India National

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് 2 മരണം

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീവന്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഭീവന്തിയിലെ ശാന്തിനഗര്‍ പ്രദേശത്തുള്ള നാല് നില കെട്ടിടമാണ് തകര്‍ന്നുവീണത്. നാലോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിടമാകെ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ഭീവന്തി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അശോക് രങ്കാപ് പറഞ്ഞു. കെട്ടിടം ചിലപ്പോള്‍ നിലംപതിച്ചേക്കുമെന്ന് അവിടുത്തെ ആളുകള്‍ തന്നെ അറിയിച്ച പ്രകാരമാണ് ഉദ്യോഗസ്ഥരെ കൂട്ടി താന്‍ സംഭവസ്ഥലത്തെത്തിയതെന്ന് അശോക് പറഞ്ഞു. […]

India National

തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു

ആറ് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്നാട്ടില്‍ എത്തിയെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കോയമ്പത്തൂര്‍ ലക്ഷ്യമാക്കിയാണ് ഇവരെത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ രണ്ടായിരത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്. ഒരു പാകിസ്താന്‍ പൌരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുവെന്നാണ് പൊലീസിന് […]

India National

ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം

ഐ.എന്‍.എക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസിൽ പി. ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ജഡ്ജിയെ ചിദംബരത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരായ പി. ചിദംബരത്തിന്റെ ഹരജികൾ പരിഗണിച്ചത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റിൽ നിന്നുള്ള […]

India National

വാര്‍ധക്യ പെന്‍ഷനില്ല, സഹായിക്കാനാരുമില്ല… 65 കാരി 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ 65 കാരിയായ വൃദ്ധ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുന്നത് മധുരയിലെ ഒരു പൊതു കക്കൂസില്‍. 65 കാരിയായ കറുപ്പായി എന്ന സ്ത്രീ കഴിഞ്ഞ 19 വർഷമായി മധുരയിലെ രാംനാട് പ്രദേശത്തുള്ള ഒരു പൊതു കക്കൂസിലാണ് താമസിക്കുന്നത്. കറുപ്പായി അതിജീവനത്തിനായി പൊതു കക്കൂസില്‍ ജീവിതം തള്ളി നീക്കുന്നത് എങ്ങനെയെന്ന് വാർത്താ ഏജൻസിയായ എ.എന്‍.ഐ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ജനശ്രദ്ധയാകര്‍ഷിച്ചത്. “65 കാരിയായ കറുപ്പായി കഴിഞ്ഞ 19 വർഷമായി […]

India National

സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്‌കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ […]

India National

തെരഞ്ഞെടുപ്പ് തോല്‍വി സാധാരണം, രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്ന് സോണിയാ ഗാന്ധി

പി.ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജീവ് ഗാന്ധി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കാനോ അധികാരം ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണമാണെന്നും രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിലാണ് മോദി സര്‍ക്കാരിനെ പരോക്ഷമായി സോണിയ ഗാന്ധി വിമര്‍ശിച്ചത്. 1984ല്‍ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയത്. അധികാരം ഉപയോഗിച്ച് ഭയത്തിന്റെ […]

India National

ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക […]

India National

ത്രിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും

മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും. നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും. ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ന‍ഹ്‍യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും […]

India National

‘നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണം, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല’; സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. പൊതു വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രക്രിയയില്‍ നിന്ന് പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോഗമല്ല നിക്ഷേപം മാത്രമേ സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നിന്നും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന […]

India National

‘ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല’; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ

ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. അറസ്റ്റിലായ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജാരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം […]