ചന്ദ്രനില്‍ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇനി ഒരു ദിനം മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൌത്യമായ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം ‘ലാന്‍ഡറി’ലെ ക്യാമറ […]
National
പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം
അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന്‍ കാര്‍ത്തിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന […]
കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; ബസുകള്‍ക്ക് തീയിട്ടു
ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. […]
ഡി.കെ ശിവകുമാറിനെ കായികമായും മാനസികമായും പീഡിപ്പിക്കുന്നു: കെ.സി വേണുഗോപാല്‍
ഇന്നലെ അറസ്റ്റിലായ ഡി.കെ ശിവകുമാറിന് മാനുഷിക പരിഗണന പോലും നൽകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍. കായികമായും മാനസികമായും പീഡിപ്പിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എട്ട് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഡി.കെ ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് ഭാഗമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം […]
‘രാഷ്ട്രീയം മാറ്റിവെച്ച് മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കൂ; ബി.ജെ.പിയോട് ശിവസേന
നിലവിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. മൻമോഹന്‍ സിങ് പറയുന്നത് കേൾക്കണമെന്നും ഇതിനിടയില്‍ വെറുതെ രാഷ്ട്രീയം വലിച്ചിഴക്കണ്ട എന്നുമാണ് ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കുന്നത്. “മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ് ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്”, സാമ്നയിലൂടെ ശിവസേന പറയുന്നു. മോദി സര്‍ക്കാരിന്റെ സര്‍വ്വമേഖലയിലേയും […]
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്നത് സെപ്തംബര്‍ ഏഴിനാണ്. പുലര്‍ച്ചെ 3.45നായിരുന്നു ഭ്രമണപഥം താഴ്ത്തിയത്. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ശ്രമം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറും ഓര്‍ബിറ്ററും സുരക്ഷിതമാണ്. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് […]
ഡി.കെ ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ന് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധ ദിനമായി ആചരിക്കും. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തന്നെ അറസ്റ്റ് ചെയ്യണമെന്നത് ബി.ജെ.പിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇത് സാധിപ്പിച്ചെടുത്തതിന് തന്റെ ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് ശിവകുമാർ ട്വീറ്റ് ചെയ്തു. കർണാടകയിലും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബെംഗളൂരു മൈസൂരു പാത പ്രവർത്തകർ ഉപരോധിച്ചു. […]
കർതാർപൂർ ഇടനാഴി; ഇന്ത്യ-പാക് ചർച്ച ഇന്ന്
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ -പാകിസ്ഥാൻ മൂന്നാംഘട്ട ചർച്ച ഇന്ന്. വാഗാ അതിർത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം. ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് ചർച്ച നടക്കുന്നത്. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗം. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. നവംബർ ആദ്യവാരമാണ് ഗുരുനാനാക്കിന്റെ 550 […]
ചന്ദ്രയാന്‍ 2 ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 3.45നാണ് 9 സെക്കന്റ് നേരം കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്. നിലവില്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ മാത്രമാണ് വിക്രം ലാന്‍ഡര്‍ നിലനില്‍ക്കുന്നത്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിലുള്ള സമയത്താണ് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക.
വാഹന പരിശോധന; ബൈക്ക് യാത്രക്കാരന് കിട്ടിയത് 23,000 രൂപ പിഴ, എന്തിനാണെന്നോ ?
മോട്ടോർ വാഹന ഭേദഗതി ബിൽ 2019 പ്രകാരം രാജ്യത്ത് പൊലീസ്, വാഹന പരിശോധന തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഇതിനോടകം ആയിരക്കണക്കിന് വാഹന ഉടമകളാണ് വിവിധ നിയമ ലംഘനങ്ങള്‍ക്ക് വര്‍ധിച്ച പിഴയൊടുക്കേണ്ടി വന്നത്. നിസാരമെന്ന് തോന്നുന്ന നിയമ ലംഘനങ്ങള്‍ പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്നാണ് ഗുരുഗ്രാമില്‍ നിന്നുള്ള ദിനേശ് മദന്റെ അനുഭവം തെളിയിക്കുന്നത്. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ദിനേശിന് ട്രാഫിക് പൊലീസ് ചുമത്തിയത് ഒന്നും രണ്ടും രൂപയല്ല, 23,000 രൂപയാണ്. വാഹന പരിശോധനാ സമയത്ത് […]










