India National

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്

സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. അക്രമികള്‍ നൂറുകണക്കിന് കടകളും വാഹനങ്ങളുമാണ് കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്. രാത്രി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. ഡല്‍ഹി സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി അടച്ചുവെന്ന് പോലീസും പറയുന്നു. അതേ സമയം വടക്കുകിഴക്കന്‍ ഡല്‍ഹി കത്തുകയാണ്. പൊലീസ് നിഷ്ക്രിയത്വം തുടരുന്നുവെന്നാണ് ആരോപണം. ജി.ടി ആശുപത്രിയില്‍ മാത്രം 150 പേരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. […]

India National

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനാവശ്യപ്പെട്ട് മണിപ്പൂര്‍ 12-ാം ക്ലാസ് ചോദ്യപേപ്പര്‍

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനാവശ്യപ്പെട്ട് മണിപ്പൂരിലെ 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നാലു സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള നാലു മാർക്കിന്റെ രണ്ടു ചോദ്യങ്ങളാണു വിവാദങ്ങൾക്കു കാരണമായത്. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണു വിവാദ ചോദ്യങ്ങൾ. ചോദ്യപ്പേപ്പറിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നെഹ്റുവിനെ മനഃപൂർവ്വം മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണു ചോദ്യമെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

India National

സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്.1 എന്‍.1

സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആർ ഭാനുമതി, മോഹന ശാന്തന ഗൗഡർ, ഇന്ദിരാ ബാനർജി എ.എസ് ബൊപ്പണ്ണ, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ സുപ്രീംകോടതി പരിസരത്ത് വാക്സിനേഷന്‍, ഡിസ്പെന്‍സറി കേന്ദ്രങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. രോഗികളെ ചികിത്സിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. നേരത്തെ സുപ്രീംകോടതിയിലെ […]

India National

പുറത്തുനിന്ന് ആളുകള്‍ വരുന്നു, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്ന് കെജ്‍രിവാള്‍

വടക്കുകിഴക്കൻ ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്നായിക്, ബി.ജെ.പി നേതാവ് മനോജ് തിവാരി, രാംവീർ ബിദുരിയാന്ദ്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡല്‍ഹി എം‌.എൽ‌.എമാരുമായി ചര്‍ച്ച നടത്തിയ കെജ്‌രിവാൾ നിലവിലെ സാഹചര്യം വളരെയധികം ആശങ്കാജനകമാണെന്ന് പറഞ്ഞു. യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സമാധാനം നിലനിർത്താൻ കെജ്‌രിവാൾ ഡല്‍ഹി […]

India National

ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ; ആഭ്യന്തരമന്ത്രി യോഗം വിളിച്ചു

ഡല്‍ഹിയില്‍ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചു. സുരക്ഷ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസും ദ്രുതകർമ്മസേനയും ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി.

India National

ഇന്ത്യ സന്ദർശനത്തിനെത്തിയ ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും

ഇന്ത്യ സന്ദർശനത്തിനു എത്തിയ ഡോണൾഡ് ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. പ്രതിരോധ, ആരോഗ്യ, ഊർജ മേഖല തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും. സൈന്യത്തിന് ഹെലികോപ്റ്ററുകൾ വാങുന്നത് ഉൾപ്പടെയുള്ള പ്രതിരോധ കരാറുകൾ ഒപ്പിടും എന്നുള്ളതാണ് ഡോണൾഡ് ട്രമ്പിന്റെ ഇന്ത്യ സന്ദർശനത്തിലെ പ്രധാനപ്പെട്ട നയതന്ത്ര നീക്കം. ആരോഗ്യ മേഖലയിലേക്ക് ചില വസ്തുക്കൾ, കോഴിയിറച്ചി പാൽ ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാനുള്ള കരാറുകളും ഒപ്പിട്ടേക്കും. ഹൈദരാബാദ് ഹൌസിൽ വെച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുമായി ട്രമ്പ് നയതന്ത്ര ചർച്ചകൾ നടത്തും. രാവിലെ സൈന്യത്തിന്റെ […]

India National

ഡല്‍ഹി കലാപം: അക്രമം മതം ചോദിച്ച്, കല്ലുകള്‍ കൊണ്ടുവന്നത് ലോറിയില്‍, പൊലീസ് നോക്കിനിന്നു

ഡല്‍ഹിയില്‍ പൌരത്വ സമരക്കാര്‍ക്ക് നേരെ കലാപം അഴിച്ചുവിട്ട് സര്‍ക്കാര്‍ അനുകൂലികള്‍. ഒരു പൊലീസുകാരനുള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കര്‍ദംപൂരില്‍ അക്രമികള്‍ കടകള്‍ക്ക് തീയിട്ടു. പത്തിടത്ത് നിരോധനാജ്ഞ. മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ശക്തമായ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍. പൌരത്വ പ്രക്ഷോഭകര്‍ക്കെതിരെ ഇന്നലെ ഡല്‍‌ഹിയില്‍ അരങ്ങേറിയത് വ്യാപക അക്രമമാണ്. സി.എ.എ അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പൌരത്വ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ […]

India National

ഡല്‍ഹിയില്‍ സംഘർഷാവസ്ഥ; കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു

ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.‌എ‌.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍. പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ (സി.‌എ‌.എ) പ്രതിഷേധിക്കുന്നവരും അനുകൂലിച്ച് സമരമേഖലയിലേക്ക് എത്തിയവരും തമ്മിലുണ്ടായ കല്ലേറില്‍ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. […]

India National

ട്രംപിന് വന്‍ വരവേല്‍പ്പ്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അഹമ്മദാബാദില്‍ വര്‍ണോജ്ജ്വല സ്വീകരണം. വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ ഒരുക്കിയ റോഡ് ഷോ കാണാനായി നിരവധി പേരാണ് റോഡിനിരുവശത്തും അണിനിരന്നത്. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ കൃത്യം രാവിലെ 11.40ന് സര്‍ദാര്‍ വല്ലഭായ് അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയുമൊത്താണ് ട്രംപ് എത്തിയത്. വ്യത്യസ്തമായ കലാപരിപാടികളാണ് ട്രംപിനെ സ്വീകരിക്കുന്നതിനായി ഒരുക്കിയത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ […]

India National

ട്രംപ് സബര്‍മതിയില്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റു, ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചു

ഗാന്ധി സ്മൃതികളുറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും സ്വീകരണം. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്. രഘുപതി രാഘവ രാജാറാം മുഴങ്ങിയ അന്തരീക്ഷത്തിലേക്കാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും വന്നിറങ്ങിയത്. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാടയണിയിച്ച് സ്വീകരിച്ചു. അതും ചര്‍ക്കയില്‍ നൂറ്റ പൊന്നാട ശേഷം ഗാന്ധിജിയുടെ ഛായചിത്രത്തില്‍ മാലയണിയിച്ചു. ചര്‍ക്കയുടെ പ്രവര്‍ത്തനമടക്കം ഓരോന്നായി വിശദീകരിച്ചു നല്‍കി. വിസിറ്റേഴ്സ് ബുക്കില്‍ ഏതാനും വരികള്‍ […]