India National

‘’ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം’’ – മുഗള്‍ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍

അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വർണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻ‌ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിൻ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം. ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ പിൻഗാമിയെന്ന നിലയിൽ താനാണ് ഭൂമിയുടെ ശരിയായ ഉടമയെന്നും അതുകൊണ്ട് തന്നെ ആ ഭൂമി തനിക്ക് വിട്ടുതരണമെന്നും ഹബീബുദ്ദിന്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി തനിക്ക് […]

India National

അരുണ്‍ ജെയ്റ്റ്‍ലിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് സുബ്രഹ്മണ്യം സ്വാമി

അരുണ്‍ ജെയ്റ്റ്‍ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. കമ്പനികള്‍ പൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ് രംഗം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തെറ്റായ ഇതേ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. […]

India National

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; മരണം 80 കടന്നു

ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദി നിറഞ്ഞതിനാൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. 22 […]

India National

കശ്മീരില്‍ സ്കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുന്നതിന്റെ ഭാഗമായി കശ്മീരില്‍ സ്കൂളുകള്‍ തുറന്നു. ‍ 190 സ്കൂളുകളില്‍ 95 എണ്ണം മാത്രമേ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളു. കശ്മീരില്‍ യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്‍ല റാഷിദിന്റെ ആരോപണം സൈന്യം തള്ളി. ശ്രീനഗറില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടുണ്ട് സ്കൂളുകളില്‍ ചിലത് തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിക്കുന്നതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ 190 സ്കൂളുകളില്‍ 90 […]

India National

എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണം: കെ. സോമപ്രസാദ് എം.പി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണമെന്ന് കെ. സോമപ്രസാദ് എം.പി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം. അതേസമയം നിയമനം ഏത് ഏജന്‍സി നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.സോമപ്രസാദ് പറഞ്ഞു.

India National

അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇ.സി.എംമോയുടേയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്ന് എയിംസ് അധിക്യതര്‍ അറിയിച്ചു. ജെയ്റ്റ്‌ലിയെ വൈകാതെ ഡയാലിസിസിനും വിധേയമാക്കും. ഈ മാസം 9തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

India National

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാംവാരത്തിലേക്ക്

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്നു. നിയന്ത്രണം തുടരുന്ന ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായെന്നും ഉത്തരവാദികള്‍ക്കതിരെ ഉചിത നടപടിയുണ്ടാകുമെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജമ്മു മേഖല കേന്ദ്രീകരിച്ച് 35 പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏതാനും ടെലഫോണ്‍ ലൈനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ആശയ വിനിമയ സംവനിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജമ്മുവിലും കത്വയിലും ടു ജി ഇന്റര്‍നെറ്റ് സൌകര്യം ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഞാറാഴ്ച തന്നെ പിന്‍വലിക്കുകയാണുണ്ടായത്. വിശ്വഹിന്ദു […]

India National

പ്രധാനമന്ത്രി ഗള്‍ഫിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ഗള്‍ഫിലെത്തും. ഈമാസം 23 ന് യു എ ഇ സന്ദര്‍ശിക്കുന്ന അദ്ദേഹം അടുത്തദിവസം ബഹ്റൈനിലെത്തും. സന്ദര്‍ശത്തിനിടെ യു എ ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്റൈനിലേക്ക് തിരിക്കും. ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് […]

India National

കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തിൽ സംസാരിക്കവെ മാധ്യമങ്ങൾക്കു മുന്നിൽവെച്ചാണ് രവീന്ദർ ശർമയെ സായുധരായ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്ത് രവീന്ദർ ശർമ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ശർമയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച് ജീപ്പിൽ കയറ്റി […]

India National

മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയ പൊലീസുകാരന്‍ തൊട്ടടുത്ത ദിവസം കൈക്കൂലിക്കേസില്‍ പിടിയില്‍

മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തെലുങ്കാനയിലാണ് സംഭവം. മഹ്ബൂബ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരിപ്പതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലാണ് എക്സൈസ് വകുപ്പ് മന്ത്രിയില്‍ നിന്നും മികച്ച സേവനത്തിനുള്ള അവാര്‍ഡ് റെഡ്ഡി സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കൈകൂലിയായി വാങ്ങിയ 17,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്നയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. […]