India National

ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ചോദ്യംചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശിവകുമാറുമായി ബന്ധപ്പെട്ട പണമിടപാടുകൾ പരിശോധിക്കുമ്പോള്‍ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. ട്രസ്റ്റ് പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. “ഐശ്വര്യ ധൈര്യമുള്ള കുട്ടിയാണ്. ഇ.ഡിക്ക് ശിവകുമാറിന്‍റെ കുടുംബത്തെ ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇത് തന്നെ മറ്റ് നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും ബാധകമാവണം”- […]

India National

ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളില്‍ ഇരുന്ന യുവതി മരിച്ചു

ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു. ഭര്‍ത്താവിനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റിയാന്‍വ് ഗ്രാമത്തിലാണ് സംഭവം. ഗീതയെന്ന വീട്ടമ്മയാണ് മരിച്ചത്. തായ്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ഗീത. രണ്ട് പാമ്പുകള്‍ വീടിനുള്ളിലെ കട്ടിലില്‍ കയറിയത് ഗീത അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെ യുവതി കട്ടിലില്‍ ഇരിക്കുമ്പോഴാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഗീത അബോധാവസ്ഥയിലായി. ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ […]

India National

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായതായാണ് സൂചന. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാക മേഖലയിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നത് ചൈനീസ് സൈന്യം തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുകയായിരുന്നു. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള പാങ്കോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തില്‍ […]

India National

മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് അകമ്പടി പോയ വാഹനമിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. സച്ചിന്‍ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ തിജാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന് അകമ്പടിയായുണ്ടായിരുന്നു. ഇതിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് മാണ്ടവാര്‍ എസ്.ഐ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് മോഹന്‍ ഭാഗവത്. അപകടത്തിനുശേഷം വാഹനവ്യൂഹം […]

India National

ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ തന്നെ

ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് എന്നിവരുടെ വീട്ടുതടങ്കൽ തുടരുന്നു. ഇന്ന് വൈകിട്ട് വരെ നടപടി തുടരുമെന്ന് ആന്ധ്ര പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കൽ. അമരാവതിയിലെ നായിഡുവിന്റെ വീടിന്റെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. തടങ്കൽ എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ചലോ ആത്മകുർ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു ആവർത്തിച്ചു. വൈ.എസ്.ആർ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ഗുണ്ടുരിൽ റാലി നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ ആന്ധ്ര മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത്. ടി.ഡി.പിയുടെ […]

India National

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാകും. അവ പരിശോധിച്ച് അധ്യക്ഷ സോണിയ ഗാന്ധി ചില നിര്‍ണായക നീക്കങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. പാര്‍ട്ടി അംഗത്വ വിതരണം, മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനാഘോഷ പരിപാടികള്‍ […]

India National

എന്‍.ആര്‍.സി; തൃണമൂൽ കോൺഗ്രസ് ഇന്ന് ബംഗാളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വടക്കന്‍ കൊൽക്കത്തയിലെ പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുക. ചിരിയയിൽ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. എന്‍.ആര്‍.സി ഭിന്നിപ്പിക്കൽ അഭ്യാസമാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിൽ അധികാരത്തിലെത്തിയാൽ എന്‍.ആര്‍.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.

India National

പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് അഞ്ച് മാസം; നടി ഊര്‍മിള മാതോംഡ്കര്‍ കോൺഗ്രസ് വിട്ടു

മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബോളിവുഡ് താരം ഊർമിള ഊര്‍മിള മാതോംഡ്കര്‍ കോൺഗ്രസ് വിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിള മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനും ഊര്‍മിളക്കായില്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഊര്‍മിള പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിക്കകത്തെ ചെറുതും പ്രാധാന്യമര്‍ഹിക്കാത്തതുമായ വഴക്കുകളെ ഒത്തുതീര്‍പ്പാക്കാന്‍ എന്നെ ഉപയോഗിക്കുന്നതല്ലാതെ മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് ഊര്‍മിള വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. […]

India National

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രം കോണ്‍ഗ്രസിന് നിഷേധിച്ചേക്കും

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നിഷേധിച്ചേക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് അംഗബലം 52ലേക്ക് ചുരുങ്ങിയതിനാല്‍ ഉയര്‍ന്ന പദവികള്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കോണ്‍ഗ്രസിന് ചെറിയ സമിതികളുടെ ചെയര്‍മാന്‍ സ്ഥാനം മാത്രം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. എന്നാല്‍ രാജ്യസഭയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യ സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നിലനിര്‍ത്താനാകും. സമിതി ചെയര്‍മാനായിരുന്ന പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ആനന്ദ് ശര്‍മ്മയെ നിയമിച്ചേക്കും. വീരപ്പ മൊയ്‍ലി ചെയര്‍മാനായ ധനകാര്യ സമിതിയും ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ സമിതിയുമാണ് […]

India National

രാജിവെച്ച ഐ.എ.എസ് ഓഫീസര്‍ രാജ്യദ്രോഹി; പാകിസ്താനില്‍ പോകണമെന്ന് ഹെഗ്ഡെ

സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ച ഐ.എ.എസ് ഓഫീസര്‍ എസ് ശശികാന്ത് സെന്തിലിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ഉത്തര കന്നഡയിലെ ബി.ജെ.പി എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണ്. കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് രാജ്യത്തെ തകര്‍ക്കുന്നതിനേക്കാള്‍ നല്ലത് സെന്തില്‍ പാകിസ്താനില്‍ പോയി ഇന്ത്യക്കെതിരെ പോരാടുന്നതാണെന്നും ഹെഗ്ഡെ പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ ദുഷിച്ച മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. പിന്നില്‍ നിന്ന് കുത്തുന്നവനെ തിരിച്ചുകൊണ്ടുവരുന്നത് […]