ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയില്‍ അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി). പുനഃപരിശോധനാഹരജി സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കുന്നതുള്‍പ്പെടെ ബാബരി കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന വിശദീകരണവുമായി എ.ഐ.എം.പി.എല്‍.ബി സെക്രട്ടറി മൗലാന ഖാലിദ് […]
National
കള്ളപ്പണം; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് നോട്ടീസ്. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ കമ്പനി 170 കോടിയോളം രൂപ ഹവാല ഇടപാട് വഴി കോണ്‍ഗ്രസിന് നല്‍കിയതായുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കമ്പനിയില്‍ നിന്ന് ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിന് പണം […]
ഫാത്തിമ ലത്തീഫിന്‍റെ മരണം; എന്തുകൊണ്ട് സി.ബി.സി.ഐ.ഡിക്ക് വിടുന്നില്ലെന്ന് കോടതി
മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായായിരുന്നു കോടതിയുടെ നിരീക്ഷണം. 2006ന് ശേഷം ഐ.ഐ.ടിയില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജി. നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
കർണാടക ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
കർണാടകത്തിൽ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഡിസംബർ 9നാണ് വോട്ടെണ്ണൽ. ഭൂരിപക്ഷം നിലനിർത്താൻ ബി.ജെ.പിക്ക് കുറഞ്ഞത് ആറ് സീറ്റെങ്കിലും ജയിക്കണം. 12 സീറ്റുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് പങ്കുവെയ്ക്കുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പി അനുകൂല നിലപാടിലായിരുന്നു ജെ.ഡി.എസിന്. എന്നാൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കുമാരസ്വാമി ഉൾപ്പെടെയുള്ളവർ നിലപാട് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷം സഖ്യ ചർച്ചകൾ ആകാമെന്നും ജെ.ഡി.എസ് ബന്ധം അടഞ്ഞ അധ്യായമല്ലെന്നുമാണ് കോൺഗ്രസ് നിലപാട്. അനുകൂല സാഹചര്യമുണ്ടായാൽ സർക്കാർ […]
ബി.ജെ.പി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ധാരാളം കേസുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അഖിലേഷ് ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളെ ചെറുക്കാനാവുന്നില്ലെന്നും ഇനിയും ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലും ഈ നിഷ്ഠൂര അക്രമത്തിന്റെ ഇരകളാവുന്നു. സ്ത്രീകള്‍ എവിടെയും […]
ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്, പ്രധാനമന്ത്രിയും പ്രഗ്യയും പങ്കെടുക്കില്ല
ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെയാണ് യോഗം നടക്കുക. സഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രധന വിഷയങ്ങള്‍ ചര്‍ച്ചയാകു൦. കൂടാതെ, പാര്‍ട്ടിക്ക് ക്ഷീണം തട്ടിക്കും വിധം ബിജെപി നേതാക്കള്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും യോഗത്തില്‍ പങ്കെടുക്കില്ല. ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലികളുടെ തിരക്കിലാണ് പ്രധാനമന്ത്രി. അദ്ദേഹം ഇന്ന് 2 […]
2024-ഓടെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തു നിന്നും പുറത്താക്കും; അമിത് ഷാ
2024-ഓടെ ദേശീയ പൗരത്വപ്പട്ടിക (എന്‍ആര്‍സി) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഗോത്രവര്‍ഗക്കാരായ ദളിതുകള്‍ക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാര്‍ക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പാകിസ്താനില്‍നിന്ന് ആര്‍ക്കും വന്ന് ഇന്ത്യയില്‍ സ്‌ഫോടനം നടത്താമായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ […]
ഇന്ന് മുതല്‍ പ്രാബല്യത്തില്‍
മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും. നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന […]
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം […]
ബി.ജെ.പി വിട്ട് പങ്കജ മുണ്ടെ ശിവസേനയിലേക്ക്?
മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന അംഗവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘ബി.ജെ.പി’ വിശേഷണം നീക്കം ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ, വാട്‌സ് ആപ്പ് ഡിപിയില്‍ നിന്നും മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേനയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ബയോ മാറ്റമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് […]












