പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെല്ലാം തള്ളിയ കോടതി,നാടകം ഒരു തരത്തിലും സമുദായ സൗഹര്‍ദ്ദാത്തെ ബാധിച്ചില്ലെന്നും രാജ്യദ്രോഹകുറ്റം ചാര്‍ത്താനായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കി പൗരത്വഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ചതിന്റെ പേരില്‍ വിവാദമായ അറസ്റ്റ് നടന്ന കേസില്‍ സ്‌കൂള്‍ മാനേജര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ണാടക ബിദറിലെ ശഹീന്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദറിനാണ് ബിദര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കും അതേതുകയുടെ ആള്‍ജാമ്യത്തിനുമാണ് അബ്ദുല്‍ ഖാദറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് കാണിച്ച് […]
National
വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചു; പകരം വന്നത് നായയുടെ ചിത്രമുള്ള കാര്‍ഡ്
വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. കൊല്‍ക്കത്തയിലാണ് സംഭവം. വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. കൊല്‍ക്കത്തയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് ഇങ്ങനെയൊരു കാര്‍ഡ് ലഭിച്ചത്. മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ ആദ്യമുണ്ടായിരുന്ന ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചത്. ഇത് പ്രകാരം ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ […]
രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 28 ആയി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം
പൊതു ഇടങ്ങളിൽ ആളുകൾ കൂടുതൽ ഇടപഴകുന്നത് കുറയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി രാജ്യത്ത് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതോടെ സുരക്ഷ നിർദേശങ്ങളുമായി സർക്കാർ. പൊതു ഇടങ്ങളിൽ ആളുകൾ കൂടുതൽ ഇടപഴകുന്നത് കുറയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 28 ആയി. ഡല്‍ഹി ഐ.ടി.ബി.പി നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കും ആഗ്രയിലെ 7 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന […]
നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും; ഫാന്‍സ് അസോസിയേഷന്‍ യോഗം ഇന്ന്
രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടന്‍ രജനീകാന്തിന്റെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഇന്ന് യോഗം ചേരുന്നത്. നേരത്തേ രജനിയുടെ ഫാന്‍സ് അസോസിയേഷനായിരുന്ന രജനി രസികര്‍ മന്‍ഡ്രമാണ് പേര് മാറ്റി രജനി മക്കള്‍ മന്‍ഡ്രമായത്. പാര്‍ട്ടി പ്രഖ്യാപനത്തിന് […]
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പൗരത്വം സംബന്ധിച്ച് രേഖകളൊന്നുമില്ലെന്ന് വിവരാവകാശ രേഖ
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ. പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍ ആണ് വിവരാവകാശ നിയമപ്രകാരം ഹരിയാന മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വരേഖ […]
കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ല; നേതാക്കളുടെ ആവശ്യം തള്ളി രാഹുല്‍ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളി. ഇക്കാര്യത്തില്‍ ഇനി പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ”നേതൃത്വന്റെ കാര്യത്തില്‍ ഞാന്‍ നിലപാടു വ്യക്തമാക്കിയതാണ്. ഇതു വിശദീകരിച്ച് പാര്‍ട്ടിക്കു കത്തു നല്‍കുകയും ചെയ്തു. അധ്യക്ഷപദത്തില്‍ തിരിച്ചുവരുന്നതു സംബന്ധിച്ച പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ല” -രാഹുല്‍ നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് […]
ഇന്ത്യയില്‍ ഇതുവരെ 28 കോവിഡ് നയന്റീന്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി
ഡല്‍ഹി ITBP നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗ്രയിലെ 7 പേരുടെ പരിശോധനഫലവും പോസിറ്റീവാണ്. രാജ്യത്ത് ഇതുവരെ 28 കോവിഡ് നയന്റീന്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഡല്‍ഹി ITBP നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗ്രയിലെ 7 പേരുടെ പരിശോധനഫലവും പോസിറ്റീവാണ്. പ്രധാനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുണ്ട്. ഇതിനിടെ […]
കൊറോണ ഭീതി; ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടയ്ക്കുന്നു
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടര്‍ എന്നീ സ്‌കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് വിഹാറിലെ ശ്രീംറാം മില്ലേനിയം സ്‌കൂള്‍, ഗുഡ്ഗാവിലെ ആരാവലി, മോള്‍സാരി ക്യാമ്ബസ് എന്നിവയാണ് അടയ്ക്കുന്നത്. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ ജന്മദിനാഘോഷത്തില്‍ സ്‌കൂളില്‍ നിന്നുള്ള സഹപാഠികളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. […]
പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജർമൻ വിദ്യാർത്ഥിയുടെ വിസ റദ്ദാക്കിയതില്‍ പ്രതിഷേധം ശക്തം
ജർമനിയിൽ ജനിച്ചതുകൊണ്ട് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളെ തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും, ഇന്ത്യൻ സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമായി ഒരു വിഭാഗത്തോട് അന്യായം കാണിക്കുകയാണ് എന്നും ജേക്കബ് പറഞ്ഞിരുന്നു രാജ്യത്ത് നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ജര്‍മ്മന്‍ വിദ്യാര്‍ഥിയുടെ വിസ റദ്ദ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു. രാജ്യത്ത് നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരില്‍ ജര്‍മ്മനിയിലേക്ക് മടങ്ങിപോകേണ്ടി വന്ന ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥി ജേക്കബ് ലിൻഡെതാലാന്റെ […]
പൗരത്വ നിയമം ആഭ്യന്തര പ്രശ്‌നം; യു.എൻ ഇടപെടേണ്ടെന്ന് കേന്ദ്ര സർക്കാർ
“ഇന്ത്യ നിയമവാഴ്ചയാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ്. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയിൽ നമുക്കെല്ലാം പൂർണ ബഹുമാനവും പരമാവധി വിശ്വാസവുമുണ്ട്.” പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) എതിരെ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ചതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദേശകക്ഷികൾ ഇടപെടുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു. ‘1. യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷറുടെ ഓഫീസ് […]












