പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം പൌരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശിക്കും. ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കായതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് […]
National
കോയമ്പത്തൂരില്‍ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്
കോയമ്പത്തൂരില്‍ അഞ്ചിടത്ത്എൻ.ഐ.എ റെയ്ഡ് . ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഫ്ലാറ്റുകളിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു
ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു. കുറ്റക്കാർ പ്രബലരായതിനാൽ പൊലീസ് സമ്മർദ്ദത്തിൽ ആണെന്നും ജീവിച്ചിരിക്കുന്നതു വരെ നീതിക്കായി പോരാടുമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.പെൺകുട്ടിയെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. സ്വാമി ചിന്മയാനന്ദ് ജീവിതം നശിപ്പിച്ച നിരവധി പേരുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി […]
രാജ്നാഥ് സിങ് ഇന്ന് ലഡാക്കില്‍; യെച്ചൂരി ഇന്ന് തരിഗാമിയെ സന്ദര്‍ശിക്കും
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മുകശ്മീരിലെത്തി സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കും. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള അവസരം സാധ്യമായത്. ആദ്യ തവണ യൂസഫ് […]
രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരാണെന്ന് ഐ.ഐ.ടിയില്‍ കേന്ദ്രമന്ത്രി
ഇന്ത്യൻ എന്‍ജിനീയർമാരാണ് രാമസേതു നിർമ്മിച്ചതെന്നും ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്‌കൃതമാണെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. രാമസേതു, സംസ്കൃതം എന്നിവയിൽ ഗവേഷണം നടത്താൻ എന്‍ജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു. സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? ഈ രാജ്യത്തെ എന്‍ജിനീയർമാരുടെ നിലവാരം എന്തായിരുന്നു? രാമസേതുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് നിര്‍മിച്ചത് അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എന്‍ജിനീയർമാരാണോ? ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ രാമസേതു നിര്‍മ്മിച്ചത് നമ്മുടെ […]
ഇസ്രായേല്‍ പ്രധാനമന്ത്രി സെപ്തംബറിലെത്തും
കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു സെപ്റ്റംബര്‍ ആദ്യവാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്കാണ് പ്രാതിനിധ്യം നല്‍കുക. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള ‘എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ’ത്തിന്റെ (അവാക്സ്) രണ്ട് യൂണിറ്റുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് […]
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്; പേടകത്തിന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥം മാറ്റല്‍ വിജയകരം
ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്തും ,1412 കി മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ പേടകത്തിന്റെ സഞ്ചാരം. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഈ മാസം 30 ന് നടക്കും. ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമടങ്ങുന്ന പേടകത്തിന്റെ […]
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധി; പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ
സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷ വിമർശനം രൂക്ഷമാകുന്നതിനിടെ പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ. വിവിധ മേഖലകളിലെ വിദഗ്ധരുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾക്ക് ശേഷമാകും റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം വിനിയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഈ സാഹചര്യത്തിലാണ് പരിഹാരത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പലവഴി തേടുന്നത്. വിവിധ മേഖലകളിലുള്ള അവരുമായുള്ള അടിയന്തര ചർച്ചകളാണ് പുരോഗമിക്കുന്നത്. നികുതി വിദഗ്ധർ, വാഹന കമ്പനി മേധാവികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. സാമ്പത്തിക പ്രതിസന്ധി […]
ജമ്മു കശ്മീര്‍; 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ജമ്മു കശ്മീരിൽ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയത്,സുരക്ഷ നിയന്ത്രണങ്ങൾ,വീട്ടുതടങ്കൽ എന്നിവ ചോദ്യം ചെയ്താണ് ഹരജികൾ. ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തനം ദുഷ്കരമായിരിക്കുകയാണെന്ന ഹരജിയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ മോദി സർക്കാർ നടപടി റദ്ദാക്കണം, മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് […]












