India National

ഡൽഹി കലാപം മാർച്ച്​ 11ന്​ ലോക്​സഭ ചർച്ച ചെയ്യും; അമിത് ഷാ മറുപടി നല്‍കും

ഹോളിക്ക്​ ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു​ ലോക്​സഭാ സ്​പീക്കർ ഓം ബിർളയുടെ നിലപാട്ഡൽഹി കലാപം മാർച്ച്​ 11ന്​ ലോക്​സഭ ചർച്ച ചെയ്യും. ഹോളി അവധിക്ക്​ ശേഷം സഭ ചേരുന്ന ദിവസമാണ്​ കലാപം ലോക്​സഭയുടെ പരിഗണനക്കെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ചർച്ചക്ക്​ മറുപടി നൽകും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളമുണ്ടാവുകയും പല തവണ ലോക്​സഭയും രാജ്യസഭയും തടസപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, ഹോളിക്ക്​ ശേഷം കലാപം […]

India Kerala National

നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; സംസ്ഥാനത്ത് വരള്‍ച്ചക്ക് സാധ്യത

2019ല്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ‍മഴ. പക്ഷേ അതെല്ലാം ഒറ്റയടിക്ക് പെയ്തൊഴിഞ്ഞത് കണക്കു കൂട്ടലുകളെ തകിടം മറിച്ചു വേനല്‍ ശക്തമാകും മുമ്പേ സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. മഴ ലഭിക്കാത്തതും ചൂടു കൂടിയതുമാണ് പുഴകള്‍ വറ്റിത്തുടങ്ങാന്‍ കാരണം. ഭൂഗര്‍ഭ ജലനിരപ്പ് കൂടി കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം കടുക്കുമെന്നാണ് ആശങ്ക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വന്‍ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 2017നെക്കാള്‍ കൂടുതല്‍ വെള്ളം ഉണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി […]

India Kerala National

സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍

2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ചാന്‍സ്‍ലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവില്‍ പറയുന്നു. അദാലത്തിലെ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ […]

India National

യെസ് ബാങ്കിന് ആര്‍.ബി.ഐയുടെ മൊറട്ടോറിയം; നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി. നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി. എസ്.ബി.ഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്‌ട്രേറ്റര്‍. എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബാങ്കിന്റെ പ്രശ്നങ്ങള്‍ക്ക് […]

India National

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യം കുറഞ്ഞു

കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി. കോവിഡ്-19 ലോകമാകെ പടരുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വിപണിയില്‍ തകര്‍ച്ച രേഖപ്പെടുത്തിയത്. ആഗോള വിപണിക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നിരിക്കുകയാണ്. സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്. ബി.എസ്.ഇ മിഡ്കാപ്പ് ഇന്‍ഡെക്സ് […]

India National

ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ദേശീയപാത 75ല്‍ എസ്.യു.വി മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. കാറുകള്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ 10 പേര്‍ തമിഴ്നാടിലെ കൃഷ്ണഗിരി സ്വദേശികളും മൂന്ന് പേര്‍ ബംഗളൂരു സ്വദേശികളുമാണ്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇരു വണ്ടികളുടെയും ഡ്രൈവര്‍മാരും മരിച്ചു. 10 പേര്‍ ധര്‍മസ്ഥലയില്‍ […]

India National

കോവിഡ് 19; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 30 കേസുകള്‍, ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ പ്രൈമറി വിദ്യാലയങ്ങള്‍ അടച്ചു

ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ളയാള്‍ക്കും ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു പെടിഎം സ്റ്റാഫിനുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത് രാജ്യത്ത് ഇതുവരെ 30 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു. 16 ഇറ്റാലിയന്‍ സഞ്ചാരികളടക്കം രോഗം സ്ഥിരീകരിച്ചവരെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ പ്രൈമറി വിദ്യാലയങ്ങള്‍ അടച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ളയാള്‍ക്കും ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു പെടിഎം സ്റ്റാഫിനുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ചൌല ഐടിബിപി ക്യാമ്പിലെ 14ഉം ജയ്പൂരില്‍ എത്തിയ ദമ്പതികളും […]

India National

ഡല്‍ഹി കലാപം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ക്രമസമാധാന പാലന ചുമതല വഹിക്കുന്ന തലസ്ഥാന നഗരിയില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആക്രമണത്തിന് വഴിയൊരുക്കിയത് ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും ഇരകള്‍ക്ക് ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെയും പോലിസുകാരുടേതും ഉള്‍പ്പടെ ഈ കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന എല്ലാ പേരുകളും സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ വിധേയമാക്കണമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ: എസ്.ക്യു.ആര്‍ ഇല്യാസ് ആവശ്യപ്പെട്ടു. വടക്കു […]

India National

നിര്‍ഭയ കേസ്; പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും

രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. പുലര്‍ച്ചെ 5.30ന് വധശിക്ഷ നടപ്പിലാക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. പാട്യാല ഹൌസ് കോടതിയാണ് പുതിയ മരണവാറണ്ട് പ്രഖ്യാപിച്ചത്. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹരജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ പുതിയ മരണവാറണ്ട് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാരും കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളുടെ ദയാഹരജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണ കോടതി മരണവാറണ്ട് സ്റ്റേ ചെയ്തിരുന്നു. ദയാഹരജിയടക്കം കേസിലെ ‌നാല് പ്രതികളുടെയും […]

India National

മോദിയുടെ വിദേശയാത്ര; ചെലവ് നാന്നൂറ് കോടി

നടപ്പു വര്‍ഷത്തില്‍ ഇതുവരെയായി 46.23 കോടി രൂപയാണ്‌ ചെലവ്‌. നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത്‌ 400 കോടിയെന്ന്‌ സര്‍ക്കാര്‍. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ്‌ ഇക്കാര്യം ബോധിപ്പിച്ചതെന്ന്‌ പി.ടി.ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. 446.52 കോടി രൂപയാണ്‌ മോദിയുടെ വിദേശ യാത്രക്കായി ആകെ ചെലവായത്‌. 2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ്‌ ലോക്‌സഭയില്‍ വെച്ചത്‌. 121.85 കോടി രൂപയാണ്‌ 2015-16 കാലഘട്ടത്തിലെ ചെലവ്‌. ഏറ്റവും കൂടുതല്‍ രൂപ യാത്രക്കായി ചെലവായതും ഈ […]