India National

മഹാരാഷ്ട്ര: ലോക്‌സഭയിൽ വേറിട്ട പ്രതിഷേധവുമായി രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ പ്രതിഷേധമുയർത്തി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി ‘ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാറിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം. […]

India National

മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന ഹരജിയില്‍ ഇന്ന് വിധി

ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ ‌സുപ്രിം കോടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഭരണഘടന വിരുദ്ധമായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയുക. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ ഉത്തരവും […]

National Pravasi Switzerland

മേമനെകൊല്ലി-9 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഒൻപതാം ഭാഗം

സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ […]

India National

അട്ടിമറി നടന്നത് എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്ത്;

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്താണ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് മാലിക് പറഞ്ഞു. എം.എല്‍.എമാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്ന ഒപ്പ് ദുരുപയോഗം ചെയ്യുകയാണ് അജിത് പവാര്‍ ചെയ്തത്. ഒപ്പുകളടങ്ങിയ കടലാസ് കെെവശം വെച്ചിരുന്നത് അജിത് പവാറാണ്. സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഈ ഒപ്പ് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. 105 […]

India National

അജിത് പവാറിനെ ബ്ലാക് മെയില്‍ ചെയ്തതാണ്

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. അജിതിനെ ബ്ലാക് മെയില്‍ ചെയ്തതാണ്. ആരാണ് ഇതിന് പിന്നിലെന്ന് സാമ്ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എട്ട് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. അതില്‍ അഞ്ച് പേര്‍ തിരിച്ചെത്തി. അവരെ കള്ളം പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. തങ്ങള്‍ സര്‍ക്കാരുണ്ടാക്കും. എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. […]

India National

ഐ.ഐ.ടി മരണം; പരീക്ഷ തീര്‍ന്നതിന് ശേഷം പ്രക്ഷോഭം തുടരാന്‍ ധാരണ

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കാംപസിനകത്ത് തൽക്കാലം സമരം വേണ്ടെന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി തീരുമാനം. ഇന്നലെ രാത്രിയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികൾ ഈ നിലപാടെടുന്നത്. ഐ.ഐ.ടിയിൽ പരീക്ഷകൾ നടക്കുന്ന സമയമായതിനാലാണ് പ്രതിഷേധം മാറ്റിവച്ചത്. അടുത്തയാഴ്ച പരീക്ഷ തീർന്നാലുടൻ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിയ്ക്കും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഡയറക്ടർ നിഷേധിച്ച സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തുടർ പ്രക്ഷോഭ പരിപാടികൾക്കായി സംയുക്ത ആക്ഷൻ കമ്മിറ്റി […]

India National

ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം. ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. […]

India National

അവസാനമില്ലാത്ത നാടകീയത

മഹാരാഷ്ട്രയിലെ ബി.ജെ.പി – എൻ.സി.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് എൻ.സി.പി തലവൻ ശരത് പവാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP). We place […]

India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന ചര്‍ച്ച നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സഖ്യസര്‍ക്കാര്‍ രൂപികരണ പ്രഖ്യാപനം […]

India National

ഫീസ് വർധനയില്‍ ന്യായീകരണവുമായി ജെ.എന്‍.യു

ജെ.എന്‍.യു ഫീസ് വർധനയില്‍ ന്യായീകരണവുമായി സർവകലാശാല അധികൃതർ. സര്‍വകലാശാലക്ക് നിലവിലുള്ള 45 കോടി രൂപയുടെ ബാധ്യത മറികടക്കാൻ സര്‍വീസ് ചാര്‍ജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി വിദ്യാർഥികൾ വൈകിട്ട് ചർച്ച നടത്താനിരിക്കെയാണ് ന്യായീകരണം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥി സമരം കോടതി അലക്ഷ്യമാണെന്നടക്കം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു തുടക്കം മുതല്‍ സര്‍വകലാശാല അധികൃതര്‍ നടത്തിയത്. എന്നാല്‍ സമരം ശക്തമായി തുടരവെ ഫീസ് […]