കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച മാത്രമേ നടക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യം യു.എസ് വിദേശകാര്യ സെക്രട്ടറി […]
National
മെഡിക്കല്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ സമരം ശക്തമാക്കും
മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. ബില്‍ രാജ്യസഭ പാസാക്കിയതോടെ ഇന്ന് മുതല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കും. ഇന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധങ്ങള്‍ വക വയ്ക്കാതെ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും പാസാക്കിയതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധ ദിനം ആചരിക്കും. നേരത്തെ രാജ്യവ്യാപകമായി നടത്തി വന്ന സമരം മെഡിക്കല്‍ […]
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്. പ്രവർത്തകസമിതി യോഗം ചേരുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച യോഗം ചേരണം എന്നാണ് ഭൂരിപക്ഷാഭിപ്രായം. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ചർച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം എടുക്കുക. പ്രതിമാസം പ്രവർത്തക സമിതി ചേർന്ന് പാർട്ടിയെ ശക്തിപ്പെടുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എ.ഐ.സി.സി തീരുമാനം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവർത്തക സമിതി ചേരുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ. അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്, പ്രവർത്തകസമിതി […]
ഉന്നാവ് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും
ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം അമിക്കസ് ക്യൂറി വി.ഗിരി കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം 25 ലക്ഷം രൂപ […]
സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറഞ്ഞു
സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു. കഴിഞ്ഞ മാസവും സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
‘മുസ്‌ലിം ഡ്രൈവറെ കാണുമ്പോൾ അസ്വസ്ഥത’; അഭിഭാഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ താൽപര്യമില്ലാത്ത ഉപയോക്താവിനെപ്പറ്റിയുള്ള സൊമാറ്റോയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. ‘ഭക്ഷണത്തിന് മതമില്ല; ഭക്ഷണം മതമാണ്’ എന്ന സൊമാറ്റോയുടെ ട്വീറ്റിനെ പിന്തുണച്ച് പ്രമുഖ ഭക്ഷണ വിതരണ ആപ്പ് ആയ ഊബർ ഈറ്റ്‌സും രംഗത്തുവന്നു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന് ഊബർ ഈറ്റ്‌സ് ട്വീറ്റ് ചെയ്തു. അതിനിടെ, ‘മുസ്ലിം ഡ്രൈവർമാരെ കാണുമ്പോൾ സംശയമോ അസ്വസ്ഥതയോ തോന്നാറുണ്ടോ?’ എന്നു ചോദിച്ച അഭിഭാഷകന് ട്വിറ്റർ ഉപയോക്താക്കൾ കണക്കിനു കൊടുത്തു. നിർഭയ കേസിലെ […]
രണ്ടാം ഭാര്യ പിണങ്ങിപ്പോയി; മുത്തച്ഛന്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു
മകനും മരുമകളും കാരണം രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തില്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനിയാണ് കൊല്ലപ്പെട്ടത്. രണ്ടാംഭാര്യ പിണങ്ങിപ്പോയതിനുശേഷം മകന്റെ വീട്ടിലെത്തി കുട്ടിയേയും എടുത്ത് ശെല്‍വരാജ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയെ […]
ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ്
ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടയാളെന്ന നിലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാമെങ്കിലും മുന്‍ മഹാരാഷ്ട്ര എ.ടി.എസ്(ആന്റി ടെററിസ്റ്റ് സ്ക്വാഡ്) തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കാതെ തന്നെ പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും കര്‍ക്കരെയെ കുറിച്ച് പ്രഗ്യ നടത്തിയ പ്രസ്താവന പിന്‍വലിച്ചത് അവരുടെ മനുഷ്യത്വം കൊണ്ടാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കര്‍ക്കരെക്കെതിരെ നടത്തിയ വിവാദ പ്രസ്താവനക്ക് ശേഷം മാധ്യമങ്ങള്‍ രൂക്ഷമായ ചോദ്യശരങ്ങള്‍ കൊണ്ട് […]
വീണ്ടും ഇംഗ്ലീഷ് ക്ലാസുമായി ശശി തരൂർ; ‘നിഷ്‌കളങ്കത’യിൽ കുടുങ്ങി സോഷ്യൽ മീഡിയ
തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു മുന്നിൽ സോഷ്യൽ മീഡിയ പലതവണ കുഴങ്ങിയിട്ടുണ്ട്. തന്നെ തുടർച്ചയായി വേട്ടയാടിയ റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിക്കു മറുപടിയായി തരൂർ ചെയ്ത് ട്വീറ്റോടെയാണ് സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർ പോലും Exasperate, Farrago, masquerade തുടങ്ങിയ പദങ്ങളെ പരിചയപ്പെടുന്നത്. പിന്നീട് hippopotomonstrosesquipedaliophobia, Floccinaucinihilipilification തുടങ്ങിയ വാക്കുകളും തരൂർ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ഇത്തവണ അപരിചിതമായ വാക്കുകളല്ല, തരൂർ നടത്തിയ Loss of innocence എന്ന പ്രയോഗമാണ് പലരെയും കുഴിയിൽ […]
മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം
മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബില്ലിനെതിരെ ഏതറ്റവരെയും പ്രതിഷേധം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി […]












