ആസൂത്രിതമായി നടത്തിയ കലാപമാണ് ഡല്‍ഹിയിലുണ്ടായതെന്ന് മുസ്‍ലിം ലീഗ്. ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും മീഡിയവണിനോട് പറഞ്ഞു. ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരുടേയും പ്രതികരണം. ലീഗ് നേതാക്കളായ എം.കെ മുനീര്‍,കെ.പി.എ മജീദ്,സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
National
ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി, മരണസംഖ്യ ഉയരുമെന്ന് സൂചന
വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടി പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റെ വീട് പൊലീസ് സീൽ ചെയ്തു. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ വെച്ച് 34 പേരും എൽ എൻ ജെ പിയിൽ 3 പേരും അടക്കം 38 പേർ മരിച്ചു എന്നാണ് ഒടുവിലത്തെ കണക്ക്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന […]
കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍
കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. വാര്‍ത്ത സമ്മേളനത്തിലാണ് ദല്‍ഹി കലാപത്തിലെ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്. ചികിത്സയിൽ ഉള്ളവരുടെ ചിലവ് സർക്കാർ വഹിക്കും. സ്വകാര്യ ആശുപത്രിയിലെ ബില്ല് സർക്കാർ ഒടുക്കും. എല്ലാവർക്കും ഭക്ഷണം എത്തിക്കും. രാത്രിയിൽ നാല് മജിസ്‌ട്രേറ്റുകൾ പ്രവർത്തിക്കും. വീട് നഷ്ടപെട്ടവർക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവർക്ക് അവരുടെ മുഴുവൻ രേഖകളും പുതുതായി നൽകും. വീട്, വാഹനം, കടകൾ നശിച്ചവർക്ക് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നഷ്ടം […]
ഡല്‍ഹിയിലെ അക്രമം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കി. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണം. ആഭ്യന്തരമന്ത്രി അമിത് ഷായെ നീക്കണമെന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. തലസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായെന്ന് സോണിയ ഗാന്ധി പറഞ്ഞു., ഭരണഘടനാ ബാധ്യത നിര്‍വഹിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് […]
ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓര്‍മിപ്പിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു.അമിത് ഷാ ആരോപണ വിധേയനായ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത്. മുരളീധറിനെ സ്ഥലം മാറ്റിയതിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രിയങ്കാ ട്വിറ്ററില്‍ […]
ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രിയങ്ക ഗാന്ധി
ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ഈ സ്ഥലം മാറ്റം അത്ഭുതപ്പെടുത്തുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്.
പൌരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധം: ചെന്നൈയില്‍ സിപിഎമ്മും എസ്ഡിപിഐയും ഒരു വേദിയില്‍
ചെന്നൈയില്‍ പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടത്തിയ പ്രതിരോധ കൂട്ടായ്മയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റോയപേട്ട വൈഎംസിഎ മൈതാനിയിലായിരുന്നു പരിപാടി. പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം വിവിധ സംഘടനകളുടെയും കൂട്ടായ്മയിലായിരുന്നു പരിപാടി. സിപിഎമ്മും എസ്ഡിപിഐയും വേദി പങ്കിട്ടു. പീപ്പിള്‍സ് സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ്, വിസികെ കക്ഷികള്‍ക്കൊപ്പം വിവിധ മുസ്ലിം സംഘടനകളും ഹൈന്ദവ. കൃസ്ത്യന്‍, പുരോഹിതന്മാരും പരിപാടിയുടെ ഭാഗമായി. ബിജെപിയ്ക്കെതിരെ അല്ല ഈ സമരമെന്നും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുക മാത്രമാണ് ലക്ഷ്യമെന്നും […]
ഡല്‍ഹിയില്‍ കലാപം നടന്നത് ബി.ജെ.പി എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍
ഡല്‍ഹിയില്‍ കലാപം നടന്നത് ഇത്തവണ ബി.ജെ.പി ജയിച്ചു കയറിയ മണ്ഡലങ്ങളില്‍. പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പാര്‍ലമെന്റിലേക്ക് ജയിച്ചു കയറിയ വടക്കു കിഴക്കന്‍ ഡല്‍ഹി നിയോജക മണ്ഡലത്തിലാണ് അസംബ്ലിയിലേക്ക് ബി.ജെ.പി ജയിച്ച എട്ടില്‍ ഏഴു സീറ്റും ഉള്‍പ്പെടുന്നത്. ഈ മണ്ഡലമാണ് കലാപത്തിന്റെ പ്രഭവകേന്ദ്രമായത്. ബി.ജെ.പി നേതാവായ കപില്‍ മിശ്രയാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന ആരോപണം നിലനില്‍ക്കവെ, ജയിപ്പിച്ചുവിട്ട എം.എല്‍.എമാരും എം.പിയും കലാപം കൊടുമ്പരികൊണ്ട ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിന്ന് ദുരൂഹമായ രീതിയില്‍ വിട്ടുനിന്നതായും വാര്‍ത്തകളുണ്ട്. 2020ലെ അസംബ്ലി […]
ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി
ഡൽഹിയിൽ സംഘപരിവാർ അഴിച്ചുവിട്ട കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 27 ആയി. ഗുരുതരമായി പരിക്കേറ്റ ധാരാളം ആളുകൾ ചികിത്സയിലുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. 45 കമ്പനി അർധ സൈനിക വിഭാഗങ്ങളെ വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇതോടെ കലാപം അമർച്ച ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കൊല്ലപ്പെട്ടവരിൽ മിക്കവർക്കും വെടിയേറ്റിരുന്നു. വെടിയേറ്റ് 45ൽ അധികം ആളുകൾ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ […]
അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധം. ജാമിഅ മില്ലിയ സർവകലാശാല പൂര്‍വ വിദ്യാർത്ഥികളും ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. ഡൽഹിയിൽ കലാപം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഡല്‍ഹി സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി അടച്ചുവെന്ന് പോലീസും പറയുന്നു. അതേ സമയം വടക്കുകിഴക്കന്‍ ഡല്‍ഹി കത്തുകയാണ്. പൊലീസ് നിഷ്ക്രിയത്വം […]











