ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്‍സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി തുടരും. അതുവരെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ലെന്ന് പി ചിദംബരത്തിൻറ അഭിഭാഷകൻ കപിൽ സിബൽ കോടതിക്ക് ഉറപ്പ് നൽകി. പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം […]
National
ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കും: അമിത് ഷാ
ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗ്രാമമുഖ്യന്മാർക്ക് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ […]
വ്യോമാക്രമണങ്ങൾക്ക് ശക്തിപകരാൻ യു.എസ് നിർമ്മിത അപ്പാഷെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യയെത്തിച്ചു
വ്യോമാക്രമണങ്ങൾക്ക് ശക്തിപകരാൻ യു.എസ് നിർമ്മിത അപ്പാഷെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ രാജ്യത്തെത്തിച്ചു. ബോയിങ് നിർമ്മിച്ച 8 ഹെലികോപ്ടറുകളാണ് പത്താൻ കോട്ട് വ്യോമസേന വിമാനതാവളത്തിൽ എത്തിച്ചത്. ഹെലികോപ്ടറുകൾ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവയുടെ നേത്യത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷക്കിനി അപ്പാഷെ എ.എച്ച് -64 ഇ ഹെലികോപ്ടറ്റുകളുമുണ്ടാകും. യു.എസ് കമ്പനിയായ ബോയിങ് നിർമ്മിച്ച എട്ട് ഹെലികോപ്ടറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേന വിമാനത്താവളത്തിൽ ഹെലികോപ്ടറുകൾ വ്യോമസേന മേധാവി […]
സുപ്രിം കോടതിയില്‍ വീണ്ടും നിയമന വിവാദം
സുപ്രിം കോടതിയില്‍ വീണ്ടും നിയമന വിവാദം. സീനിയോറിറ്റി മറികടന്ന് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശക്കെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളാണ് രംഗത്തെത്തിയത്. അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്തയച്ചു. സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളിൽ കൗൾ നേരത്തെയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സുപ്രിം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗളിന്റെ ആക്ഷേപങ്ങൾ ഇങ്ങനെ: സീനിയോറിറ്റി പ്രകാരം ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് […]
രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യം; കണക്കുകള്‍ പുറത്ത്
ജി.ഡി.പിയിലെ ഇടിവ് വ്യക്തമായതിന് പിന്നാലെ രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യമെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്ന് 2.1 ലേക്ക് ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കല്‍ക്കരി , ക്രൂഡ് ഓയില്‍ അടക്കമുള്ള പ്രധാന വ്യവസായങ്ങളിലാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസം മുതലാണ് രാജ്യത്തെ എട്ട് പ്രധാന വ്യവസായിക മേഖലകളിലെയും വളര്‍ച്ചക്ക് തിരിച്ചടിയേല്‍ക്കാന്‍ ആരംഭിച്ചത്. ഏപ്രിലില്‍ 5.8 ല്‍ നിന്ന് […]
ചാന്ദ്രയാന്‍ 2; ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും
ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. 8.45നും 9.45നും ഇടയിലുള്ള സമയത്താണ് ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുക. നാളെയും സഞ്ചാരപഥം മാറ്റും. തുടര്‍ന്നാണ് സോഫ്റ്റ്ലാന്‍ഡിങ്ങ് നടപടികള്‍ തുടങ്ങുക. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഇന്നലെ ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍.
ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാടറിയിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച ഹരജി ഡല്‍ഹി റോസ് അവന്യുവിലെ സി.ബി.ഐ വിചാരണക്കോടതിയും ഇന്ന് പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് സി.ബി.ഐ […]
മിഗ് 21 വിമാനം പറത്തി അഭിനന്ദൻ വര്‍ധമാന്റെ ഗംഭീര തിരിച്ചുവരവ്
മിഗ് 21 വിമാനം പറത്തി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാന്‍. വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവക്കൊപ്പമായിരുന്നു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്. വ്യോമസേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന് ഗംഭീര തിരിച്ച് വരവാണ് വ്യോമസേന നല്‍കിയത്. പഠാന്‍ കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു ഇടവേളക്ക് ശേഷമുള്ള മിഗ് 21ലെ പറന്നുയരല്‍. ഒപ്പം വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവയും. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ലംഘിച്ച് […]
കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി
പാകിസ്താനില്‍ ചാരവൃത്തി കുറ്റം ചുമത്തി ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ഭൂഷണുമായി ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഗൗരവ് ആലുവാലിയ 2 മണിക്കൂര്‍ 25 മിനിറ്റ് കുല്‍ഭൂഷണുമായി സംസാരിച്ചു. ഇന്ത്യയുടെ നാവികസേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ 20016ല്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് […]
ചന്ദ്രയാന്‍ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്. പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. വിക്രം ലാൻഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെയായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ദൌത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടമാണിത്. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവർത്തനം നിലവില്‍ […]










