ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മേഖലയിലെ വികസന സാധ്യത പരിശോധിക്കാന്‍ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മുകശ്മീരില്‍ തുടരുന്നുണ്ട്. ഇതിനിടെ കശ്മീരിലെ ബാരമുള്ള മേഖലയിൽ സൈന്യം രണ്ട് ഭീകരരെ പിടികൂടി. ജമ്മുകശ്മീരിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയൊരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ […]
National
അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹരജിയില്‍ നാളെയും വാദം
ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിച്ചു.
അജിത് ജോഗിക്ക് സ്ഥാനം നഷ്ടമായേക്കും
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് സംവരണ സീറ്റിന് അര്‍ഹതയില്ലെന്ന് ഉന്നതാധികാര സമിതി. വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റായ മര്‍വാഹി അജിത് ജോഗിക്ക് നഷ്ടമാകും. 2016ല്‍ കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് അജിത് ജോഗി ആരോപിച്ചു. എന്റെ മകന്‍ അമിത് […]
കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി
കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര കമ്മിറ്റി. മൂന്ന് ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കാതിരുന്നതും ഇതിന്റെ ഭാഗമായെന്നാണ് വിവരം. നേരത്തെ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ബസവരാജ് ബൊമ്മെയാണ് ആദ്യന്തര മന്ത്രി. ഗോവിന്ദ് മക്തപ്പ കരജോൾ, അശ്വന്ത് നാരായണ, ലക്ഷ്മൺ സംഗപ്പ സാവടി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, ഗതാഗതം, ഐടി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ വകുപ്പുകൾ കൂടി ഉപമുഖ്യമന്ത്രിമാർക്കാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതിലൂടെ, യെദ്യൂരപ്പയെ കർശനമായി […]
അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണുകളാണ് സംസ്കാര ചടങ്ങിനിടെ പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഫോണുകള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു. അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. […]
സവര്‍ണ ജാതിക്കാര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു; 12 മണിക്കൂര്‍ കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്നാട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ തകര്‍ത്ത അംബേദ്കറുടെ പ്രതിമ 12 മണിക്കൂര്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ വേദാരണ്യത്തിലെ ബി.ആര്‍ അംബേദ്കറുടെ പ്രതിമയാണ് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ത്തത്. മുക്കളത്തൂര്‍ പുലികള്‍ കക്ഷിക്കാരായ ഒരു സംഘം ആളുകള്‍ വടിവാള്‍ കൊണ്ട് അംബേദ്കറുടെ തല വെട്ടിമാറ്റുകയും പ്രതിമ ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുകയുമായിരുന്നു. തകര്‍ക്കുന്നതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ പ്രതിഷേധം തന്നെ ഉയരുകയും ചെയ്തു. ഈ പ്രതിമയാണ് 12 മണിക്കൂര്‍ കൊണ്ട് പുനര്‍ […]
ഓടക്കുഴല്‍ സംഗീതം കേള്‍പ്പിക്കൂ… പശു കൂടുതല്‍ പാല്‍ തരുമെന്ന് ബി.ജെ.പി എം.എല്‍.എ
ക്ഷീര കര്‍ഷകര്‍ക്ക് ഒരു ഉപദേശവുമായി അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലിപ് കുമാര്‍. ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ അവകാശവാദം. ശ്രീകൃഷ്ണന്‍ വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല്‍ നല്‍കുമെന്ന് ദിലിപ് കുമാര്‍ പറഞ്ഞു. ശ്രീകൃഷ്ണനെ പോലെ ഒരു പ്രത്യേക രാഗത്തിൽ നമുക്ക് ഓടക്കുഴൽ വായിക്കാൻ കഴിയുമെങ്കിൽ പാലിന്റെ അളവ് പലയിരട്ടിയായി വർധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ടെന്നും സിൽചാറിൽ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ […]
കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് കശ്മീരിൽ എത്തും
സുരക്ഷാ നിയന്ത്രണങ്ങൾ തുടരവെ കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കശ്മീരിൽ എത്തും. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മു, ലഡാക്ക്, കാർഗിൽ എന്നിവിടങ്ങൾ സന്ദർശിച്ച് വികസനസാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനം അശാന്തമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കുക എന്ന ലക്ഷ്യം കൂടി സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രത്യേക പദവി എടുത്തുകളയാനുള്ള നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട് ഇന്നേക്ക് ദിവസം 20 കഴിഞ്ഞു. നിയന്ത്രണങ്ങൾക്ക് ഇളവ് ചെയ്തു എന്ന് സർക്കാർ […]
കോൺഗ്രസിന് മേല്‍ അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു
കോൺഗ്രസിന് മേലുള്ള അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു. മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ അസോസിയേറ്റ് ജേണൽ ലിമിറ്റഡ് ഭൂമി കേസിൽ മോത്തിലാൽ വോറയ്ക്കും ഭൂപീന്ദർ ഹൂഡക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം അന്വേഷണ ഏജൻസികളുടെ പരിധിയിലുള്ളത് കോൺഗ്രസ് നേതാക്കളുടെ നീണ്ടപട്ടികയാണ്. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയെല്ലാം കയ്യെത്തും ദൂരത്ത് ഉണ്ട് അന്വേഷണ […]
പാകിസ്താന് വേണ്ടി ചാരപ്പണിയും തീവ്രവാദത്തിന് ധനസഹായവും; മുന്‍ ബജ്റംഗ് ദള്‍ നേതാവ് അറസ്റ്റില്‍, പൊറുക്കില്ലെന്ന് മുഖ്യമന്ത്രി
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയ കേസിൽ മുൻ ബജ്റംഗ് ദൾ നേതാവ് ബൽറാം സിങ് ഉൾപ്പെടെ നാല് പേരെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചാരപ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും അവര്‍ക്ക് ഏത് രാഷ്ട്രീയ സംഘടനയുമായാണ് ബന്ധമുള്ളതെന്ന് വിഷയമാകില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. സത്‌ന ജില്ലയിൽ നിന്നാണ് ബല്‍റാം സിങിനെയും മറ്റു മൂന്നുപേരെയും […]












