India National

ബാബരി ദിനം ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍

അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷം രാജ്യത്ത് ഇന്ന് ആദ്യത്തെ ബാബരി മസ്ജിദ് ദിനം. ഉടമസ്ഥാവകാശ കേസില്‍ ജയിച്ച ഹിന്ദുത്വ സംഘടനകള്‍ ഡിസംബര്‍ 6ന് വിജയാഹ്ളാദ ദിവസമായി ആചരിക്കുമ്പോള്‍ കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്‌ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വ്യത്യസ്ത സംഘടനകള്‍ മണ്ഡി ഹൗസിലേക്ക് മാര്‍ച്ച് നടത്തും. മുനയൊടിഞ്ഞ രാമക്ഷേത്രവാദവുമായാണ് ഇത്തവണ ഹിന്ദുത്വ സംഘടനകളുടെ വിജയാഹ്‌ളാദം. സുപ്രീം കോടതിയില്‍ നിന്ന് […]

India National

വെറ്റിനറി ഡോക്ടറെ കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്നതായി പൊലീസ്. വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. […]

India National

ഫാത്തിമയുടെ ആത്മഹത്യാകുറിപ്പിൽ മലയാളികള്‍ ഉള്‍പ്പെടെ 10 പേരുകൾ

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ചു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ലത്തീഫ് ആവശ്യപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പിൽ പത്തുപേരുടെ പേരുകളുണ്ട്. ഇതിൽ ഏഴുപേർ വിദ്യാർഥികളും മൂന്നുപേർ അധ്യാപകരുമാണ്. വിദ്യാർഥികളിൽ മലയാളികളും വിദേശ ഇന്ത്യക്കാരുമുണ്ടെന്നും അദ്ദേഹം […]

India National

ഫാത്തിമ ലത്തീഫിന്‍റെ മരണം; സി.ബി.ഐ അന്വേഷണമാകാം

മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റില്‍ വെച്ചാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്. കേരള എംപിമാരും ഒപ്പമുണ്ടായിരുന്നു. സി.ബി.ഐ അന്വേഷണ സംഘത്തിന് വനിത ഐ.ജി നേതൃത്വം നൽകും. ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിയായ ഫാത്തിമയെ മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

India National

‘തന്നെ അടിച്ചമര്‍ത്താനാവില്ല’ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം

ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുന്നു. തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയില്‍ മോചനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിക്കാനായതില്‍ ആശ്വാസമുണ്ട്.സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്നെ ഒരിക്കലും അടിച്ചമര്‍ത്താനാവില്ല’ അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി […]

India National

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച്‌ 17 എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍. മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. […]

India National

ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റില്‍

ഐ.എൻ.എക്സ് മീഡിയ കേസിൽ ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റിലെത്തും. അവസരം ലഭിച്ചാല്‍ പി ചിദംബരം സർക്കാറിനെതിരെ രൂക്ഷ വിമർശമുന്നയിച്ചേക്കും. മാധ്യമങ്ങളെ കാണുമെന്ന് ‌ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ച പി ചിദംബരം പുറത്തിറങ്ങിയത് ഇന്നലെ രാത്രി എട്ട് മണിക്കാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തന്റെ അന്യായ തടവിനെക്കുറിച്ച് ആഞ്ഞടിച്ച് ചിദംബരത്തിൻറ ആദ്യ പ്രതികരണം. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു […]

India National

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കും. മദ്രാസ് ഐ.ഐ.ടിയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിദ്യാര്‍ഥി മരണങ്ങളും അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും അനുമതി തേടിയിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വഴിയാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. മരണത്തില്‍ അധ്യാപകര്‍ക്കൊപ്പം മലയാളികള്‍ അടക്കമുള്ള സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്നലെ ആരോപിച്ചിരുന്നു.

India National

അധ്യാപകരുടെ അനിശ്‌ചിതകാല സമരം തുടരുന്നു

ഡൽഹി സർവകലാശാലയിലെ അധ്യാപകരുടെ അനിശ്‌ചിതകാല സമരം തുടരുന്നു. അഡ്‌ഹോക്ക്‌ അധ്യാപകരുടെ നിയമനം തടഞ്ഞു വെക്കാനുള്ള തീരുമാനത്തിനെതിരായാണ് സമരം. വർഷങ്ങളായി തുടരുന്ന 4,500 ഓളം അഡ്‌ഹോക്ക്‌ അധ്യാപകരുടെ നിയമനം അനിശ്‌ചിതത്വത്തിലായ സാഹചര്യത്തിലാണ് നീക്കം. സ്ഥിര നിയമനം വരെ, അഡ്‌ഹോക്ക്‌ തസ്‌തികകളിൽ പൂർണ്ണ സമയ അധ്യാപകരെ നിയമിക്കുന്നത്‌ തടയുന്നത്‌ തെറ്റാണെന്നാണ് അധ്യാപകരുടെ നിലപാട്. പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവുമടക്കം ബഹിഷ്‌ക്കരിച്ചാണ് സമരം

India National

സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്

ഡിസംബര്‍ 14ന് ശേഷം സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ കൂട്ടമായി രാജിവച്ചുണ്ടായ ഒഴിവുകളും നികത്തും. സോണിയ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാകും മുന്‍ഗണന എന്നാണ് വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദമൊഴിയലും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാജി നല്‍കി. പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗം നേതാക്കള്‍ സജീവമല്ല. സോണിയ ഗാന്ധി അധ്യക്ഷ പദത്തില്‍ എത്തിയ […]