മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ക്കിടെ ബി.ജെ.പിയുമായും ദേവേന്ദ്ര ഫഡ്‌നവിസുമായും അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയകാര്യം തനിക്കറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയല്‍ നടത്തിയത്. ഫഡ്‌നാവിസുമായി തന്റെ അനന്തരവനായ അജിത് ചര്‍ച്ച നടത്തുന്ന കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോളം കാര്യങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പവാര്‍ പറഞ്ഞു. അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചൂടേറിയ ചര്‍ച്ചകളില്‍ അജിത് […]
National
കര്‍ണാടകയിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നാളെ
കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് പാർട്ടികൾ. സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്. 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അയോഗ്യരാക്കപ്പെട്ട 13 വിമതർ ബി.ജെ.പിക്കായി […]
വിക്രം ലാൻഡര്‍ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ
ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡര്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ. വിക്രമിന്റെ ഭാഗങ്ങൾ ഐ.എസ്.ആർ.ഒ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ കെ.ശിവൻ പറഞ്ഞു. ലാൻഡർ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്നലെയാണ് നാസ പ്രഖ്യാപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിനെ കണ്ടെത്തിയതായി ഇസ്രോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ നിന്നാണ് ലാൻഡറിനെ കണ്ടെത്തിയതെന്നും ഐ.എസ്.ആര്‍.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഇന്നലെ പുലർച്ചയാണ് […]
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം: ആറ് പേര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ് നാരായൺപൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ (ഐ.ടി.ബി.പി) പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കദെനര്‍ ക്യാംപിലെ ഐ.ടി.ബി.പി 45ആം ബറ്റാലിയനിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു. ഒരു ജവാന്‍ തന്‍റെ തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ […]
ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കെന്ന് പിതാവ്
മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചു. പ്രധാനമന്ത്രിയോട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടും. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ലത്തീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു. “എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ […]
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൂറുദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലാണ്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇതിനെതിരെ വിചാരണക്കോടതിയിലും കേരള ഹൈകോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ […]
വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്‌ക്കെതിരായ വിദ്യാര്‍ഥി സമരം തുടരവേ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പുറത്തിറത്തിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12ന് തന്നെ പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ […]
കേരളത്തില്‍ 120 പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നെന്ന് അമിത് ഷാ
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിലെ 120 ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷ വീഴ്ചയെയും എസ്.പി.ജി സുരക്ഷ ഭേദഗതിയെയും എതിര്‍ത്ത് പ്രതിപക്ഷം ഇന്ന് രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്.പി.ജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ആരോപണം. ഇതിലൂടെ […]
‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ ജൂൺ ഒന്ന് മുതൽ
‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയില്‍ നിന്നും (എഫ്.പി.എസ്) ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭിക്കും. ബയോമെട്രിക് / ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഇപോസ് ഉപകരണങ്ങള്‍ വഴി ഇത് ലഭ്യമാകുമെന്ന് ഉപഭോക്തൃകാര്യ ഭക്ഷ്യപൊതുവിതരണ മന്ത്രിയായ പാസ്വാന്‍ ലോക്‌സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ധാന്യം വാങ്ങുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ […]











