഗാന്ധി
പെഹ്‍ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിലും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുൽ നസീർ എന്നിവരാണ് കശ്മീർ കേസുകൾ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങൾ. ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35A […]
കശ്മീരി മാധ്യമപ്രവര്‍ത്തകനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി സായുധ സേന
കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടർ ഇർഫാൻ അമീൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി കസ്റ്റഡിയിലെടുത്ത് സായുധ സേന. കസ്റ്റഡിയിലെടുത്ത കാര്യം ഇര്‍ഫാന്റെ കുടുംബം തന്നെയാണ് അന്താരാഷ്ട്ര മാധ്യമമായ ഹഫിംഗ്റ്റൻ പോസ്റ്റിനോട് പറയുന്നത്. കശ്മീരിലെ ട്രാൽ സ്വദേശിയായ ഇർഫാൻ മാലിക് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370ഉം 35 എയും റദ്ദാക്കിയതിന് ശേഷം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലാണെങ്കിലും […]
നാഗാലാന്റില്‍ ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം
നാഗാലാന്‍ഡില്‍ ‘നാഗാ ദേശീയപതാക’ ഉയര്‍ത്തി നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്). 73ആമത് നാഗാ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണ് നാഗാവംശജര്‍ക്ക് കൂടുതലുള്ള മേഖലകളില്‍ നാഗാ ദേശീയ പതാക ഉയര്‍ത്തിയത്. മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു പരിപാടിക്ക് കൂടുതല്‍ ജനപങ്കാളിത്തം ലഭിച്ചത്. യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ(യു.എന്‍.സി) ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആദ്യമായാണ് നാഗാ ദേശീയ പതാക ഉയര്‍ത്തുന്നത്. നാഗാ വിമതര്‍ 1947 ആഗസ്റ്റ് 14നായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ മ്യാന്മറിലും ഇന്ത്യയിലെ നാഗാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള അതിര്‍ത്തി ജില്ലകളിലും ഈ […]
കനത്ത സുരക്ഷയില്‍ ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം
കനത്ത സുരക്ഷയില്‍ ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഷേര്‍ എ കാശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് ആണ് പതാക ഉയര്‍ത്തിയത്. ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും സ്വന്തം സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കുപ്‌വാര, ലഡാക്ക് എന്നീ മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കനത്ത സുരക്ഷയിലാണ് നടന്നത്. ശ്രീനഗറിലെ ഷേര്‍ എ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ […]
തിരുമല ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി
തിരുപ്പതിയിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി കണ്ടെത്തി. റായ്ച്ചോതിക്കടുത്തുള്ള ദേവഗുഡിപള്ളിയില്‍ നിന്നും എത്തിയ ശശാങ്ക് റെഡ്ഡി എന്ന ഭക്തന് ലഭിച്ച ലഡുവിലാണ് സൂചി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ശശാങ്ക് സഹോദരനൊപ്പം ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രം കൌണ്ടറില്‍ നിന്നും പ്രശസ്തമായ ലഡു വാങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ലഡു കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സൂചി ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ ഗൌരവമായി എടുത്തുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ വൈ.വി ശുഭ്ഭ റെഡ്ഡി പറഞ്ഞു. റ്റി.റ്റി.ഡി സ്പെഷ്യല്‍ […]
മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഡിഫന്‍സ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കും. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. നമ്മുടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ നേട്ടമായി സ്വാതന്ത്ര്യ ദിന […]
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമെന്ന് മോദി
രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം 370 അനിവാര്യമായിരുന്നു എങ്കിൽ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവർ ഇതിന് മറുപടി പറയണം. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു. മുത്തലാഖ് നിരോധിച്ചതിലൂടെ […]
സി.ബി.എസ്.ഇ ഫീസ് വര്‍ധന: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത് വന്നത്. ദളിത് വിദ്യാര്‍ഥികളുടെ ഫീസ് 350 ല്‍ നിന്ന് 1200 ആയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയായുമാണ് വര്‍ധിപ്പിച്ചത്. തീരുമാനം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഫീസ് വര്‍ധിപ്പിക്കുന്നത്. എസ്.ഇ.എസ്.ടി […]












