Football India National Sports

വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]

India National

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു. മകന്‍റെ വിദേശ യാത്ര വിവരം മറച്ചുവെച്ചതിന് ബംഗളൂരുവിലെ അസിസ്റ്റന്‍റ് പേർസണൽ ഓഫീസർക്കെതിരെ നടപടിയെടുത്തു. ജർമ്മനിയിൽ നിന്നെത്തിയ ഇവരുടെ മകന്‍ നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. മകനെ ഇവര്‍ റെയിൽവേ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പഞ്ചാബ് സ്വദേശിയായ 70 കാരൻ ബാൻഗ […]

India National

കോവിഡ്; ലോകത്ത് മരണം പതിനായിരം കടന്നു, രോഗം സ്ഥിരീകരിച്ചവര്‍ രണ്ടരലക്ഷമായി

കോവിഡ്19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. രണ്ടരലക്ഷത്തോളം പേര്‍ക്കാണ് ഇത് വരെ രോഗം ബാധിച്ചത്. അതേ സമയം കോവിഡ് ബാധിച്ച് ചൈനയിലുണ്ടായതിനേക്കാള്‍ മരണം ഇറ്റലിയിലുണ്ടായി. അടുത്ത ദിവസങ്ങളില്‍ കോവിഡ് 19 വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ രൂക്ഷമായിരുന്നു ഇറ്റലിയുടെ സ്ഥിതി. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഉണ്ടായത്. ചൈനയില്‍ ഇതുവരെ ഉണ്ടായത് 3245 മരണങ്ങളും. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു. ഇറ്റലി കഴിഞ്ഞാല്‍ ഇറാനിലാണ് സ്ഥിതിഗതികള്‍ രൂക്ഷം. സ്പെയിനില്‍ ഇന്നലെ മാത്രം 193 പേരാണ് […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ 173 ആയി; സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍

ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പഞ്ചാബ് സ്വദേശിയായ 70 കാരൻ ബാൻഗ ടൗണിലെ സിവിൽ ആശുപത്രിയിലാണ് മരിച്ചത്. ജർമ്മനിയിലും ഇറ്റലിയിലും സന്ദർശനം നടത്തിയ ഇയാൾ മാർച്ച് 7നാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ […]

India National

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി; രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ

നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്‍റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. പ്രത്യേക തൂക്ക് തട്ട് തയ്യാറാക്കിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ […]

India National

പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 50 പേ​രും വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്ന് പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അ​മ്പ​തു ശ​ത​മാ​നം പേ​ര്‍ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാ​ക്കി​യു​ള്ള അ​മ്പ​തു ശ​ത​മാ​നം പേ​രും നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ […]

India National

രാജ്യത്ത് വീണ്ടും കോവിഡ് മരണം; സമൂഹ വ്യാപനത്തിന് സാധ്യത

രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇന്ന് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി […]

India National

‘’നട്ടുച്ചക്ക് വെയിലുകൊള്ളുന്നത് പേപ്പട്ടിയും സായിപ്പുമാണ് എന്നൊരു പ്രയോഗമുണ്ട്, ഇനി കേന്ദ്ര ആരോഗ്യസഹമന്ത്രിയും എന്ന് കൂടി ചേര്‍ക്കാം: പരിഹാസവുമായി തരൂര്‍

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഒറ്റക്കെട്ടാണ് രാജ്യം. അതിനിടെയാണ് അശാസ്ത്രീയമായ ഒരു ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൌബേ രംഗത്തെത്തിയത്. ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നായിരുന്നു അശ്വിനി ചൗബെയുടെ പ്രസ്താവന. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്‍ക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെ […]

Kerala National

കേരളത്തില്‍ എച്ച്.ഐ.വി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ച് തുടങ്ങി

ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരനാണ് നല്‍കി തുടങ്ങിയത് എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍‌ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ […]

India National

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 169 ആയി

18 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 169 ആയി. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 18 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് […]