India National

ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക

ഇന്ത്യയുടെ ചാന്ദ്രയാൻ -2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയൻസ് മാഗസിൻ സയന്റിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.ആര്‍.ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഇസ്‌റോയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു. ചാന്ദ്രയാൻ -2 ദൗത്യം ദക്ഷിണേഷ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് ആഗോള ബഹിരാകാശ മേഖലയ്ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും […]

India National Uncategorized

‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]

India National

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി രണ്ട് മലയാളികള്‍

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിരവധി മലയാളികള്‍ മത്സരിച്ചെങ്കിലും മിന്നുന്ന വിജയം കൊണ്ട് സാന്നിധ്യം ഉറപ്പിച്ചത് രണ്ട് പേര്‍ മാത്രം. മികച്ച ഭൂരിപക്ഷത്തില്‍ എന്‍.എസ്.യു.ഐ കൗണ്‍സിലറായ വിഷ്ണു പ്രസാദ് കെ. രണ്ടാം തവണയും വിജയമുറപ്പിച്ചത് തന്റെ കഠിനാധ്വാനത്താലാണ്. കന്നിയങ്കത്തില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഡി.എസ്.എഫിന്റെ അനഘ പ്രദീപ്. മത്സര രംഗത്തുണ്ടായിരുന്ന ഏഴ് മലയാളികളില്‍ വിജയിച്ചത് രണ്ട് പേര് മാത്രം. രണ്ടാം തവണയും കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്തിയ എന്‍.എസ്.യു.ഐയിന്റെ വിഷ്ണു പ്രസാദ് വിജയിച്ചതാകട്ടെ ഏറ്റവും കൂടുതല്‍ വോട്ട് നേടി. കണ്ണൂര്‍ […]

India National

ദുരഭിമാനക്കൊല; ഹരിയാനയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ഹരിയാനയിൽ 22കാരിയെ വീട്ടുക്കാർ കഴുത്തറുത്ത് കൊന്നു. ഹരിയാന സോനിപാതിലെ ഗൊഹാന ഗ്രാമത്തിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്ത‌തായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സോനിപാതിലെ റിതു എന്ന പെൺകുട്ടിയെ ആണ് കുടുംബം കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വീട്ടുക്കാരെ എതിർത്ത് വിവാഹം കഴിച്ചിരുന്ന കുട്ടി, വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. എന്നാൽ സഹോദരിയുമായി തുടർന്നും പെണ്‍കുട്ടി ബന്ധം നിലനിർത്തിയിരുന്നു. അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച […]

India National

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമണി രാജിവെച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവെച്ചു. മേഘാലയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതിന് പിന്നാലെയാണ് രാജി. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിക്കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീംകോടതി കൊളീജിയത്തിന് കത്തയക്കുകയായിരുന്നു. എന്നാല്‍ ആവശ്യം കൊളീജിയം നിരസിച്ചു. ഇതിന് പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അയച്ചു. ആഗസ്റ്റ് 28നാണ് ജസ്റ്റിസ് വിജയയെ മേഘാലയയിലേക്ക് സ്ഥലം […]

India National

മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷമെന്ന് വ്യക്തമാക്കി ‘ആര്‍.ബി.ഐ രേഖകള്‍’

ഇന്ത്യന്‍ വിപണിയില്‍ ഉപഭോഗത്തിലെ മാന്ദ്യം ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തോടെയാണെന്ന് ആർ.ബി.ഐയില്‍ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. 2016 ലെ നോട്ട് നിരോധനത്തെത്തുടർന്ന് ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍‍ഡ് കുത്തനെ ഇടിയുന്നതായി സെൻട്രൽ ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. 2017 മാർച്ച് അവസാനം, ഉപഭോക്തൃ ചരക്ക് വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് 20,791 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ആറ് വർഷമായി നിരന്തരമായ വളർച്ചയ്ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. നോട്ട് […]

India National

സി.പി.എം സംഘടനാകാര്യ യോഗം ഡല്‍ഹിയില്‍ തുടരുന്നു

സി.പി.എം പോളിറ്റ് ബ്യൂറോയുടെ സംഘടനാകാര്യ സബ്കമ്മിറ്റി ഡല്‍ഹിയില്‍ തുടരുന്നു. പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച പ്രവർത്തന പുരോഗതി സബ് കമ്മിറ്റി വിലയിരുത്തും. പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളും സബ് കമ്മിറ്റി പരിശോധിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ, പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന ഘടകങ്ങൾ വീഴ്ച വരുത്തിയതായി പാർട്ടി വിലയിരുത്തിയിരുന്നു.

India National

മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി: ബാബറിയ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി

മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി സര്‍ക്കാരിനെ ബാധിച്ചതോടെ വിവര ശേഖരണം നടത്തി അധ്യക്ഷ സോണിയ ഗാന്ധി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചു. അനാവശ്യ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ പക്വത കാണിക്കണമെന്നും ബാബറിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥുമായി സോണിയാഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് പി.സി.സിയിലെ തര്‍ക്കം, നേതാക്കളുടെ ആവശ്യങ്ങള്‍, പ്രതികരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ വിശദമായി വിവരിക്കുന്നതാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള […]

India National

ശിവകുമാറിനെ കുറിച്ച് മിണ്ടിപ്പോകരുത്; ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തരുതെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍റെ മുന്നറിയിപ്പ്. നളിന്‍ കുമാര്‍ കട്ടീല്‍ പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശിവകുമാറിന്‍റെ അറസ്റ്റില്‍ തനിക്ക് സന്തോഷമില്ലെന്നും അദ്ദേഹം ഉടന്‍ പുറത്തുവരാന്‍ പ്രാര്‍ഥിക്കുന്നുവെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. യെദ്യൂരപ്പയുടെ പരാമര്‍ശം ബി.ജെ.പിയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ […]

India National

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പ്: ഒരു കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു

ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സോപോറിലാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. രണ്ട് വയസ്സുള്ള സോപോര്‍ സ്വദേശി ഉസ്മ ജാന്‍ എന്ന കുട്ടിക്കും മറ്റ് മൂന്ന്പേര്‍ക്കുമാണ് ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. ആളുകളെ […]