India National

വാഹന വിപണിക്ക് ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടാകില്ലെന്ന് സൂചന

സാമ്പത്തിക പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന വാഹന വിപണിക്ക് ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടാകില്ലെന്ന് സൂചന. ജി.എസ്.ടി കൌണ്‍സിലില്‍ അംഗങ്ങളായ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ തീരുമാനത്തെ എതിര്‍ക്കുന്നതാണ് കാരണം. എന്നാല്‍ നികുതി ഇളവ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തുന്നതിനാല്‍ ഉപഭോക്താക്കളില്‍ പലരും വാഹനം വാങ്ങുന്നത് നീട്ടിവെച്ചിരിക്കുന്നത് വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്. ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കണമെന്ന വാഹന വിപണിയില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകാനിടയില്ല. ഇന്നലെ ധനകാര്യ […]

India National

പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. കാര്‍ഷിക, ചെറുകിട ലോണുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നീക്കത്തിലൂടെ നിലവിലുള്ള ശാഖകളുടെ എണ്ണം തന്നെ കുറയുന്ന അവസ്ഥയാണ്. ചെറുകിട കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാണ് ബാങ്കുകള്‍ക്ക് കഴിഞ്ഞ മാസം 17ന് നല്‍കിയ നിര്‍ദേശം. ഗ്രാമീണ മേഖലകളിലടക്കം ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. […]

India National

ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല

ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില നില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലൂടെ ചന്ദ്രനെ കുറിച്ചുള്ള പുതിയ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിക്രം ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറക്കാനുള്ള സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില്‍ക്കുകയാണ് ഇപ്പോഴും. ഈ അനിശ്ചിതത്വം നിരാശ പകരുന്നുണ്ടെങ്കിലും ഇനി അഥവാ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ വിക്രം ലാന്‍ഡറിനെ ഇറക്കാന്‍ സാധിച്ചില്ലെങ്കിലും ചാന്ദ്രയാന്‍ രണ്ട് ദൌത്യം പരാജയമാണെന്ന് പറയാനാകില്ല. ദൌത്യത്തിലെ 5 ശതമാനം മാത്രമേ ഫലമില്ലാതാകുന്നുള്ളൂ. ഒരു വര്‍ഷം ചന്ദ്രനെ […]

India National

കണ്ണന് പിന്നാലെ മറ്റൊരു ഐ.എ.എസ് ഓഫീസര്‍ കൂടി രാജിവെച്ചു

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐ‌.എ‌.എസ്) രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കിലും അതൊരിക്കലും സാധാരണ നിലയിലല്ലെന്ന് സെന്തില്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. “നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണഘടകങ്ങൾ അസാധാരണമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ സർക്കാരിലെ ഒരു സിവിൽ സർവീസ് ഉദ്യോസ്ഥന്‍ എന്ന നിലയിൽ ചുമതലയിൽ തുടരുന്നത് അനീതിയാണെന്ന് സെന്തിൽ പറഞ്ഞു. വരും ദിവസങ്ങൾ നമ്മുടെ […]

India National

ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‍ല റാഷിദിന്‍റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‍ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്‍ലയുടെ ആരോപണം വ്യാജമാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്‍ല മറുപടി നല്‍കി. […]

India National

വാഹനാപകടത്തിന് പിന്നില്‍ കുല്‍ദീപാണെന്ന് പെണ്‍കുട്ടിയുടെ മൊഴി

വാഹനാപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറാണെന്ന് ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് പെണ്‍കുട്ടിമൊഴി നല്‍കിയത്.തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗറിന്റെ ലക്ഷ്യമെന്നും മൊഴിയിലുണ്ട്. അതേസമയം ഉന്നാവ് പീഡന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വാഹനാപകടക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞ തവണ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ വിചാരണയുടെ പുരോഗതിയും എന്ന് വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യവും […]

India National

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടത്, എ.ബി.വി.പി, എന്‍.എസ്.യു – എം.എസ്.എഫ് സഖ്യം, ബാപ്സ -ഫ്രട്ടേണിറ്റി സഖ്യം എന്നിങ്ങനെ ചതുഷ്കോണ മത്സരമാണ് ഇത്തവണയും. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ബാപ്സ – ഫ്രട്ടേണിറ്റി സഖ്യത്തിന്റെ വസീം ആര്‍.എസും എ.ബി.വി.പിയുടെ ശബരീഷ് പി.എയുമാണ് സുപ്രധാന പദവിയിലേക്ക് മത്സരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. 8-നാണ് ഫലപ്രഖ്യാപനം. SFI, ഐസ, AISF‌, DSF എന്നിവര്‍ പതിവുപോലെ സഖ്യമായാണ് മത്സരിക്കുന്നത്. ഐഷ ഘോഷാണ് ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. വൈസ് പ്രസിഡന്‍റായി സാകേസ് […]

India National

ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇറങ്ങും. സോഫ്റ്റ് ലാന്‍ഡിങ്ങെന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തും. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൌത്യമായ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ […]

India National

എയര്‍സെല്‍ മാക്സിസ് കേസ്: ചിദംബരത്തിനും മകനും മുന്‍കൂര്‍ ജാമ്യം

എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മകന്‍ കാര്‍ത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികളെ കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ട് പോവുന്ന കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാന്‍ ഒരു സാധ്യതയും ഈ കേസില്‍ ഉണ്ടായിരുന്നില്ലെന്നും സി.ബി.ഐ നിരീക്ഷിച്ചു. ഇതേ കേസില്‍ 749 […]

India National

എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല

ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ പി. ചിദംബരത്തിന് മുൻ‌കൂർജാമ്യമില്ല. ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കാൻ ഇ.ഡിക്ക് വിചാരണാക്കോടതിയെ സമീപിക്കാം. സാമ്പത്തിക കുറ്റകൃത്യം ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ മുൻ‌കൂർ ജാമ്യം നൽകിയാൽ അത് തിരിച്ചടിയാകും. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്സ് മീഡിയ കേസെന്ന് തുടങ്ങി എൻഫോഴ്‌സ്‌മെന്റ് ഉന്നയിച്ച എതിർപ്പും കോടതി പരിഗണിച്ചു. സി.ബി.ഐ കസ്റ്റഡി […]