മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്. ആദ്യ പാക്കേജ് കൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകാതായതോടെയാണ് ഇന്നലെ വീണ്ടും പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന കനത്ത തിരിച്ചടികള്‍ വ്യവസായിക- ഉത്പാദന മേഖലകളിലുണ്ടായിട്ടും പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ […]
National
സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണം; അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം. മറ്റൊരു ഉന്നാവോ സംഭവമാക്കി കേസിനെ മാറ്റരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രിം കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 24നാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. പിന്നീട് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് […]
സാമ്പത്തിക പരിഷ്കരണം; രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കുന്നു
സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായുള്ള പരിഷ്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ബാങ്കുകളുടെ ലയനം സ്ഥിരീകരിച്ച് സംസാരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ഒന്നായും കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ഒരുമിച്ചും ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നായും ലയിപ്പിക്കും.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചേക്കും; ചര്‍ച്ച നടക്കുന്നതായി മന്ത്രി
കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞു. ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്‍ വ്യാഴാഴ്ച്ച മുഖ്യമന്ത്രി യെദിയൂരപ്പക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനം എടുത്തില്ലെന്നും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് യെദിയൂരപ്പ വിഷയത്തില്‍ പ്രതികരിച്ചത്. ബീഫ് നിരോധിക്കാന്‍ 2010 ല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും […]
കശ്മീര്‍: കേന്ദ്രത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റ്, കണ്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് യെച്ചൂരി
യൂസഫ് തരിഗാമിയെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെത്തി തരിഗാമിയെ കണ്ടതിന് ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദങ്ങളെല്ലാം തെറ്റാണ്. താന്‍ കണ്ട കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെയാണ് യെച്ചൂരി ശ്രീനഗറിലെത്തി തരിഗാമിയെ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി യെച്ചൂരിക്ക് സന്ദര്‍ശന അനുമതി നല്‍കിയത്. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം […]
സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും
ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് ഹാജരാക്കിയ റോസ് അവന്യു കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പിന്നീട് 4 ദിവസം കൂടി നീട്ടി നൽകി. […]
കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും
കശ്മീരില്‍ വീട്ടു തടങ്കലിലുള്ള സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കും. സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ […]
ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണ ഭീഷണി; ഗുജറാത്ത് തീരങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചു. സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, […]
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.












