India National

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കല്യാണ്‍ സിങിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി സി.ബി.ഐ

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അനുമതി തേടി. ലക്നൌ പ്രത്യേക കോടതിയിലാണ് സി.ബി.ഐ ഇതിനായി അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം കല്യാണ്‍ സിങ് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐയുടെ നീക്കം. കല്യാണ്‍ സിങ് യുപി മുഖ്യമന്ത്രിയായിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതില്‍ കല്യാണ്‍ സിങിന് പങ്കുണ്ടെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഭരണഘടനാ പദവിയിലായിരുന്നതിനാല്‍ ഇതുവരെ കല്യാണ്‍ സിങിന് ചോദ്യം ചെയ്യലില്‍ നിന്ന് സുപ്രീംകോടതിയുടെ സുരക്ഷയുണ്ടായിരുന്നു. […]

India National

ആര്‍.എസ്.എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു

ആര്‍.എസ്.എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചു വാര്‍ക്കാനൊരുങ്ങുന്നു. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കും. സെപ്തംബർ അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിർദേശിക്കാൻ പി.സി.സികൾക്ക് നിർദേശം നല്‍കി. അസമില്‍ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി ആണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് തീരുമാനം. പാര്‍ട്ടിയുടെ ആശയങ്ങളും ചരിത്രവും ജനങ്ങളില്‍ എത്തിക്കാനാണ് പ്രേരക്മാരെ നിയമിക്കുന്നത്. പാര്‍ട്ടിയോട് കൂറും പ്രവര്‍ത്തന പരിചയവും ഉള്ളവരെയാണ് പ്രേരക്മാരായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ ട്രെയിനിങും നല്‍കും. സംഘപരിവാര്‍ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് […]

India National

ഷെഹ്‍ല റാഷിദിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൌസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്‍ല റാഷിദിനെതിരെ കേസെടുത്തത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു. ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റമാണ് പൊലീസ് ചുമത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് […]

India National

എന്‍.ആര്‍.സി രാജ്യവ്യാപകമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബി.ജെ.പി

അസമിന് പിന്നാലെ ദേശീയ പൌരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. പാര്‍ട്ടി മുഖ്യമന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധി നേതാക്കളാണ് എന്‍.ആര്‍.സി ആവശ്യമുന്നയിച്ച് ഇതിനകം രംഗത്തെത്തിയത്. പല ബി.ജെ.പി സര്‍ക്കാറുകളും ഇതിനുള്ള നടപടികളും ആരംഭിച്ചു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി പാര്‍ലമെന്റില്‍ എന്‍.ആര്‍.സി നടപ്പാക്കാനാവശ്യപ്പെട്ടത് ബി.ജെ.പിയുടെ യുവ എം.പിയായ തേജസ്വി സൂര്യയാണ്. ബംഗളൂരുവിലെ എം.പിയായ തേജസ്വി സൂര്യ കര്‍ണാടകയില്‍ എന്‍ ആര്‍സി കൊണ്ടുവരണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 31ന് പട്ടിക വന്നശേഷം സംസ്ഥാനത്ത് എന്‍.ആര്‍.സി […]

India National

മധ്യപ്രദേശ് പി.സി.സി തർക്കം; ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും

മധ്യപ്രദേശ് പി.സി.സി അധ്യക്ഷപദ തർക്കം പൊട്ടിത്തെറിയിലേക്കെത്തിയതോടെ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും. കമൽനാഥിനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തർക്കം രൂക്ഷമാകവെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ. കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പി.സി.സി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. സംസ്ഥാനത്തെ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചതിൽ സിന്ധ്യക്കും പങ്ക് ഉണ്ടെന്നതിനാൽ അധ്യക്ഷപദം നല്കണമെന്ന് സിന്ധ്യ […]

India National

തീവ്രവാദ ഭീഷണി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

ദക്ഷിണേന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. തീരദേശ മേഖലകളിലും രാജ്യാതിർത്തികളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ്, ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദക്ഷിണേന്ത്യൻ കരസേന കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ എസ്.കെ.സൈനി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശങ്ങളിലും രാജ്യാതിർത്തികളിലും സൈനീക വിഭാഗങ്ങൾ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ആക്രമണ സാധ്യത സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ നൽകിയ […]

India National

ഭീകരാക്രമണ മുന്നറിയിപ്പ്; ശക്തമായ സുരക്ഷയിൽ രാജ്യം,പ്രധാന നഗരങ്ങളിൽ വാഹന പരിശോധന തുടരുന്നു

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. അതിർത്തി മേഖലകൾക്ക് പുറമേ സൈനിക ക്യാമ്പുകൾക്കും സുരക്ഷാ വർദ്ധിപ്പിച്ചു. ഡൽഹി അടക്കമുള്ള നഗരങ്ങ ളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും വാഹനപരിശോധന തുടരുകയും ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലുള്ള പ്രതികാര നടപടിയായി പാകിസ്താന്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. രാജസ്ഥാൻ ,ജമ്മു-കശ്മീർ അതിർത്തികളിൽ ആണ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷോപ്പിയാൻ വഴി ഇന്ത്യയിലേക്ക് 4 ലഷ്കർ ഭീകരർ കടന്നിട്ടുണ്ടെന്നും […]

India National

മേദിയും ചിദംബരവും രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥ നശിപ്പിച്ചു

പ്രധാന മന്ത്രി നരേന്ദ്രമോദിയും മുന്‍ ധനമന്ത്രി പി. ചിദംബരവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് കത്തെഴുതി വെച്ച് മുന്‍ വ്യോമസേന ഉദ്യേഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന്‌ ഇദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നിലയ്ക്ക്‌ കാരണം പി. ചിദംബരത്തിന്‍റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ […]

India National

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈന്യം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍ സൈന്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതേണ്‍ കമാന്‍ഡ് എസ് കെ സൈനി വ്യക്തമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്നു കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സൈന്യം, നിരീക്ഷണവും പരിശോധനയും കഴിഞ്ഞ […]

India National

ദേശീയ പൗരത്വ പട്ടിക: ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

അസമിന് പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ ഗുവാഹത്തിയില്‍ ബി.ജെ.പി സഖ്യകക്ഷികളുടെ യോഗം നടക്കുന്നതിനിടെയാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് രംഗത്തെത്തിയത്. ‘‌കാബിനറ്റ് നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. […]