India National

വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല: മോദിയോട് രാഹുല്‍

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൌധരി പറഞ്ഞു. ആ തന്ത്രത്തിന്‍റെ ഭാഗമാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ […]

India National

ഡല്‍ഹി കലാപം; കാണാതായവരെ കുറിച്ചുള്ള പരാതികൾ ഏറുന്നു

വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തെത്തുടർന്ന് കാണാതായവരെ കുറിച്ചുള്ള പരാതികൾ ഏറുന്നു. കലാപ മേഖലകളിലുള്ളവര്‍ക്ക് വസ്ത്രവും ഭക്ഷണവും വെള്ളവും എത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 47 പേരാണ് കലാപത്തില്‍ മരിച്ചത്. വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിനിടെ കാണാതായവരെ കുറിച്ചുള്ള നിരവധി പരാതികളാണ് അനുദിനം പൊലീസിനു മുന്നിൽ എത്തുന്നത്. അതിനാൽ ഓവുചാലുകൾ അടക്കമുള്ള ഇടങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഡിഎൻഎ പരിശോധനക്കായുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. […]

India National

കോവിഡ് 19; 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു, രാജസ്ഥാനിൽ ഒരാൾ നിരീക്ഷണത്തിൽ

രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. രാജസ്ഥാനിലെത്തിയ ഇറ്റാലിയന്‍ വിനോദസഞ്ചാരിയെ കൊറോണ വൈറസ് ബാധാ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അന്തിമ പരിശോധനാഫലം ഇന്നു വന്നേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം കൊറോണ വൈറസ് ബാധയുടെ ആശങ്കയിലാണ് രാജ്യം. കേരളത്തിൽ നേരത്തെ സ്ഥിരീകരിച്ച മൂന്നു പേർക്ക് പുറമേ ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് രാജസ്ഥാനിൽ നിന്നുള്ള റിപ്പോർട്ട് വന്നത്. […]

India National

ദിവസവും യോഗ ചെയ്താല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷപെടാമെന്ന് യോഗി ആദിത്യനാഥ്

പതിവായി യോഗ പരിശീലിക്കുന്നതിലൂടെ കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെയാണ് യോഗിയുടെ ഈ പരാമര്‍ശം. യോഗയിലൂടെ ആരോഗ്യവാനായ ഒരാൾ, കൊറോണ വൈറസ് പോലുള്ള ബാധകളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഋഷികേശിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യൻ പാരമ്പര്യത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. കാരണം യോഗ വളരെയധികം അതിശയകരമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകം മാനസികവും […]

India National

ഇന്ത്യയില്‍ വീണ്ടും കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് ഡല്‍ഹി-തെലങ്കാന സ്വദേശികള്‍ക്ക്

ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ കേരളത്തിൽ‌ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

India National

പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ല: അമിത് ഷാ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ലെന്ന് അമിത് ഷാ പറഞ്ഞു. സി.എ.എ സംബന്ധിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും കൊല്‍ക്കത്തയിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. “എനിക്ക് മമത ദീദിയോട് ചോദിക്കാനുള്ളത് ഇതാണ്- നിങ്ങള്‍ എന്തിന് അഭയാര്‍ഥികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നു? നിങ്ങള്‍ പരിഗണിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ താത്പര്യങ്ങളാണ്. ബലാത്സംഗം ചെയ്യപ്പെട്ട, ഭീഷണികള്‍ നേരിടുന്ന നമ്മുടെ അയല്‍ രാജ്യങ്ങളിലെ […]

India National

നിര്‍ഭയക്കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

നിര്‍ഭയക്കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാര്‍ച്ച്‌ മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച്‌ ആറിനാണ് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച്‌ ആറിന് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നത്. തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ […]

India National

തമിഴ്‍നാട്ടില് ഡല്‍ഹി ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി

പൗരത്വ നിയമഭേദഗതിയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കലാപാഹ്വാനവുമായി ബി.ജെ.പിയുടെ സിഎഎ അനുകൂല റാലി. ഇന്നലെ ചെന്നൈയില്‍ നടത്തിയ റാലിയില്‍ ഡല്‍ഹി ആവര്‍ത്തിയ്ക്കുമോ എന്ന പ്ളെക്കാര്‍ഡാണ് ബി.ജെ.പി ഉയര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്നലെ ചെന്നൈ നഗരത്തില്‍ ബി.ജെ.പി നടത്തിയ റാലിയ്ക്കിടെയാണ് ഇത്തരം പ്ളെക്കാര്‍ഡുകള്‍ ഉയര്‍ന്നത്. ഡല്‍ഹി കത്തുകയാണ്. അടുത്തത് ചെന്നൈയാണോ. എന്നാണ് പ്ളെക്കാര്‍ഡുകളില്‍ എഴുതിയിരിയ്ക്കുന്നത്. ബി.ജെ.പി നേതാവ് എച്ച്. രാജ, കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ പൊലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ […]

India National

ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത്ഷാ എവിടെയായിരുന്നു? കേന്ദ്രസര്‍ക്കാറിനെതിരെ ശിവസേന

നിരവധി പേര്‍ കൊല്ലപ്പെട്ടതും വ്യാപകമായി അക്രമങ്ങള്‍ നടന്നതും അമിത് ഷാ കണ്ടില്ല എന്നത് ആശ്ചര്യകരമാണെന്നും സാമ്‌നയിലൂടെ ശിവസേന വിമര്‍ശിച്ചു ഡല്‍ഹി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. കലാപം രാജ്യതലസ്ഥാനത്തെ നടുക്കിയപ്പോള്‍ അമിത് ഷാ എവിടെയായിരുന്നെന്ന ശിവസേന ചോദിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വീടുകള്‍ തോറും കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യാനും റാലികള്‍ നടത്താനും സമയം കണ്ടെത്തിയ അമിത് ഷായ്ക്ക് […]

India National

ദ്വാരകയില്‍ ‘ജയ് ശ്രീറാം’ വിളികളോടെ മോസ്കിന് നേരെ ആക്രമണം

കല്ലെറിഞ്ഞ ശേഷം അക്രമികൾ “ജയ് ശ്രീ റാം” എന്ന് ആക്രോശിച്ചതായി ഇരുവരും പറഞ്ഞു.   തെക്ക് – പടിഞ്ഞാറൻ ഡല്‍ഹിയിലെ ദ്വാരകയില്‍ സെക്ടർ 11 ലെ ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റിന് സമീപമുള്ള മോസ്കിന് നേരെ ആക്രമണം. ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. അക്രമികൾ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയായിരുന്നുവെന്ന് ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റ് നിവാസി സാദ് മജീദ് ദി ക്വിന്റിനോട് പറഞ്ഞു. ഈ സമയത്ത് രണ്ടു പേര്‍ പള്ളിയിലുണ്ടായിരുന്നു. ഇമാം റാഷിദും ഇമാം അബ്ദുല്‍ […]