India National

11 തവണ വയറിന് കുത്തിയ ശേഷം കഴുത്ത് മുറിച്ചു കൊലപ്പെടുത്തി ; ഭര്‍ത്താവിനോട് പക തീര്‍ത്ത് ഭാര്യ

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 11 തവണ വയറിന് കുത്തിയ ശേഷം ഭാര്യ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുംബൈ സ്വദേശിയായ പ്രണാലിയാണ്(33) ഭര്‍ത്താവ് സുനില്‍ കദത്തിനെ (36) ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രണാലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വസായി കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് തുലിഞ്ച് പൊലീസ് പറയുന്നതിങ്ങനെ… ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങുന്നത്. തുടര്‍ന്ന് സുനില്‍ ഉറങ്ങാനായി പോയി. വെള്ളം […]

India National

ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ മോദിസർക്കാർ കശാപ്പു ചെയ്യുന്നു എന്ന് കോൺഗ്രസ്. തന്റെ പിതാവിനെ മാത്രമല്ല കോൺഗ്രസിനെ കൂടിയാണ് അറസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റും ജമ്മു കശ്മീർ വിഷയവും ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിലെ പി.ചിദംബരത്തിന്റെ അറസ്റ്റിനെ പാർട്ടി വിഷയമായി കണ്ട് നേരിടാനാണ് കോൺഗ്രസ് നീക്കം. ചിദംബരത്തിന് എതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അടിയന്തര വിഷയത്തിൽ വാദം കേൾക്കണമെന്ന […]

India National

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചിദംബരത്തിന്റെ അറസ്റ്റ്

ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയക്ക് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ചട്ടം മറികടന്ന് അനുമതി നല്‍കിയെന്ന പരാതിയിലാണ് കേസെടുത്തത് . 5 കോടി വിദേശം നിക്ഷേപം സ്വീകരിക്കാനാണ് എഫ്.ഐ.പി.ബി അനുമതി […]

India National

പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും

ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും . വൈദ്യ പരിശേോധന പൂര്‍ത്തിയായി. അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. […]

India National

ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം അറസ്റ്റില്‍

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ […]

India National

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അടക്കം മൂന്ന് പേര്‍ മരിച്ചു. ഉത്തരകാശിയിലാണ് സംഭവം. പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി പോവുകയായിരുന്നു ഹെലികോപ്റ്റര്‍. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോല്‍ദിയിലേക്ക് പോവുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്‍. പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, പ്രദേശവാസിയായ രമേഷ് സാവര്‍ എന്നിവരാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. യമുനാനദിയില്‍ ജലനിരപ്പ് 206.60 മീറ്ററായി ഉയര്‍ന്നു. ഉത്തരകാശി ജില്ലയില്‍ മാത്രം പ്രളയത്തില്‍ 16 പേര്‍ മരിച്ചു.

India National

കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമൂലയിൽ എട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനും ലഷ്‌കറെ ത്വയ്ബ തീവ്രവാദിയും കൊല്ലപ്പെട്ടു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ നടത്തിയ ആദ്യത്തെ സൈനിക ഓപറേഷനിലാണ് ബാരമൂല സ്വദേശി മൊമിൻ ഗോജ്‌രി എന്നയാളും ജമ്മു കശ്മീർ പൊലീസിലെ എസ്.പി.ഒ ബിലാൽ അഹ്മദും കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ബാരമൂലയിലെ ഒരു വീട്ടിൽ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സൈനിക നടപടി എന്ന് സൈന്യത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് […]

India National

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വീണ്ടും ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് പറഞ്ഞു. കശ്മീരില്‍ സങ്കീര്‍ണ സാഹചര്യമെന്നും ട്രംപ് ആവര്‍ത്തിച്ചു. കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷം വീണ്ടും ട്രംപ് മധ്യസ്ഥതക്കായി സന്നദ്ധത ആവര്‍ത്തിക്കുകയാണ്. നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും ട്രംപ് കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകൂ എന്നാണ് സംഭാഷണത്തിനു ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ […]

India National

സി.ബി.ഐ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു; സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിനെതിരെ സി.ബി.ഐ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു. ചിദംബരത്തെ തേടി സി.ബി.ഐ മൂന്ന് തവണ ചിദംബരത്തിന്റെ വസതിയിലെത്തി. കേസില്‍ മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍ വരും. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജി. ഹരജി സുപ്രിം കോടതി പരിഗണിക്കാന്‍ വൈകിയാല്‍ ചിദംബരത്തിന് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതേസമയം ചിദംബരത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐക്ക് കത്തയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ സുപ്രിം കോടതിയെ സമീപിക്കുന്നുണ്ടെന്നും അതുവരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും […]

India National

ഇന്ത്യ-യു.എസ് പ്രതിരോധ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി; കശ്മീര്‍ വിഷയവും ചര്‍ച്ചയായി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമേരിക്കന്‍ പ്രതിരോധമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. ജമ്മു കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തരവിഷയവും പരമാധികാര പ്രശ്നവുമാണെന്ന് രാജ്നാഥ് സിങ് യു.എസ് പ്രതിരോധമന്ത്രി മാര്‍ക്ക് എസ്പറിനോട് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇരുവരും സംസാരിച്ചത്. അതേസമയം ജമ്മുകാശ്മീരില്‍ ഇന്ന് കൂടുതല്‍ സ്കൂളുകള്‍ തുറക്കും. അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാര്‍ക് എസ്പറിനോട് വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് അമേരിക്ക […]