ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വാഹനാപകട കേസിലാണ് പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി കൂടി ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രിം കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ചേക്കും. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് സുപ്രിം കോടതി രണ്ടാഴ്ചത്തെ ഇളവ് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. […]
National
അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി
അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി. മുസ്ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 88കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാൻ മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖത്തിന്റെ കത്തില്‍ പറയുന്നു. ഹിന്ദുക്കൾ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾക്ക് ഒരു മനസാക്ഷി ഉണ്ടെങ്കിൽ കേസില്‍ നിന്നും ഉടൻ തന്നെ സ്വയം പിൻവാങ്ങണമെന്നും കത്തിലുണ്ട്.
ജെ.എന്‍.യു യൂണിന്‍ തെരഞ്ഞെടുപ്പ്: മലയാളി വിദ്യാര്‍ഥികളാല്‍ സമൃദ്ധമായി സ്ഥാനാര്‍ഥി പട്ടിക
മലയാളി വിദ്യാര്‍ഥികളാല്‍ ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക. ബാപ്സ-ഫ്രട്ടേണിറ്റി മൂവ്മെന്‍റ് സഖ്യ സ്ഥാനാര്‍ഥി വസീം ആര്‍.എസും എബി.വി.പി സ്ഥാനാര്‍ഥി ശബരീഷ് പി.എയുമാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നവര്‍. ഇതിന് പുറമെ കൌണ്‍സിലര്‍ സീറ്റുകളിലേക്ക് അഞ്ച് മലയാളി വിദ്യാര്‍ഥികളും മത്സരരംഗത്തുണ്ട്. ഈ മാസം ആറിനാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള കാന്പസില്‍ ഇത്തവണ പക്ഷെ മലയാളി സാന്നിധ്യം ശക്തമാണ്. ഏഴ് മലയാളി […]
കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍
ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം ഇതാദ്യമായാണ് കുല്‍ഭൂഷന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുന്നത്.
ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്; പേടകം ഇന്ന് വേര്‍പെടും
ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററുമായി പേടകം ഇന്ന് വേര്‍പെടും. ദൌത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും, 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ന് പേടകത്തിലെ ഓര്‍ബിറ്ററിനെയും റോവര്‍ കൂടി ഉള്‍ക്കൊള്ളുന്ന വിക്രം ലാന്‍ഡറിനെയും വേര്‍പിരിക്കും. ഉച്ചക്ക് 12.45നും 1.45നും ഇടയിലുള്ള സമയത്താണ് നിര്‍ണായകമായ […]
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍; നാളെ നിര്‍ണായകം
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്. പേടകത്തിന്റെ ചന്ദ്രന് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പേടകം ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നാളെ 12 മണിക്ക് ശേഷമാണ് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വേര്‍പിരിക്കുകയെന്ന നിര്‍ണായക ഘട്ടം പിന്നിടാനുള്ളത്. ഈ മാസം 7നാണ് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക. ആഗസ്റ്റ് 20ന് പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റമാണ് ഇന്ന് നടന്നത്. വൈകിട്ട് ആറ് […]
ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങി
19.06 ലക്ഷം പേരെ പുറത്താക്കി അന്തിമ അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഇതില്‍ 12 ലക്ഷം പേരെ അന്തിമ പട്ടികയില്‍ ഉള്‍പെടുത്തി. പട്ടികയനുസരിച്ച് മൊത്തം 3.11 കോടിയിലധികമാണ് അസമിലെ ജനസംഖ്യ. 19,06,657 പേരാണ് ഒടുവിലത്തെ കണക്കനുസരിച്ച് അസമിലെ പൗരന്‍മാരല്ലാത്തത്. കഴിഞ്ഞ തവണ തയാറാക്കിയ കരടില്‍ 12 ലക്ഷം പൗരന്‍മാരെ അനധികൃതമായി ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. പട്ടിക തയാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകളില്‍ […]
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൂച്ചുവിലങ്ങിട്ട് ഗുവാഹത്തി ഐ.ഐ.ടി
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൂച്ചുവിലങ്ങിട്ട് ഗുവാഹത്തി ഐ.ഐ.ടി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നീക്കം അഭിപ്രായ സ്വാതന്ത്ര്യ മടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. ഗുവാഹത്തി ഐ.ഐ.ടി ഡയറക്ടറുടെ അംഗീകാരത്തോടെ രജിസ്ട്രോളാണ് ആഗസ്റ്റ് 28ന് നോട്ടീസ് ഇറക്കിയത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി വിവരങ്ങളും സമിതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്നതാണ് നോട്ടീസ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും അടക്കം 8000 പേരാണ് […]
മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്ഫോടനം; 10 മരണം
മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനമുണ്ടായത്. തീ അണക്കുന്നതിനായി അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ, അഗ്നിശമന സേനയുടെ വിവിധ സംഘങ്ങൾ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക
ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും രൂപയുടെ മൂല്യം ഇടിഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർത്തതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.












