തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
National
മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിൻവലിച്ചു. ഇനി അദ്ദേഹത്തിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) സുരക്ഷ ഉണ്ടാവും. ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകാറുള്ളത്. ഇതിന് അര്‍ഹരായവരെ നിശ്ചയിക്കുന്ന വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻമോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നാല് പേർക്ക് മാത്രമേ ഇനി […]
കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാന്‍ അവസരമൊരുക്കുന്നു; കശ്മീര്‍ വിഷയത്തില്‍ രാഹുലിനെതിരെ മായാവതി
കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 69 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി […]
സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്
സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. 10 വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് തിരിച്ചുവരവ്. മഹാരാഷ്ട്രയിലെ മന്ത്രി മഹാദേവ് ജങ്കറാണ് സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അറിയിച്ചത്. സെപ്തംബര്‍ 25നായിരിക്കും ദത്ത് ഔദ്യോഗികമായി പാര്‍ട്ടിയിലെത്തുക. സിനിമാ മേഖലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗാമായാണ് ദത്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി പറഞ്ഞു. […]
കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും
കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്‍റെ ഉദ്ദേശം. ജമ്മു കശ്മീരില്‍ സംസ്ഥാന പതാക മാറ്റി ദേശീയ പതാക സ്ഥാപിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ തുടരാനാണ് തീരുമാനം. വൈകാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. നാളെയും നാളെ കഴിഞ്ഞും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘം താഴ്വര അടക്കമുള്ള […]
ചിദംബരത്തിന് ഇന്ന് നിർണായകം
മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇന്നത്തെ ദിനം നിർണായകം. ഐ.എന്‍.എക്സ് മീഡിയ കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്‍പാകെയാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരെ ചിദംബരം നൽകിയ ഹരജികൾ ഉള്ളത്. ഇ.ഡിയുടെയും സി.ബി.ഐടെയും കേസുകളിൽ ജാമ്യവും സി.ബി.ഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം […]
കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും തടഞ്ഞു
ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്. കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍സംഘം വിലയിരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ […]
സാമ്പത്തിക രംഗം ഗുരുതരാവസ്ഥയിൽ; മോദിയെങ്കിൽ മാന്ദ്യം എന്ന് സോഷ്യൽ മീഡിയ
‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയാണെങ്കിൽ എല്ലാം സാധ്യമാണ്) എന്നത് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാൽ, മോദിക്കു കീഴിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ വ്യവസായ, വാണിജ്യ സംരംഭകരും നഷ്ടക്കണക്കുകളും തൊഴിൽ നഷ്ടസാധ്യതകളും വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമാനും സമ്മതിച്ചു. ഇതിനു പിന്നാലെ ‘മോദി ഹേ തോ മന്ദി ഹേ…’ (മോദിയാണെങ്കിൽ മാന്ദ്യമാണ്) എന്ന പ്രചരണം ട്വിറ്ററിൽ […]
അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) ചികിത്സയിലായിരുന്നു. ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. 66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം […]
ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടി
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടിയതായി വിവരം. ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ക്കായാണ് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയത്. കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സി.ബി.ഐ കസ്റ്റഡിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചിദംബരം. യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, മൌരീഷ്യസ്, സിംഗപ്പൂര്‍, ബര്‍മൂഡാ എന്നീ രാജ്യങ്ങല്‍ക്ക് സി.ബി.ഐ കത്തയച്ചതായാണ് വിവരം. പി.ചിദംബരവും കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെ കുറിച്ചുള്ള വിവര ശേഖരണത്തിന് സഹായം […]











