India National

മോട്ടോര്‍ വാഹന നിയമ ഭേദഗതി: ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം പിഴ തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഇയര്‍ത്തിയ നടപടിയില്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമടക്കം ശക്തമായ […]

India National

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ചിന്മയാനന്ദിനെ ചോദ്യംചെയ്തു, ആശ്രമം സീല്‍ ചെയ്തു

നിയമ വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി ഒഴികെയുള്ളവ സീല്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ചിന്മയാനന്ദ് ഒളിവിലാണെന്നാണ് വിവരം. ചിന്മയാനന്ദ് നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡല്‍ഹി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴികളിലും വിദ്യാര്‍ഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ […]

India National

ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം: ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ലയനത്തിനെതിരെ പണിമുടക്കിനൊരുങ്ങി പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍. 25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ലയന നീക്കത്തില്‍ നിന്നും പിന്‍മാറുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ പരിഗണന തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ നവംബറിൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് […]

India National

ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവറായ വളാഞ്ചേരി സ്വദേശി, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. […]

India National

ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപ‌കടം. നാല് പേരെ കാണാനില്ല. ആറ് പേരെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ഘട്‍ലാപുര ഖട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

India National

നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം: സംസ്ഥാനങ്ങള്‍ ആശങ്കയില്‍

നികുതി വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെട്ട് സംസ്ഥാനങ്ങള്‍. ആഭ്യന്തര സുരക്ഷക്കായി നിലവിലുള്ള നികുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം നല്‍കണമെന്ന മോദി സര്‍ക്കാരി‍ന്‍റെ പുതിയ തീരുമാനത്തിലാണ് സംസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരില്‍ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇതിനായി നിലവില്‍ ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കേണ്ടി വരും. […]

India National

സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍: ഫേസ് ബുക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് ഫേസ് ബുക്കിന്‍റെ ആവശ്യം. പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹർജിയിലെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും എ.ജി നിലപാടെടുത്തു. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി തന്നെ ഹർജികളിൽ […]

India National

കൈക്കൂലിവാങ്ങി; അമിത്ഷായുടെ ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാര്‍ സിങിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

India National

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംയോജക്മാരെ നിയമിക്കും; സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടാല്‍ പോരെന്ന് സോണിയ ഗാന്ധി

പാര്‍ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംയോജക്മാരെ നിയമിക്കും. അഞ്ച് ജില്ലകളുള്ള ഒരു ഡിവിഷന്‍റെ ചുമതല മൂന്ന് പേര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ സോണിയ അതൃപ്തി പ്രകടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല ജനകീയ വിഷയങ്ങളിലും സജീവ ഇടപെടൽ നേതാക്കൾ നടത്തണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വിളിച്ചു കൂട്ടിയ […]

India National

ഐ.എന്‍.എക്സ് മീഡിയ കേസ്: സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു

ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസില്‍ പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23ന് കേള്‍ക്കും. അതേസമയം റിമാന്‍ഡ് ചോദ്യംചെയ്തുള്ള ഹരജി പിന്‍വലിക്കുന്നുവെന്ന് പി ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും ബന്ധുക്കള്‍ക്ക് കാണാനും അവസരം വേണമെന്നും ചിദംബരം കുറ്റാരോപിതന്‍ മാത്രമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് […]