മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന് വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. അഞ്ച് […]
National
‘ഗെയിം ഓവര്‍’
മഹാരാഷ്ട്രയില്‍ നിര്‍ണായക സുപ്രീംകോടതി വിധി വന്നതിന് പുറമെ വിധിയെ സ്വാഗതം ചെയ്ത് ത്രികക്ഷി മുന്നണി. ഭരിക്കാന്‍ ആവശ്യമായ പിന്തുണ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനുണ്ടെന്ന കാര്യം നാളെ തന്നെ ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 288 അംഗ നിയമസഭയിലെ എല്ലാ എം.എല്‍.എമാരും നാളെ അഞ്ച് മണിക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു. വിധിക്ക് തൊട്ടുടനെ പല പ്രമുഖ നേതാക്കളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സത്യമേവ ജയതേ, ഗെയിം ഓവര്‍ […]
എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി
മദ്രാസ് ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ ആത്മഹത്യകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നൽകിയത്. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹർജി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹർജി ബുധനാഴ്ച പരിഗണിയ്ക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പരീക്ഷ കാരണം […]
ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍
കശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ഭരണഘടനാ ദിനാചരണം ഇന്ന്. അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയാണ്. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഉണ്ടായത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അവിടത്തെ ജനപ്രതിനിധികളെയടക്കം ജയിലില്‍ അടക്കാനും പാര്‍ലമെന്റില്‍ തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് […]
മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇന്നൊരു തീരുമാനമാകും
മഹാരാഷ്ട്ര സർക്കാര്‍ രൂപീകരണ കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. ഗവർണറുടെ നടപടി ചോദ്യം ചെയ്തും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചുമായിരുന്നു ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഹരജി. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുവദിച്ച സമയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചാല്‍ ത്രികക്ഷി സഖ്യത്തിന് തിരിച്ചടിയായേക്കും. 54 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജിത് പവാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി തുഷാര്‍ മെഹ്ത ഇന്നലെ […]
കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ
ട്വിറ്റര്‍ അക്കൗണ്ടിലെ പദവി മാറ്റം മുന്‍നിര്‍ത്തി താന്‍ കോണ്ഗ്ര സ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററില്‍ കോണ്ഗ്രാസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായെങ്കിലും ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ കോണ്ഗ്ര സ് വിടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സിന്ധ്യ ട്വിറ്ററില്‍ കോണ്ഗ്ര സ് നേതാവ് എന്ന പദവി ഒഴിവാക്കിയാണ് ജനസേവകന്‍, ക്രിക്കറ്റ് ആരാധകന്‍ […]
ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കരിംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജെയ് പ്രകാശ് മജുംദാറിനെ ഒരു സംഘം ആളുകള്‍ കുറ്റിക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് സാഹചര്യം മോശമാക്കാന്‍ ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.
മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
മഹാരാഷ്ട്ര കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എം.എല്‍.എമാരെ സംഘടിപ്പിക്കുന്നതിന് 72 മണിക്കൂര്‍ സമയമാണ് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിച്ചത്. അതേസമയം എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉപയോഗിച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ബിസിനസ് വമ്പന്മാരെ ഉപയോഗിച്ചും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. എന്‍.സി.പി, എം.എല്‍.എ മാരെ താമസിപ്പിച്ച ഹോട്ടലില്‍ ഇത്തരക്കാര്‍ […]
മഹാരാഷ്ട്ര കേസ്
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു […]
ലോക്സഭയില്‍ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്തതായി പരാതി
ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യയുടെ പരാതി. ബാനറുമായി പ്രതിഷേധിച്ചതിനാണ് നടപടി. മഹാരാഷ്ട്ര വിഷയത്തിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് എം.പിമാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു . പ്രതാപനും ഹൈബിക്കും എതിരെയാണ് നടപടി. ഇരുവരെയും ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് എം.പിമാരായ ബെന്നി ബെഹനാനും ജ്യോതിര്‍ മണിക്കും പരിക്കേറ്റുവെന്ന് സൂചന. എന്നാല്‍ സഭയിൽ മാർഷൽമാരെ കോൺഗ്രസ് എം.പിമാർ കയ്യേറ്റം ചെയ്തെന്നും എം പിമാർക്കെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി […]











