India National

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് പോലീസ്

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. സ്വാധി പ്രാണ്പ്രി യാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് […]

National

കൊല്‍ക്കത്തയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ‘നോട്ടുമഴ’

കൊല്‍ക്കത്തയിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്ന് നോട്ടുമഴ. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് പറന്നുവന്നത്. 2000,500,100 കറന്‍സി നോട്ടുകളാണ് താഴേക്ക് എത്തിയത്.ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് നോട്ടുകള്‍ താഴേക്ക് എത്തിയത്. കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റവന്യു ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നോട്ടുകള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് […]

National

പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയില്‍

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചനാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ അദ്ധ്യക്ഷന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ്. ഭോപാലില്‍ നിന്നുള്ള എം.പിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞു ഠാക്കൂര്‍ തടിയൂരി. സംഭവത്തില്‍ ബി.ജെ.പി കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. പിന്നാലെയാണ് പ്രതിരോധ […]

National

ഫാത്തിമയുടെ മരണം; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം നിർത്തിയ ഐ.ഐ.ടി വിദ്യാർത്ഥികളുമായി ഡയറക്ടർ ഇന്ന് ചർച്ച നടത്തും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയത്. ഐ.ഐ.ടി ഡയറക്ടറുടെ അഭാവത്തിൽ ആവശ്യങ്ങൾ അംഗീകരിയ്ക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങൾ […]

National

ശരീരമാസകലം മുറിവുമായി മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ കുരങ്ങന്‍

ശരീരം മുഴുവനും ചോരയൊലിപ്പിച്ച് മുറിവുകളുമായി മെഡിക്കല് ഷോപ്പിലെത്തിയ കുരങ്ങനെ അന്തം വിട്ടിരിക്കുകയാണ് പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുളള മല്ലാപൂരിലുള്ളവര്. കുരങ്ങന് വന്നത് മരുന്ന് വാങ്ങാനാണെന്ന് മനസിലായപ്പോള് മെഡിക്കല് ഷോപ്പുകാരനും ഞെട്ടി. കുരങ്ങനെ കാണാന് നാട്ടുകാരും മൊബൈല് ക്യാമറയുമായി എത്തിയപ്പോള് സംഗതി വൈറലാവുകയും ചെയ്തു. മെഡിക്കല് ഷോപ്പിന് സമീപം പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറത്തുനിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍ നിലയുറപ്പിച്ചത്. കുരങ്ങുകള്‍ തമ്മിലുളള വഴക്കിനിടെയാകാം മുറിവേറ്റതെന്നാണ് കരുതുന്നത്. വേദന കൊണ്ട് പുളഞ്ഞെത്തിയ കുരങ്ങ് എത്തിയപ്പോള്‍ മരുന്നിനാണെന്ന് മനസ്സിലാക്കിയ […]

National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് – എൻ.സി.പി – ശിവസേന – സംയുക്ത ചർച്ച നാളെ നടക്കും. ആദ്യമായാണ് മൂന്ന് പാർട്ടികളും ഒന്നിച്ച് ചർച്ച നടത്താൻ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് -എന്‍.സി.പി ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം മൂന്ന് ദിവസത്തിനുള്ളില്‍ നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ചയില്‍ തീരുമാനമായിരുന്നത്. മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും. ആദ്യ തവണ ഉദ്ദവ് താക്കറെയാകും മുഖ്യമന്ത്രിയാകുക. […]

India National

പൗരത്വ രജിസ്റ്റർ രാജ്യത്തുടനീളം

അസമിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥത എൻ.ആർ.സിയിൽ ഇല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ഷാ പറഞ്ഞു. ‘ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എൻ.ആർ.സിയിൽ ഇല്ല. മതഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും എൻ.ആർ.സി ലിസ്റ്റിൽ ഉൾപ്പെടുത്തും. എൻ.ആർ.സിയും പൗരത്വ ഭേദഗതി ബില്ലും രണ്ടാണ്.’ രാജ്യസഭയിൽ സംസാരിക്കവെ ഷാ പറഞ്ഞു. ‘എൻ.ആർ.സി രാജ്യത്തുടനീളം നടപ്പാക്കും. മതത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. ഇത് എല്ലാവരെയും എൻ.ആർ.സിക്കു കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.’ […]

India National

പ്രശ്നങ്ങള്‍ അവസാനിച്ചു, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് തന്നെ ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം അപ്രതീക്ഷിതമായാണ് ശരത് പവാര്‍ പ്രധാനമന്ത്രിയുമായി […]

India National

നിർണായക രാഷ്ട്രീയ നീക്കവുമായി രജനീകാന്ത്

തമിഴ്നാട്ടില്‍ നിർണായക രാഷ്ട്രീയ നീക്കവുമായി നടൻ രജനീകാന്ത്. ജനനന്മയ്ക്ക് വേണ്ടി കമൽഹാസനുമായി രാഷ്ട്രീയമായി കൈകോർക്കുമെന്ന് താരം വ്യക്തമാക്കി. പ്രസ്താവനയെ കമൽ ഹാസനും സ്വാഗതം ചെയ്തു. കമൽഹാസൻ സിനിമയിൽ ആറ് പതിറ്റാണ്ട് പൂർത്തീകരിച്ചതിന്റെ ആഘോഷവേളയിൽ, തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനങ്ങൾക്കായി കമലുമായി കൈകോർക്കുമെന്ന പ്രഖ്യാപനം. നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കമൽഹാസനും പ്രതികരിച്ചു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി രൂപീകരിച്ചിരുന്നില്ല. ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. […]

India National

കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച ഇന്ന്

മഹാരാഷ്ട്ര സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച നടക്കും. ഇന്നലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ച. ശിവസേന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ , അജിത് പവാര്‍ എന്നിവരും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരും തമ്മിലാണ് ചര്‍ച്ച. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ കോണ്‍ഗ്രസ് […]