ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം താഴ്‍വരയില്‍ നിന്നുള്ള പടൂകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വയര്‍. കശ്മീര്‍ ശാന്തമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന കേന്ദ്ര ഭാഷ്യത്തെ പൊളിക്കുന്നതാണ് പുറത്തുവിടുന്ന ഈ ദൃശ്യങ്ങള്‍ എന്നും ദ വയര്‍ പറയുന്നു. ശ്രീനഗറിലെ സൌറ ജില്ലയില്‍ സര്‍ക്കാര്‍ നടപടിക്കെതിരായ വലിയ പ്രതിഷേധം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരുന്നു. എന്നാല്‍ റോയിട്ടേഴ്സ് ഈ വാര്‍ത്തയില്‍ ഉറച്ചുനിന്നു കൊണ്ട് ട്വീറ്റ് ചെയ്യുകയും […]
National
ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
ആധാര്‍ നമ്പര്‍ സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കേസില്‍ സര്‍ക്കാരിനും യു ട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവക്കും കോടതി നോട്ടീസ് അയച്ചു
മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്ന് എ.കെ ആന്‍റണി
മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. കശ്മീര്‍ ഒരു തുടക്കമാണ്. നാഗാലാന്റ് ഉള്‍പ്പെടെ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല. സംവരണം ഉള്‍പ്പെടെ മറ്റു ഭരണഘടനാ വ്യവസ്ഥകളും ഭീഷണിയിലാണെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി.
കർണാടകയിൽ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു; 17 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
കർണാടകയിൽ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര എം.എല്‍.എ നാഗേഷും മന്ത്രിയായി അധികാരമേറ്റു. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചകൾക്ക് ശേഷമാണ് കർണാടകയിൽ മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ 10.30 മുതൽ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ വാജു ഭായി വാല സത്യവാചകം ചൊല്ലി കൊടുത്തു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ ഗോവിന്ദ് മുക്തപ്പ, കെ.എസ്. ഈശ്വരപ്പ, ആർ.അശോക, ജഗദീഷ് ഷെട്ടാർ, ശ്രീനിവാസ പൂജാരി തുടങ്ങിയവർ സഭയിലുണ്ട്. കുമാരസ്വാമി മന്ത്രിസഭയിൽ നിന്ന് […]
ചെന്നൈ തീരത്ത് നീല പ്രകാശമുള്ള തിരമാല; കാണാന്‍ കൊള്ളാമെങ്കിലും ആശങ്കയുണ്ടെന്ന് വിദഗ്ധര്‍
തമിഴ്നാട്ടിലെ തിരുവാൺമിയൂർ, പലവക്കം, ഇഞ്ചമ്പക്കം തുടങ്ങിയ പ്രദേശത്തെ കടൽതീരങ്ങളെ പ്രകാശപൂരിതമാക്കി ബയോ ലൂമിനസെൻസ് അഥവാ ജൈവ ദീപ്തി പ്രതിഭാസം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു സമീപമുള്ള കടല്‍ത്തീരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി തിരമാലകള്‍ നീല പ്രകാശത്തില്‍ തിളങ്ങിയത്. നീല പ്രകാശത്തില്‍ തിളക്കമുള്ള തിരമാലകള്‍ ഉയരുന്ന കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് രാത്രി തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. രണ്ടു മണിക്കൂറോളമാണ് ജൈവ ദീപ്തി ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ചില ജീവികള്‍ സ്വന്തം ശരീരത്തിന്റെ […]
354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍പുരി അറസ്റ്റില്‍
മോസര്‍ ബെയര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തിരവനാണ് അറസ്റ്റിലായ രതുല്‍പുരി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 354.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍പുരി, നിതാ പുരി, ദീപക്ക് പുരി എന്നിവര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ആഗസ്റ്റ് 16നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സി.ബി.ഐക്ക് ബാങ്കിനെ കബളിപ്പിച്ചതായി […]
രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്. വീർ ഭൂമിയിലെ പുഷ്പാർച്ചനക്ക് പുറമേ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമായി വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ഐടി, ടെലകോം രംഗങ്ങളില്‍ രാജീവ് ഗാന്ധി തുടക്കമിട്ട മാറ്റങ്ങളെ ഉയര്‍ത്തി കാട്ടി ബി.ജെ.പിയെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനം കൊണ്ടാടുമ്പേള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതും ഈ വിശേഷണം തന്നെ. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതി […]
ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് അമര്‍ത്യാ സെന്‍
ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് സാമ്പത്തിക വിദ്ഗ്ധനും നോബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യാ സെന്‍. ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍ത്യസെന്‍ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ പാശ്ചാത്യേതര രാജ്യങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യയായിരുന്നു. എന്നാല്‍ ചില നടപടികളിലൂടെ അത് നഷ്ടമായെന്നും അമര്‍ത്യസെന്‍ വ്യക്തമാക്കി. കരുതല്‍ തടങ്കലിനെതിരെ ജമ്മുകശ്മീര്‍ പീപ്പള്‍സ് മൂവ്മെന്‍റ് നേതാവ് ഷാ ഫൈസല്‍ കോടതിയെ സമീപിച്ചു. ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച അമര്‍ത്യസെന്‍ ജനങ്ങളെ നയിക്കുന്നവരുടെ ശബ്ദം കേള്‍ക്കാതെ […]
ചരിത്രം രചിക്കാന്‍ ചന്ദ്രയാന്‍ 2; ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്
ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഈ മാസം 14നാണ് ചന്ദ്രയാന്‍ 2 ,ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ന് രാവിലെ 8.30 നും 9.30 നും ഇടയിലുള്ള സമയത്ത് പേടകത്തിലെ ദ്രവീകൃത ഇന്ധനം നിറച്ച എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റും. ചന്ദ്രന്റെ 118 കിലോമീറ്റര്‍ […]
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി ഈ രാജ്യങ്ങളില്‍ വണ്ടി ഓടിക്കാന്‍
ഇന്ത്യക്കാര്‍ക്ക് ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ചില രാജ്യങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും. നിശ്ചിത കാലത്തേക്ക് ഈ ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ വണ്ടി ഓടിക്കാം. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കും കുറച്ചുകാലം താമസിക്കുന്നവര്‍ക്കുമാണ് ഈ സൌകര്യം പ്രയോജനപ്പെടുക. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ ലൈസന്‍സ് അംഗീകരിച്ച ലോക രാജ്യങ്ങള്‍. ജര്‍മനിയില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിങ്. ഇവിടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍ […]












