India National

കലാപങ്ങളുണ്ടാകുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍: ഉദ്ധവ് താക്കറെ

ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പാര്‍ട്ടി വിലയിരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്‍റെ വിമര്‍ശനം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സി.എ.എ പ്രതിഷേധങ്ങള്‍ കലാപങ്ങളായതെന്നും ഉദ്ധവ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും അപലപനീയമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശാഹീന്‍ബാഗുകളുണ്ടാവുന്നത്. ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രതിഷേധത്തിനിടെ കലാപങ്ങളുണ്ടായി. മഹാരാഷ്ട്രയില്‍ ഒരു കലാപവുമില്ലെന്നും ഉദ്ധവ് പറഞ്ഞു. രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാകുന്നുണ്ട് പക്ഷെ എല്ലാം സമാധാനപരമാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത്. ഡല്‍ഹിയില്‍ പൊലീസ് ബി.ജെ.പിയുടെ കയ്യിലാണ്. […]

India National

ബിജെപിയെ തളളി ബീഹാര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാര്‍!

ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍( എന്‍പിആര്‍) മാത്രമേ നടപ്പിലാക്കുകയുളളൂ എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. അതും 2010ല്‍ ചെയ്തതിന് സമാനമായ രീതിയില്‍ മാത്രമേ എന്‍പിആറിന് വേണ്ടി വിവരശേഖരണം നടത്തുകയുളളൂ. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍പിആര്‍ ഫോമില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന കോളങ്ങള്‍ നീക്കം ചെയ്യാന്‍ നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ജന്മസ്ഥലം, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യമില്ലാത്തത് ആണെന്നും അത് ഒഴിവാക്കണമെന്നും […]

India National

പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കും

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം ഉയര്‍ത്താനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ 18 വയസ്സ് എന്നത് 21 ആക്കി ഉയര്‍ത്താനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയര്‍ത്തുന്നതോടെ കോളേജ് പരിസരത്ത് ഇവയുടെ വില്‍പ്പന നിയന്ത്രിക്കാനാവും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ […]

India National

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിനായി പുറപ്പെട്ടു. ഇന്ത്യയിലേക്കുള്ളത് വലിയ യാത്രയായാണ് കണക്കാക്കുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്നും ട്രംപ് യാത്രയ്ക്കു തൊട്ടുമുൻപ് പ്രതികരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയം ഉത്ഘാടനമാണ് ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി. ശേഷം താജ് മഹല്‍ സന്ദര്‍ശിക്കും. നാളെയാണ് ഡൽഹിയിൽ നയതന്ത്ര ചർച്ചകൾ നടക്കുക. ഉച്ചക്ക് 12 മണിക്ക് അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപും സംഘവും 22 കിലോമീറ്ററോളം ദൂരെയുള്ള മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയാണ് പോകുക. ഒരു ലക്ഷത്തി […]

India National

‘നിയമമാണ് രാജ്യത്ത് എല്ലാത്തിലും വലുത്’

ജുഡീഷ്യറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ടെന്ന് അയോധ്യ വിധി ഉദ്ദേശിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടുത്തിടെയുണ്ടായ സുപ്രധാന വിവാദങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമമാണ് രാജ്യത്ത് എല്ലാത്തിനെക്കാളും വലുതെന്ന് പൌരത്വ ഭേദഗതി നിയമത്തെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി പറഞ്ഞു. ജുഡീഷ്യറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ടെന്ന് അയോധ്യ വിധി ഉദ്ദേശിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതി വിധികള്‍ കൈയ്യടിക്കാകരുതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്റർനാഷ്ണൽ ജുഡിഷ്യൽ കോൺഫറൻസില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രസ്താവന. […]

Business National

സ്വര്‍ണവില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകും; പവന് 31,480 രൂപ

സ്വര്‍ണ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 31,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയുടെ വര്‍ധന. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത് കൊറോണ വൈറസ് ബാധയുടെ ഭീതി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. അമേരിക്ക […]

India National

നിബന്ധനകള്‍ മുന്നോട്ടു വെച്ച് ശാഹീന്‍ ബാഗ്; ചര്‍ച്ച പുരോഗമിക്കുന്നു

ശാഹീൻ ബാഗിലൂടെയുള്ള ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനാനുള്ള ചർച്ചകളാണ് മധ്യസ്ഥ സമിതി നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയിലെ അംഗമായ സാധന രാമചന്ദ്രൻ ശാഹീന്‍ബാഗിലെ സമരക്കാരുമായി ഇന്നും ചർച്ച നടത്തി. സമരക്കാർക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്ന് രേഖമൂലം ഉറപ്പ് തന്നാൽ റോഡിന്റെ ഒരു ഭാഗം തുറന്ന് നൽകാൻ തയ്യാറാണെന്ന് സമരക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി അംഗങ്ങളായ സഞ്ജീവ് ഹെഗ്ഡെയും സാധന രാമചന്ദ്രനും ഇന്ന് ചർച്ചകൾക്കായി എത്തില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി […]

India National

ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ ഭീം ആര്‍മിയുടെ സമ്മേളനത്തിന് അനുമതി നല്‍കി കോടതി

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിനു തൊട്ടടുത്തുള്ള രേഷിംബാഗ് മൈതാനത്ത് സമ്മേളനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് അനുമതി. ഫെബ്രുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിന് ബോംബെ ഹൈക്കോടതിയാണ് ഭീം ആര്‍മിക്ക് അനുമതി നല്‍കിയത്. സമ്മേളനം നടത്താൻ അനുമതി നൽകിയെങ്കിലും ചില നിബന്ധനകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ഭീം ആര്‍മിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദലിത് സംഘടനയുടെ സമ്മേളനം ചില വ്യവസ്ഥകളോടെ നടത്താനാകുമെന്ന് വ്യക്തമാക്കിയത്. ഭീം ആർമി മേധാവി ചന്ദ്രശേഖർ […]

India National

പാക് അനുകൂല മുദ്രാവാക്യം: രാജ്യദ്രോഹ കുറ്റം ചുമത്തി, പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ രാജ്യദ്രോഹ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. ബംഗളൂരു സ്വദേശി അമൂല്യയെയാണ് റിമാന്‍ഡ് ചെയ്തത്. അമൂല്യയ്ക്ക് നക്സല്‍‌ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പ പറഞ്ഞു. വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അസദുദ്ദീന്‍ ഉവൈസി എംപിയുടെ സംസാരത്തിന് ശേഷം സ്റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്ന് തവണ പാക് […]

National

പാക് അനുകൂല മുദ്രാവാക്യം; അമൂല്യയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ…

ഇതിനിടെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കർണാടക മന്ത്രി സി.ടി രവി ദേശദ്രോഹികള്‍ക്ക് മാപ്പ് നൽകരുതെന്ന് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം തന്നെ അവർക്കെതിരെ ചുമത്തണമെന്നും മന്ത്രി പറഞ്ഞു.  ബംഗളൂരുവിൽ സി‌.എ‌.എയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി അമൂല്യയുടെ പിതാവ്. “അമൂല്യ പറഞ്ഞത് തെറ്റാണ്. ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ അവള്‍ ചില മുസ്‌ലിംകൾക്കൊപ്പം ചേർന്നു. ഇതുപോലെയൊന്നും സംസാരിക്കരുതെന്ന് ഞാന്‍ അവളോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അവളെ ജയിലില്‍ കൊണ്ടുപോയി ഇടട്ടേ. അവളുടെ കാലുകള്‍ പൊലീസ് തല്ലിയൊടിക്കട്ടേ. […]