ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി തീസ് ഹസാരി കോടതി പരിഗണിക്കും. മുഖ്യപ്രതിയും എം.എൽ.എയുമായ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും കോടതിയിൽ ഹാജരാക്കും. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകൾ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്ക് അടിയന്തരമായി മാറ്റാനും നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കനും ഈ മാസം ഒന്നിന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് കേസുകൾ ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കേസ് രേഖ ലഭിച്ചതോടെ, […]
National
കശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാതലത്തില്‍ ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി. എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത് അത്യന്തം രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണും. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഗുൽമർഗിൽ നിന്നും ബസുകളിൽ ഹോസ്റ്റലുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. ശ്രീനഗര്‍ എന്‍.ഐ.ടിയിലെ […]
അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി
അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ […]
ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ബി.ജെ.പി എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും
ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ പ്രത്യേക ഇരുപതംഗ സംഘത്തെയും സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്. ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങിനെ ചോദ്യം ചെയ്യാന്‍ ഇന്നലെയാണ് ലക്നൌ സി.ബി.ഐ കോടതി അനുമതി നല്‍കിയത്. നിലവില്‍ സീതാംപൂര്‍ ജയിലിലാണ് […]
ചന്ദ്രയാന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി
ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ഭ്രമണപഥം വിജയകരമായി ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 7നാണ് പര്യവേഷണ വാഹനം ചന്ദ്രനിലെത്തുക. ഇന്ത്യന്‍ സമയം 3.27നാണ് ചന്ദ്രയാന്‍റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തിയത്. ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനില്‍ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം 646 സെക്കന്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം പൂര്‍ത്തിയാക്കി. ഭൂമിയില്‍ നിന്ന് 277 X 89472 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം 6ന് നടത്തും. ആഗസ്റ്റ് 14നാണ് […]
നിരപരാധികള്‍ ജയിലിലടക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല; യു.എ.പി.എ ഭേദഗതിയെ എതിര്‍ത്ത് അബ്ദുല്‍ വഹാബ്
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെങ്കിലും നിരപരാധികള്‍ ജയിലിലടക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരാവകാശം യു.എ.പി.എ ഭേദഗതി ലംഘിക്കുന്നുണ്ടെന്നും ബില്ലിനെ എതിര്‍ത്ത് വഹാബ് പറഞ്ഞു. യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
യു.എ.പി.എ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി
യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍. സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എ.പി.എ നിയമത്തിലെ ഭേദഗതി. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നും വിശദ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സഭ വോട്ടിനിട്ടു തള്ളി. ബിൽ […]
മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി ‘ഹം ഹിന്ദു’ നേതാവ്
സൊമാറ്റോയുടെ അഹിന്ദുവായ ഡെലിവറി ബോയി കൊണ്ടുവന്ന ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ച അമിത് ശുക്ലയെന്ന യുവാവിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടെ മുസ്‍ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തിയ ‘ഹം ഹിന്ദു’ നേതാവിന്റെ നടപടി ചര്‍ച്ചയാകുന്നു. സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് മുസ്‍ലിമായ അവതാരകനെ കാണാതിരിക്കാന്‍ ‘ഹം ഹിന്ദു’ നേതാവ് അജയ് ഗൗതം കണ്ണുപൊത്തിയത്. സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുന്നതിനിടെയാണ് അജയ് ഗൗതം കണ്ണുപൊത്തിയത്. ഇയാളുടെ നടപടി […]
ഒന്നര വയസുകാരിയെ തലയിലേന്തി കഴുത്തറ്റം വെള്ളത്തിലൂടെ ആ പൊലീസുകാരന്‍ നടന്നു; ഇതാ വഡോദരയില്‍ നിന്നും മനസ് നിറക്കുന്നൊരു കാഴ്ച
പ്രളയം ഗുജറാത്തിലെ വഡോദരയെ മുക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളും വീടുകളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പ്രളയം താണ്ഡവമാടുമ്പോള്‍ നാട്ടുകാരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസുകാരും മറ്റുള്ളവരും. കഴുത്തറ്റം വെള്ളത്തിലൂടെ പ്ലാസ്റ്റിക് ടബില്‍ ഒന്നര വയസുകാരിയെയും കിടത്തി അതു തലയില്‍ വച്ച് പോകുന്ന ഒരു പൊലീസുകാരനാണ് വെള്ളപ്പൊക്കത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍ക്കിടയിലും വഡോദരയുടെ മനസ് നിറയ്ക്കുന്നത്. വഡോദരയുടെ മാത്രമല്ല ലോകത്തിന്റെയും.. സബ് ഇന്‍സ്പെക്ടറായ ഗോവിന്ദ് ചാവ്ഡയാണ് മനുഷ്യത്വത്തിന്റെ പര്യായമായി മാറിയത്. വെള്ളപ്പൊക്കം രൂക്ഷമാകുമ്പോള്‍ വ്യാഴാഴ്ചയാണ് വിശ്വമിത്രി റയില്‍വെ സ്റ്റേഷന് സമീപമുള്ള ദേവിപുരയില്‍ നിന്നും കുട്ടിയെ ഗോവിന്ദ് […]
മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്സസേ പുരസ്കാരം
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്സേസെ പുരസ്‍കാരം. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൂറി വിലയിരുത്തി. 1996 മുതല്‍ എന്‍.ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. ഏഷ്യയിലെ നോബേല്‍ എന്നറിയപ്പെടുന്ന പുരസ്കാരം ഇത്തവണ അഞ്ചു പേരാണ് പങ്കിട്ടത്. മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് […]











