ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ(35)ആണ് മരിച്ചത്. നൗഷേര സെക്ടറിലെ രജൗരിയിലാണ് പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രാവിലെ ആറരയോടെയായിരുന്നു പാകിസ്താന്‍ സേനയുടെ വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
National
ബീഫ് വിറ്റതിന് മലയാളിയുടെ കട ഒഴിപ്പിച്ചെന്ന് പരാതി
ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. ഗുരുഗ്രാമില്‍ രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ തന്നെ സൗത്ത് […]
പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
പട്ടത്തിന്‍റെ നൂല്‍ തൊണ്ടയില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ മരിച്ചു. ഡെല്‍ഹി പശ്ചിം വിഹാറിലാണ് സംഭവം. 28 കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ നൂല്‍ കുരുങ്ങിയത്. ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ചൈനീസ് പട്ടത്തിന്‍റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകളാണ് വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ […]
ജമ്മുകശ്മീരിലെ 5 ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു
ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. അടുത്ത ആഴ്ചയോടെ സ്കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചേക്കും. ജമ്മുകശ്മീരില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ മന്ത്രിതലയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. […]
നിയന്ത്രണങ്ങളില്‍ നിന്നും ഉടന്‍ മുക്തമാകുമെന്ന പ്രതീക്ഷയില്‍ ജമ്മുകശ്മീര്‍
രണ്ടാഴ്ചയായി തുടരുന്ന സുരക്ഷ നിയന്ത്രണങ്ങളില്‍ നിന്നും ഉടന്‍ മുക്തമാകുമെന്ന പ്രതീക്ഷയില്‍ ജമ്മുകശ്മീര്‍. ഇന്നത്തോടെ ടെലഫോണ്‍, ഗതാഗത സൌകര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടു തടങ്കലില്‍ തന്നെയാണ്. അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. ഇവയില്‍ ഗതാഗതം, ടെലഫോണ്‍, ജലവിതരണം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവര്‍ത്തനം അടക്കമുള്ളവ […]
കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു
കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ നിലപാടെടുത്തതായാണ് സൂചന. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ ഇന്ത്യന്‍ നീക്കം ചർച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക യു.എന്‍ രക്ഷാ സമിതി യോഗത്തിലാണ് പാക്കിസ്താന് തിരിച്ചടി നേരിട്ടത്‍. പാകിസ്താന്റെ […]
‘കശ്മീരില്‍ നിയന്ത്രണം അനിവാര്യം’
കശ്മീരിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ച് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി. സംസ്ഥാനത്തെ കലുഷിതമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ ഉള്‍പ്പടെയുള്ളവ അത്യാവശ്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം പറഞ്ഞു. ഒരു ജീവനും നഷ്ടമാകാതിരിക്കാനായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിൽ മീഡിയ റൂം തുറന്നിട്ടുണ്ട്. യാത്രയിലടക്കം ചില ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളും, വിദ്യാലങ്ങൾ തിങ്കളാഴ്ച്ച മുതലും തുറക്കും. ടെലഫോൺ സർവീസ് ഘട്ടങ്ങളായി പുനസ്ഥാപിക്കും. ആഗസ്റ്റ് 15 ന് സുരക്ഷ ശക്തമാക്കിയത് ഭീകരാക്രമണ സാധ്യത […]
ഇന്ത്യയുടെ ആണവായുധ ഉപയോഗ നയം മാറാമെന്ന് പ്രതിരോധമന്ത്രി
പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധ ഉപയോഗ നയം മാറ്റുമെന്ന സൂചനയാണ് പ്രതിരോധ മന്ത്രി നല്‍കിയത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ന് വരെയുള്ള നയം. ഭാവിനയം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 28കാരന്റെ പിതാവ് ആത്മഹത്യ ചെയ്തു
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 28 വയസ്സുകാരന്റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ആല്‍വാര്‍ സ്വദേശി രത്തിറാം ജാദവാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. കൊലപാതക കേസില്‍ പൊലീസ് അന്വേഷത്തിലെ അതൃപ്തിയാണ് അത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്ത്യ നിമിഷങ്ങളില്‍ പോലും രത്തി റാം പൊലീസ് അന്വേഷണത്തിലെ പോരായ്മകളെക്കുറിച്ചാണ് പറഞ്ഞതെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് രത്തിറാമിന്റെ മകന്‍ ഹരീഷ് യാദവിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാകുന്നത്. ഹരീഷിന്റെ മോട്ടോര്‍സൈക്കിള്‍ ഒരു സ്ത്രീയെ ഇടിച്ചതിനെ തുടര്‍ന്ന് […]
‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലിട്ടിരിക്കുന്നു’ അമിത് ഷാക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്
കശ്മീരികള്‍ നേരിടുന്ന ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദിന്റെ കത്ത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടഞ്ഞ് കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണിയുണ്ടെന്നും ഇല്‍തിജയുടെ കത്തിലും പുറത്തുവന്ന ശബ്ദസന്ദേശത്തിലും പറയുന്നു. മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ഇല്‍തിജ നേരത്തെ തന്നെ ഒരു ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ‘ഇന്ന് […]










