India National

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

നാഷണൽ ഡെമോക്രാറ്റിക് അലയൻസി (എൻ.‌ഡി.‌എ) ൽ നിന്ന് പുറത്താക്കിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്ത്. എൻ‌.ഡി.‌എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാർട്ടിയാണ് ശിവസേനയെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. “ഏത് യോഗത്തിലാണ് നിങ്ങൾ എൻ‌.ഡി.‌എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്? എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്? എൻ.‌ഡി‌.എയിലെ ഘടകകക്ഷികളുമായി എന്തെങ്കിലും ചർച്ച നടന്നോ?” മുഖപ്രസംഗത്തിലൂടെ ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെ ചോദ്യം ചെയ്തു. ബാല്‍ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ശിവസേനയെ എൻ‌.ഡി.‌എയിൽ നിന്ന് പുറത്താക്കാനുള്ള […]

India National

ജെ.എന്‍.യു ; പൊലീസ് അതിക്രമത്തിനെതിരെ കുഞ്ഞാലിക്കുട്ടി

ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി. വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ […]

India National

കശ്മീർ;ഹർജികള്‍ ഇന്ന് പരിഗണിക്കും

കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ […]

India National

നാല് സൈനികരടക്കം 6 പേര്‍ മരിച്ചു

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് 6 പേര്‍ മരിച്ചു.നാല് സൈനികരും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള മേഖലയില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

India National

ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എം.പി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]

India National

മലിനീകരണം കൂടുന്നുണ്ടെങ്കിൽ ഞാൻ ജിലേബി തീറ്റ നിർത്താം: ഗംഭീർ

അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാത്തതിന് പഴികേട്ട മുൻ ക്രിക്കറ്റ് താരവും പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീർ മറുപടിയുമായി രംഗത്ത്. താൻ ജിലേബി തിന്നതു കൊണ്ടല്ല ഡൽഹിയിലെ അന്തരീക്ഷം മലിനമായതെന്നും മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ താൻ ചെയ്തത്ര കാര്യങ്ങൾ സംസ്ഥാനം ഭരിക്കുന്ന അരവിന്ദ് കേജ്രിവാൾ സർക്കാർ ചെയ്തിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. “ഞാൻ ജിലേബി തിന്നതുകൊണ്ടാണോ ഡൽഹിയിൽ മലിനീകരണം കൂടിയത്? ഞാൻ ജിലേബി കഴിക്കുന്നതു കൊണ്ട് ഡൽഹിയിലെ മലിനീകരണം വർധിക്കുന്നുണ്ടെങ്കിൽ എന്നെന്നേക്കുമായി […]

India National

ജെ.എന്‍.യു; ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആഫ്രിക്കന്‍ അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് […]

India National

പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

സ​നാ​ത​ന ധ​ർ​മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. കു​ട്ടി​ക​ളെ രാ​മാ​യ​ണം, ഗീ​ത, ഹ​നു​മാ​ന്‍ ചാ​ലി​സ എ​ന്നി​വ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​നാ​ത​ന ധ​ർ​മ​വും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് കാ​ളി​യു​ടെ പേ​രി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ണം. സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​മ്മ​ളെ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു ഗിരിരാജ്. “സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. […]

India National

മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്‍ച ഇന്ന്

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ […]

India National

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റു

47ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ഇന്ന് ചുമതലയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു. 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. ആറ് വർഷത്തിനിപ്പുറം ബോബ്ഡെ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുകയാണ്. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽരാഷ്ട്രപതി രാംനാഥ് […]