രാജ്യസഭാ തെരഞ്ഞെടുപ്പിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടു. ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പുറത്തു വിട്ട നോമിനികളുടെ പട്ടികയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്. മാര്‍ച്ച് 26നാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നാലു പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. അര്‍പിത ഘോഷ്, മൗസം നൂര്‍, സുബ്രതാ മുഖര്‍ജി, ദിനേശ് ത്രിവേദി എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള മുന്നേറ്റം തുടരുമെന്ന് ട്വിറ്ററില്‍ കുറിച്ച മമത, ഇത്തരത്തിലൊരു പട്ടിക […]
National
ഡല്‍ഹി തിരിച്ചുവരവിന്‍റെ പാതയിലാണ്
വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ശേഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയാണ്. പക്ഷെ ഭയം അവരെ വിട്ട് മാറിയിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷ മുൻ നിർത്തി ഓരോ ഗലികളും വലിയ ഇരുമ്പ് ഗേറ്റ് കൊണ്ട് അടക്കുകയാണ് പലരും. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഗലികളിൽ ഇരുമ്പ് ഗേറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഉയരം കുറഞ്ഞ പഴയ ഗേറ്റ് മാറ്റി പുതിയത് സ്ഥപതിക്കുന്നവരും ഉണ്ട്. ഇനിയൊരു ആക്രമണം കൂടി താങ്ങാനുള്ള ശേഷി ഈ ഗാലികൾക്കകത്ത് താമസിക്കുന്ന […]
വാളയാർ കേസിൽ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും
അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല, ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി വാളയാർ കേസിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ അപ്പീലിൽ ഈ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല. ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. വാളയാർ കേസിലെ നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി […]
കോവിഡ് 19; ശക്തമായ നടപടികളുമായി സര്‍ക്കാര്‍, പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി
കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍ കോവിഡ് 19 നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ ശക്തമാക്കി. 58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ […]
കൊച്ചിയിലും കോവിഡ് 19 സ്ഥിരികരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍
കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. അതേസമയം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി പറഞ്ഞു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് […]
‘നമസ്കാരം’ പറഞ്ഞുതുടങ്ങി, ശീലമാക്കണമെന്ന് മോദി
കൊറോണ വൈറസ് സംബന്ധിച്ച അഭ്യൂഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇക്കാര്യത്തിൽ ഡോക്ടർമാരുടെ ഉപദേശം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ഹസ്തദാനം ഒഴിവാക്കാനും മറ്റുള്ളവരെ “നമസ്‌തേ” ഉപയോഗിച്ച് അഭിവാദ്യം ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഭാരതീയ ജനഔഷദി പരിയോജനയുടെ (പി.എം.ബി.ജെ.പി) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കൊറോണ വൈറസ് സംബന്ധിച്ച അഭ്യൂഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഇക്കാര്യത്തിൽ ഡോക്ടർമാരുടെ ഉപദേശം പാലിക്കേണ്ടതുണ്ട്. ലോകം മുഴുവൻ പരസ്പരം ‘നമസ്‌തേ’ അഭിവാദ്യം ചെയ്യുന്ന ശീലമാണ് സ്വീകരിക്കുന്നതെന്ന് […]
ലോക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു
ഫ്രീഡം ഇൻ ദി വേൾഡ് 2020 റിപ്പോർട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത് അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായുള്ള രാജ്യാന്തര ഏജൻസിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് ഇന്ത്യക്കാണ്. ഫ്രീഡം ഇൻ ദി വേൾഡ് 2020 റിപ്പോർട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത്. ഈ വിഭാഗത്തിൽ തിമൂറും തുനീഷ്യയും മാത്രമാണ് […]
ഇരിട്ടിയിലുണ്ടായ സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
കണ്ണൂർ ഇരിട്ടിയിലുണ്ടായ സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. ഓമന ദയാനന്ദന്‍ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും വലതു കൈക്കും പരിക്കേറ്റ ഇവരെ ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗാളിലെ ഐ.ടി.ഐ അധ്യാപകന്റെ ആത്മഹത്യ തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചതുകാരണമാണെന്ന് പോലീസ്
വ്യാഴാചയാണ് ഐ.ടി.ഐയിലെ ഒരു റൂമിൽ 28കാരനായ സിലിഗുരി സ്വദേശി അഭ്രജ്യോതി ബിശ്വാസ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത് ബംഗാളിലെ ഇന്റസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാർട്ട് ടൈം അധ്യാപകൻ ആത്മഹത്യ ചെയ്യാൻ കാരണം തുടർച്ചയായി ശമ്പളം വെട്ടിക്കുറിച്ചതിനാലാണെന്ന് പോലീസ്. വ്യാഴാച്‍യാണ് ഐ.ടി.ഐയിലെ ഒരു റൂമിൽ 28കാരനായ സിലിഗുരി സ്വദേശി അഭ്രജ്യോതി ബിശ്വാസ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. അപ്രധാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐ.ടി.ഐ പ്രിൻസിപ്പാൾ രൺബീർ സിംഗ് തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചത് ബിശ്വാസിനെ വിഷാദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആരോപിച്ചു. ശമ്പളം വെട്ടികുറക്കുന്നത് […]
പൗരത്വ പ്രതിഷേധം: ‘പ്രതികാര’വുമായി യോഗി ആദിത്യനാഥ്, പ്രക്ഷോഭകരുടെ ചിത്രവുമായി നഗരമധ്യത്തില്‍ പരസ്യം
ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധരപുരി, അഭിഭാഷകനായ മുഹമ്മദ് ഷോയ്ബ്, നാടക പ്രവര്‍ത്തകനായ ദീപക് കബീര്‍ എന്നിവരുടെ പേരും പോസ്റ്ററില്‍ ഉണ്ട്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ത്തവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ലഖ്‌നൗവിലാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ നശിച്ച പൊതു മുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്തുകള്‍ പിടിച്ചെക്കുമെന്നും ഹോര്‍ഡിംഗില്‍ […]












